ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അക്ഷരവൃക്ഷം/അധ്യാപിക

Schoolwiki സംരംഭത്തിൽ നിന്ന്
അധ്യാപിക

അവരെന്റെ അമ്മയല്ല,സഹോദരിയല്ല എന്റെ
സ്വപ്നങ്ങൾക്ക് നിറമേകാൻ വന്ന മാലാഖയാണ്
അവരെന്നെ നോവിച്ചു അതിലേറെ സ്നേഹിച്ചു
അന്നൊക്കെ വെറുപ്പും ദേഷ്യവും എൻ മനസ്സ് കീഴടക്കിയെങ്കിലും
എൻ ജീവിതവഴികൾ വിളിച്ചുപറഞ്ഞു
അവരെൻ ജീവിതത്തിലെ മാലാഖയാണെന്ന്
ഇന്നിതാ ഞാൻ കൊതിക്കുന്നു
എന്നെ പെറാതെയെൻ
അമ്മയായവരെ ഒന്ന് കാണാൻ
ഒരുവാക്കുരിയാടാൻ
അതെ അവർ എന്റെ അധ്യാപികയാണ്.
 

ജ‍ുനൈദ് കെ
8 C ജി.എച്ച്.എസ്.എസ്. കടുങ്ങപുരം
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത