എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈ-ടെക് ക്ലാസ്സ് മുറികൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നടപ്പിലാക്കിയ സ്കൂൾ ഹൈടെക് പദ്ധതിയിലൂടെ ഹയർ സെക്കൻഡറി , ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് മുറികളും ലാപ്ടോപ്പ്, പ്രൊജക്ടർ , സ്പീക്കർ എന്നിവ ക്രമീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു .ഫാത്തിമ മാതയിലെ ഹൈ സ്കൂൾ വിഭാഗത്തിലെ 12 ക്ലാസ്സ്മുറികളും , ഹയർ സെക്കൻഡറി വിഭാഗത്തിലെ 9 ക്ലാസ്സ് മുറികളും 2018 -19 അധ്യയന വർഷം മുതൽ ഹൈ-ടെക് ക്ലാസ്സ് മുറികളായി. മുഴുവൻ ക്ലാസ് മുറികളും ടൈൽസ് പാകി സ്മാർട്ട് ക്ലാസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ ഹൈ-ടെക് ക്ലാസ്സ് മുറികൾ പരിപാലിക്കുന്നതിനും അധ്യാപകർക്കൊപ്പം ചേർന്ന് കൈകാര്യം ചെയ്യുന്നതിനും പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 25 ക്ലാസ്സുകളാണ് ഉള്ളത്. 2019-20 അധ്യയന വർഷം അതിലേയ്ക്കായി 20 ലാപ്ടോപ്പുകളും 20 സ്പീക്കറുകളും 20 യു എസ് ബി എക്സ്റ്റേണൽ ഡി വി ഡി ഡ്രൈവുകളും 10 പ്രൊജക്ടറുകളും ലഭിച്ചു. ഹൈ-ടെക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനം രസകരവും ആകർഷകമാക്കി.

ലൈബ്രറി & റീഡിംഗ് റൂം

വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.

സുസജ്ജമായ ലാബുകൾ

കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ

ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ക്ലാസ് ലൈബ്രറി

ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.

ആകർഷകമായ ക്ലാസ്സ് മുറികൾ

ഓരോ ക്ലാസ് മുറികളും ആകർഷമാക്കി കുട്ടികളുടെ പഠനം രസകരമാക്കുന്നു

വിശാലമായ കളി സ്ഥലം

കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു.

പ്രാർത്ഥനാലയം

കുട്ടികളുടെ ആത്മീയ വളർച്ച ലക്ഷ്യം വച്ചുകൊണ്ട് പ്രാർത്ഥനാലയവും സ്കൂളിനോട് ചേർന്ന്ഒരുക്കിയിരിക്കുന്നു.

ബോർഡിംഗ്

സ്കൂളിനോടനുബന്ധിച്ച് നൂറോളം കുട്ടികൾക്ക് താമസിച്ചു പഠിക്കാനാവശ്യമായ ബോർഡിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു.

ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ

ക‌ൗമാരക്കാരായ കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് UTI (Urinary Tract Infection). ഈ പ്രശ്ന പരിഹാരത്തിനായി സ്കൂളിൽ ആവശ്യാനുസരണം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകളും ഒരുക്കിയിരിക്കുന്നു

പൂന്തോട്ടം

കുട്ടികളുടെ മാനസീകോല്ലാസം വർദ്ധിപ്പിക്കാനായി, കുട്ടികളുടെ നേതൃത്വത്തിൽ ഒരു പൂന്തോട്ടവും പക്ഷിക്കൂടും ഒരുക്കിയിരിക്കുന്നു.

ഹരിതാഭം

സ്കൂൾ ക്യാപസിൽ നിറയെ മരങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുന്നു.പച്ചപ്പ് നിറഞ്ഞ ഈ ക്യാംപസ് ആരെയും ആകർഷിക്കുന്നു.സ്കൂളിലേയ്ക്കുള്ള വഴിയിലും ധാരാളം പൂമരങ്ങൾ കാണാം.

യാത്രാസൗകര്യങ്ങൾ

സ്കൂൾ ബസുകൾ, വാനുകൾ, ജീപ്പുകൾ, ഓട്ടോറിക്ഷകൾ എന്നിവ ട്രിപ്പ് സർവ്വീസുകൾ നടത്തുന്നു.