ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19
|
|
|
|
മത്സരാർത്ഥികളുടെ പേര് | ക്ലാസും ഡിവിഷനും | ചിഹ്നങ്ങൾ |
---|---|---|
വരിഷ്ട് എസ് | 4 B | ആപ്പിൾ |
ശരൺജിത്ത് എസ് | 4 A | സ്ട്രോബറി |
ശ്രീയ എസ് | 4 B | മാങ്ങ |
മീര എസ് | 4 C | ചക്ക |
ശിവാഗിനി എസ് | 4 C | പഴം |
അശ്വതി എസ് | 4 A | പൈനാപ്പിൾ |
സെപ്റ്റംബർ അഞ്ചിന് രാവിലെ 4 പോളിംഗ് ബൂത്തുകൾ നാലു ക്ലാസ്സുകളിലായി സജ്ജീകരിച്ചു. പ്രിസൈഡിങ് ഓഫീസർമാരും പോളിംഗ് ഓഫീസർമാരും കുട്ടികൾ തന്നെയാണ്. രാവിലെ കൃത്യം 10 30 ന് തന്നെ ഇലക്ഷൻ ആരംഭിച്ചു.ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സജ്ജീകരിച്ചത് മൊബൈലുകളിൽ ആയിരുന്നു.കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. എല്ലാ കുട്ടികളും വളരെ സന്തോഷത്തോടെയും, അത്ഭുതത്തോടെയും, ആഹ്ലാദത്തോടെയും ഇലക്ട്രോണിക് വോട്ട് രേഖപ്പെടുത്തി. കൈവിരലിൽ മഷി കൂടി വെച്ചത് ഒന്നാം ക്ലാസിലെകുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. ഇലക്ട്രോണിക് വോട്ട് ആയതുകൊണ്ട് വോട്ടെണ്ണൽ വളരെ വളരെ എളുപ്പമായിരുന്നു. ഇലക്ഷനു ശേഷം റിസൽട്ട് അന്നുതന്നെ പ്രഖ്യാപിച്ചു.
റിസൽട്ട്
മത്സരാർത്ഥികളുടെ പേര് | ക്ലാസും ഡിവിഷനും | ലഭിച്ച വോട്ടുകളുടെ എണ്ണം |
---|---|---|
ശരൺജിത്ത് എസ് | 4 A | 99 |
വരിഷ്ട് എസ് | 4 B | 86 |
അശ്വതി ജെ | 4 A | 38 |
ശ്രീയ എസ് | 4 B | 35 |
മീര എസ് | 4 C | 19 |
ശിവാഗിനി എസ് | 4 C | 13 |
ശരൺജിത്ത് സ്കൂൾ ലീഡറായും, വരിഷ്ട് ഒ എസ് സെക്കൻഡ് ലീഡറായും പ്രഖ്യാപിച്ചു.
* സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്
സെപ്റ്റംബർ 8, ലോക സാക്ഷരതാ ദിനത്തിൽ വിവിധതരം പതിപ്പുകൾ തയ്യാറാക്കൽ വായന, കഥപറയൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. എല്ലാം ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു. തുടർന്ന് കുട്ടികൾക്ക് സിഡി പ്രദർശനം നടത്തി. എല്ലാവരും വളരെ ആസ്വദിച്ച് കണ്ടു.
എല്ലാവർഷവും നമ്മുടെ സ്കൂളിൽ ഓണസദ്യ വളരെ വിപുലമായി ഒരുക്കാറുണ്ട്. പ്രളയം കാരണം ഇത്തവണ ഓണസദ്യ വേണ്ടെന്നുവച്ചു. കുട്ടികളുടെ താൽപര്യമനുസരിച്ചും നാലാം ക്ലാസ്സിലെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ടും സെപ്റ്റംബർ 26ന് ഒരു ചെറിയ സദ്യ സംഘടിപ്പിച്ചു. എല്ലാ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ് ഇത് നടന്നത്. എല്ലാ കുട്ടികളും ഓരോ വിഭവങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നു. അധ്യാപകരും ഇതിൽ പങ്കു ചേർന്നു. അങ്ങനെ സമൃദ്ധമായ ഒരു സദ്യ തന്നെ ഒരുക്കി. കൂട്ടുകറി, അവിയൽ, മസാൽ, പച്ചടി, കിച്ചടി, തോരൻ, ഇഞ്ചിപ്പുളി, അച്ചാർ, കാളൻ, ഓലൻ, രസം, സാമ്പാർ, മോര്, പപ്പടം, പഴം, അടപ്രഥമൻ, പാൽപ്പായസം തുടങ്ങിയ നിരവധി വിഭവങ്ങൾ സദ്യയെ വളരെ ആഘോഷപൂർണമാക്കി മാറ്റി. വളരെ സന്തോഷത്തോടുകൂടിയാണ് കുട്ടികൾ ഇതിൽ പൂർണമായും പങ്കാളികളായത്. എല്ലാ കുട്ടികളുടെ ഒത്തൊരുമയും, സഹകരണ മനോഭാവവും കൊണ്ട് മാത്രമാണ് ഈ ചെറിയ സദ്യയെ ഇത്രയും വിജയകരമാക്കാൻ സാധിച്ചത്.
സെപ്റ്റംബർ 27ന് ക്ലാസ് പി.ടി.എ നടത്തി. ക്ലാസ് പരീക്ഷയുടെ അവലോകനവും, കുട്ടികളുടെ നിലവാരവും ചർച്ചചെയ്തു. കുട്ടികളുടെ പ്രശ്നങ്ങൾ, ശുചിത്വം, നല്ലശീലങ്ങൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തി. രക്ഷിതാക്കളിൽനിന്ന് ഒരു ലീഡറെ തെരഞ്ഞെടുത്തു. തുടർന്ന് കുട്ടികളെ എങ്ങനെ പഠനപ്രവർത്തനങ്ങളിൽ വീട്ടിൽ സഹായിക്കാം എന്നുള്ളതും ചർച്ചയായി. ഈ അധ്യയന വർഷത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്നതും ആലോചിച്ചു. ശാസ്ത്രമേള, കലോത്സവം, കായികം എന്നിവ ഇപ്രാവശ്യം ജില്ലാതലം ഇല്ലാത്തതുകൊണ്ട് സ്കൂളിൽ എപ്പോൾ നടത്തും എന്നുള്ളതും വിഷയമായി. കലോത്സവം ഒക്ടോബർ 26ന് നടത്താൻ തീരുമാനമായി.
|
|
|
ജനുവരി ദേശീയ യുവജന ദിനം
ലോകത്ത് യുവജനങ്ങളിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികളിൽ ഒരാളായിരുന്നു സ്വാമി വിവേകാനന്ദൻ. അദ്ദേഹത്തിൻറെ 156 ജന്മദിനമായിരുന്നു ഈവർഷം ജനുവരി 12ന് നമ്മൾ ആഘോഷിച്ചത്. പന്ത്രണ്ടാം തീയതി രണ്ടാം ശനിയാഴ്ച ആയതിനാൽ പതിനൊന്നാം തീയതി വെള്ളിയാഴ്ച തന്നെ യുവജനദിനം ഞങ്ങൾ ആഘോഷിച്ചു. അദ്ദേഹത്തിൻറെ കൃതികൾ, പ്രഭാഷണങ്ങൾ എന്നിവ ചേർത്ത പതിപ്പുകൾ കുട്ടികൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. അദ്ദേഹത്തിൻറെ മഹത്വചനങ്ങൾ കുട്ടികൾ അസംബ്ലിയിൽ വായിച്ചു.
റിപ്പബ്ലിക് ദിനം
ഈവർഷത്തെ റിപ്പബ്ലിക് ദിന ആഘോഷം വളരെ വിപുലമായി തന്നെ ആഘോഷിച്ചു. വിദ്യാലയത്തിലെ മിക്ക വിദ്യാർത്ഥികളും ആഘോഷത്തിൽ പങ്കാളികളായി എന്നുള്ളത് എടുത്തു പറയേണ്ടതാണ്. കൃത്യം 9 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി ശൈലജ ടീച്ചർ പതാക ഉയർത്തി. തുടർന്ന് പതാക ഗാനം കുട്ടികൾ ആലപിച്ചു. ഓരോ കുരുന്നുകളും ഇന്ത്യയുടെ സംസ്കാരത്തെ സംരക്ഷിക്കണമെന്നുള്ള മുൻകരുതൽ നൽകിക്കൊണ്ടാണ് ശ്രീമതി.ശൈലജ ടീച്ചർ കുട്ടികൾക്കുള്ള റിപ്പബ്ലിക് ദിന സന്ദേശം നൽകിയത്. എല്ലാ ക്ലാസ്സുകാരും ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. ഗാന്ധിജി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ് എന്നിങ്ങനെ അനേകം സ്വാതന്ത്ര്യസമരസേനാനികളുടെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് അധ്യാപികയായ ശ്രീമതി.സുപ്രഭ ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പിന്നീട് റിപ്പബ്ലിക് ദിന ആഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്ന പതിപ്പുകളുടെ പ്രകാശനവും അസംബ്ലിയിൽ വച്ച് നടന്നു. വാർഡ് കൗൺസിലറായ ശ്രീ.മണികണ്ഠൻ അവർകൾ കുട്ടികൾക്ക് റിപ്പബ്ലിക് ദിനസന്ദേശം പറഞ്ഞു കൊടുത്തു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു.
രക്തസാക്ഷിദിനം
ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി കൊല്ലപ്പെട്ടത് 1948 ജനുവരി 30ന് ആണ്. ആ ദിവസത്തെ ഓർമ്മയ്ക്കായാണ് രാജ്യം രക്തസാക്ഷി ദിനം ആചരിക്കുന്നത്. അന്ന് അസംബ്ലിയിൽ ഗാന്ധിജിയുടെ ജീവചരിത്രം, ജീവിതസന്ദേശങ്ങൾ എന്നിവ കുട്ടികൾ വായിച്ചു. പതിപ്പുകൾ പ്രകാശനം ചെയ്തു. ഇതേ ദിവസം 11 മണിക്ക് ശേഷം 3 മിനിറ്റ് ആ പുണ്യാത്മാവിനു വേണ്ടി മൗനപ്രാർത്ഥന നടത്തി. |
|
---