എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം
എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
12-01-2010 | Mkmhss |
പിറവം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'വലിയപള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള എം.കെ.എം. ഹയര്‍ സെക്കന്ററി സ്കൂള്‍' എറണാകുളം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പിറവം വലിയപള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള എം.കെ.എം. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ചരിത്രം 1894 വരെ പിന്നോട്ടു നീളുന്നതാണ്. പിറവം ടൗണിനോട് ചേര്‍ന്ന് ഉദയംകാവ് പുരയിടത്തില്‍ `കുറുപ്പാശാനും കളരിയും' എന്ന ഗുരുകുല സമ്പ്രദായത്തില്‍ ആരംഭിച്ച വിദ്യാലയമാണ് ആദ്യരൂപം. ഇത് 1894 (മലയാള വര്‍ഷം 1070 മേടം) ലാണെന്ന് ചരിത്ര രേഖകള്‍ വെളിപ്പെടുത്തുന്നു. ആദ്യ ഗുരു തമിഴ് ബ്രാഹ്മണനായ രാമയ്യന്‍ ആയിരുന്നുവത്രെ. കാലചക്രത്തിന്റെ കറക്കത്തിനിടെ ഗുരുകുല വിദ്യാഭ്യാസം നിന്നുപോവുകയും പുരയിടം പിറവം വലിയ പള്ളി വിലയ്‌ക്കുവാങ്ങുകയും വൈദിക വിദ്യാഭ്യാസത്തിനായി അഭിവന്ദ്യ പൗലോസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ സെമിനാരി സ്ഥാപിക്കുകയും ചെയ്‌തു. ഇതോടൊപ്പം തന്നെ ഒരു റഗുലര്‍ സ്‌കൂളും ആരംഭിച്ചു. മാര്‍ കൂറിലോസ് തിരുമേനിയുടെ ദേഹവിയോഗത്തിനു ശേഷം സ്‌കൂളിന്റെ നടത്തിപ്പ് പിറവം വലിയ പള്ളി ഏറ്റെടുക്കുകയും തിരുമേനിയുടെ ഓര്‍മ്മക്കായി മാര്‍ കൂറിലോസ് മെമ്മോറിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ എന്നു നാമകരണം ചെയ്യുകയും ചെയ്‌തു. പിന്നീട് റവ. ഡി. വി.സി. ഗീവര്‍ഗീസ് അവര്‍കള്‍ ഹെഡ്‌മാസ്റ്റര്‍ ആയിരിക്കുമ്പോഴാണ് 1919 ല്‍ സ്‌കൂളിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. പിന്നീടങ്ങോട്ട് വളര്‍ച്ചയുടെ നാളുകളായിരുന്നു. പ്രതികൂലങ്ങളെ പിന്നിലാക്കി എം.കെ.എം. ഒരു ഹൈസ്‌കൂളായിത്തീരുകയും 2000 ത്തില്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തപ്പെടുകയും ചെയ്‌തു.
ഭൗതികസൗകര്യങ്ങള്‍
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന്ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="9.876991" lon="76.488597" zoom="17" height="525" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.875209, 76.489588 എം കെ എം എച്ച് .എസ്സ്. പിറവം </googlemap> </googlemap> |} |
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
|}
എം. കെ. എം. എച്ച്. എസ്. എസ്. പിറവം
ആമുഖം
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
എം. കെ. എം. എച്ച്. എസ്. എസ്. പിറവം