എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം/അക്ഷരവൃക്ഷം/ഭൂമിയുടെ പ്രതികാരം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ പ്രതികാരം

ഒരിക്കലീ ഭൂമിയൊരു
പറുദീസയായിരുന്നു
സസ്യജാലങ്ങളും ,പക്ഷിമൃഗാദികളും
കൂടെ മനുഷ്യരും ഒന്നായി
വാണിരുന്ന കാലം
ഭൂമി തൻ സുവർണ്ണകാലം
എങ്ങനെയോ സ്വാർത്ഥ മോഹം
മനസ്സിൽ വേരുന്നിയ മനുജൻ
സ്വന്തമാക്കിയെല്ലാം
പക്ഷികൾക്കും മൃഗക്കൂട്ടങ്ങൾക്കും
സ്വസ്ഥമായ് വാഴേണ്ടിടങ്ങളെല്ലാം
ആർത്തി മൂത്തവർ സ്വന്തമാക്കി
പണമാണ് വലുതെന്ന്കരുതി
അവർ പലതും മറന്നു തിന്മ ചെയ്തു
പിന്നെ പരസ്പരം കൊന്നും ചതിച്ചും
സമ്പത്തുകൂട്ടി
ഭൂമി ഒരറ്റത്ത് ചുട്ടുപൊള്ളി
വറുതിയിലായി
മറ്റൊരിടത്ത് പ്രളയമായി കുത്തിയൊലിച്ചുപോയി
മഞ്ഞുറഞ്ഞും, ഉരുകിയൊലിച്ചും
കാറ്റു വീശിക്കൊടുങ്കാറ്റായി മാറിയും
സുനാമിത്തിരയായും, ഓഖിയായും
വന്നു പലപ്പോഴായി
ഭൂമി തൻ മുന്നറിയിപ്പുകൾ
ഒന്നു വന്നു പോയി മറയുമ്പോഴേയ്ക്കും
ദുരിത ദു:ഖങ്ങൾ മറന്നു
പിന്നെയുമവർ തമ്മിൽതലയറുത്തു
അങ്ങനെയൊരു നാൾ
കണ്ണാൽ കാണാൻ കഴിയാത്തൊരു സൂഷ്മ ജീവി
പേര് കൊറോണയത്രേ….'
വന്നിരിക്കുന്നു സർവ്വസംഹാരിയായി
മർത്യൻ പുഴുക്കളെപ്പോൽ ചത്തുവീഴുന്നു
അപ്പോളവനൊന്നായി നിൽക്കുന്നു
മഹാമാരിയെ പ്രതിരോധിക്കാൻ
എങ്ങും നിറയുന്നു സ്നേഹത്തിൻ
കരുതലുകൾ
ജാതി വേണ്ടാ മതം വേണ്ടാ..
മാനവർക്ക് സ്നേഹത്തിൻ ഭാഷ മാത്രം
തിരിച്ചറിയുന്നവർ...
ഇതൊക്കെയും ഭൂമിതൻ പ്രതികാരമാവാം.
ഇനിയൊരു സ്നേഹകവചം പണിത്
നമുക്കൊന്നായി തുരത്തിടാമീ
മഹാമാരിയെ
സ്നേഹിക്കാം ഭൂമിയെ
അതിലെ സകല ചരാചരങ്ങളേയും
സ്നേഹിക്കപ്പെടുന്നവരൊന്നും
നശിപ്പിക്കപ്പെടില്ലെന്നുെം പ്രത്യാശിക്കാം.

..

Arya A R
10 A L F H S ANTHIYOORKONAM
KATTAKADA ഉപജില്ല
THIRUVANANTHAPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത