ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/പ്രകൃതി സൗന്ദര്യം നിറഞ്ഞ ഗ്രാമം
പ്രകൃതി സൗന്ദര്യം നിറഞ്ഞ ഗ്രാമം
ഒരിടത്ത് ഒരു കൊച്ച് ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൻ്റെ പേരായിരുന്നു പാറാംകുഴി. സന്തോഷവും സമാധനവും നിറഞ്ഞു നിന്ന ഗ്രാമമാണ് അത്. ഈ ഗ്രാമം ഒരു കുന്നിൻ ചരിവിലാണ് സ്ഥിതി ചെയ്യ്തിരുന്നത്. പണ്ട് പണ്ട് കൊച്ചു കൊച്ചു നെൽപാടങ്ങളും കേരവൃക്ഷങ്ങളും വെറ്റില കൃഷിയും കമുകിൻ തോട്ടങ്ങളും വാഴ കൃഷി പാടങ്ങളും കശുവണ്ടി തൊട്ടങ്ങളും മാത്തോപ്പുകളും നിറഞ്ഞു നിന്ന ഒരു ദേശമാണ് ഈ ഗ്രാമം. അവിടെ ഒരു പ്രധാനപ്പെട്ട സ്ഥലമുണ്ട്. ആലിൻ മൂട് എന്ന് വേണുമെങ്കിൽ പറയാം.ഞാൻ ആലിൻമൂട് എന്ന് ഉദ്യേശിച്ചത് അവിടെ വലിയ ഒരു ആൽമരവും പാറകെട്ടുകളും കൊച്ചു നീർച്ചാലുകളും ഉണ്ട്. ഈ സ്ഥലം കൃഷിപാടങ്ങളുടെ നടുവിലാണ് സ്ഥിതി ചെയ്യുന്നത്.ആൽമരച്ചുവട്ടിൽ പാറ തുരങ്കവുമുണ്ട്. ഈ പാറതുരങ്കത്തിൽ പണ്ട് കാട്ടുപൂച്ചകളും,മുള്ളൻപന്നികളും, പഴവുണ്ണികളും, ചെറു വവ്വാലുകളും താമസിച്ചിരുന്നു.ആ ആൽമരകൊമ്പുകളിൽ നിറഞ്ഞു നിന്നു നിർത്തമാടുന്ന ഒന്നു രണ്ട് മയിലുകളും ചെറു പക്ഷികളും രണ്ട് മൂന്ന് കുരങ്ങൻമാരും അണ്ണാറകണ്ണൻമ്മാരും ചാടി കളിക്കുന്നത് പതിവാണ്.'
|