പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ നമ്മുടെ കടമ

നമ്മുടെ കടമ

ഇന്നത്തെ കാലത്ത് പ്രധാനപ്പെട്ട വിഷയമാണ് ശുചിത്വം. ചെറുപ്പത്തിൽതന്നെ ശുചിത്വം ഉള്ളവരായി മാറാൻ നമ്മൾ ശീലിക്കണം ആരോഗ്യമുള്ള ജീവിതം ഉണ്ടാവണമെങ്കിൽ നമ്മുടെ ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ദിവസവും കുളിക്കുക, ആഴ്ചയിൽ നഖങ്ങൾ മുറിക്കുക, മുടി മുറിക്കുക, നല്ല വസ്ത്രം ധരിക്കുക, നല്ല ഭക്ഷണം കഴിക്കുക, ഭക്ഷണത്തിന് മുമ്പും ശേഷവും കൈയും വായും കഴുകുക, ഉറങ്ങാൻ കിടക്കുമ്പോൾ പല്ലുതേക്കുക ഇതൊക്കെ ശ്രദ്ധിച്ചാൽ നമ്മുടെ ശരീരം വൃത്തിയായി. ഇനി നമ്മുടെ വീടും പരിസരവും എങ്ങനെയാണ് വൃത്തിയായി സൂക്ഷിക്കേണ്ടത് എന്ന് നോക്കാം. ദിവസവും അടിച്ചു വാരണം, വീട് കഴുകണം, പ്ലാസ്റ്റിക്കുകൾ വലിച്ചെറിയരുത്, വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക. വെള്ളം കെട്ടിനിൽക്കുന്നത് കൊതുകുകൾ പെരുകുന്നതിന് കാരണമാകുന്നു, അതുപോലെതന്നെ നമ്മുടെ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.ഇന്നുതന്നെ നമുക്ക് ശുചിത്വം ഉള്ളവരായി മാറാൻ ശ്രമിക്കാം.


അജ്മൽ ഇ.കെ
2 പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം