അസംപ്ഷൻ യു പി എസ് ബത്തേരി/ഭാഷാ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15380 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

=== ഭാഷാ ക്ലബ്ബ് ===

2021 - 2022

ഉറുദു, സംസ്കൃത ക്ലബ്ബുകൾ ജൂണിൽ പ്രവർത്തനം ആരംഭിച്ചു. Shamsiya പ്രസിഡന്റ്, റിയാൻ സെക്രട്ടറി എന്നിങ്ങനെ തെരഞ്ഞെടുത്തു. നവുംബർ 9 നു ഉർദു ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. അന്നത്തെ പ്രാർത്ഥനാഗാനം ഉർദു ഭാഷയിലായിരുന്നു. ഒപ്പം കുട്ടികളുടെ വിവിധ മൽസരങ്ങൾ അന്ന് നടത്തി.

സംസ്കൃത ക്ലബ്ബിന്റെ പ്രസിഡണ്ടായി അസ്വന്ത് ഒപ്പം സേരക്രിസ്റ്റീഫെർ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആഗസ്റ്റ് 29 സംസ്‌കൃതദിനം വിവിധ കലാപരിപാടികളോടെ ആചരിച്ചു. അന്നേദിനം വിവിധ മത്സരങ്ങൾ നടത്തി.


2019 - 20

ഉറുദു, സംസ്‍കൃതം ഭാഷാ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ജൂൺ മാസം പകുതിയോടെ ആരംഭിച്ചു. രണ്ടു ക്ലബ്ബുകളിലും പ്രസിഡണ്ടിനേയും, സെക്രട്ടറിയേയും തെരഞ്ഞെടുത്തു. ഉറുദു, സംസ്‍കൃതം എന്നിവ പഠിക്കുന്ന മുഴുവൻ കുട്ടികളും അതാത് ക്ലബ്ബുകളിൽ അംഗങ്ങളാണ്. മാസത്തിൽ രണ്ടു പ്രാവശ്യമാണ് ഓരോ ക്ലബ്ബിന്റേയും മീറ്റിംഗ്. ഉറുദു ക്ലബ്ബ് അമ്പിളി ടീച്ചറിന്റേയും, സംസ്‍കൃത ക്ലബ്ബ് സ്‍നോജ ടീച്ചറിന്റേയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ക്ലബ്ബ് മീറ്റിംഗുകളിൽ ഭാഷാ മേഖലയിൽ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അവർ പങ്കുവയ്‍ക്കുന്നു. അല്ലാമ ഇൿബാൽ ടാലന്റ് മീറ്റ് 2019 ആഗസ്റ്റ് 5 നടത്തി. ഉമേര ഭാനു ഒന്നാം സ്ഥാനവും, മിൻഹ ഫാത്തിമ രണ്ടാം സ്ഥാനവും നേടി. സംസ്‍കൃത ദിനം ആഗസ്റ്റ് 17 ന് സംസ്‍കൃതക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളോടെ ആചരിച്ചു.