നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

14:24, 18 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ)

ഏകദിന പരിശീലന ക്യാമ്പ് (ഒന്നാം ഘട്ടം)(06.06.2018)

ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ,കപ്യൂട്ടറുകളെയും അവയുടെ അനുബദ്ധ ഉപകരണങ്ങളെക്കുറിച്ചും ,ആധുനിക തലമുറകളിലെ കംപ്യൂട്ടറുകളെക്കുറിച്ചും വിദ്യാർത്ഥികൾ ആവശ്യം അറിഞ്ഞിരിക്കേണ്ട ചില സോഫ്റ്റ് വെയറുകളെക്കുറിച്ചും പരിചയപ്പെടുത്തി നൽകിയ വളരെ മനോഹരമായ ഒരു ക്ലാസായിരുന്നു ഇത്.ജില്ലയിലെ മാസ്റ്റർ ട്രെയിനർ ശ്രീ സോണി പീറ്റർ സർ നേതൃത്വം നൽകി.04.00 മണിക്ക് ക്ലാസ്സ് അവസാനിച്ചു .

ഹൈടെക്ക് ക്ലാസ്റും പരിപാലനം(13.6.2018)

 
 

കംപ്യൂട്ടർ,പ്രോജക്റ്റർ,മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ ക്രമീകരിച്ച ക്ലാസ്മുറികളിൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കാം,അവയുടെ സുരക്ഷിതത്വം എങ്ങനെ ക്രമീകരിക്കാം,അതിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതല എന്ത് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് കുട്ടികൾക്ക് ആശ പി മാത്യു ടീച്ചർ ക്ലാസുകൾ എടുത്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റു ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്ക് ക്ലാസുകൾ എടുത്തു











വിദഗ്ധരുടെ ക്ലാസ്സ്.......സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് [ 21-07-18 ]

 
 


                    സെെബർ സുരക്ഷ സെെബർ സെക്യൂരിറ്റി ഈ വിഷയത്തെ അധികരിച്ച്  ക്ലാസ്സ് ക്രമികരിച്ചു.ആധുനിക വിവരസാങ്കേതിക ഉപകരണങ്ങൾ കെെകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചും അത്തരം മാധ്യമങ്ങളിലൂടെ അപകീർത്തികരമായി എന്തങ്കിലും അനുഭവപ്പെട്ടാൽ അതിനെതിരേ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും , നടപടി  ക്രമങ്ങളെക്കുറിച്ചും  വിദ്യാർത്ഥികൾക്ക്  ബോധ്യം  വളർത്തി. പത്തനംതിട്ട സൈബർ സെൽ ഉദ്യോഗസ്ഥൻ ശ്രീ.അരവിന്ദാക്ഷൻ നായർ പി,പ്രസ്തുത ക്ലാസിനു നേതൃത്വം നൽകി.സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുന്നു എന്നു വ്യക്തമാക്കിയ ക്ലാസ് ഏറെ പ്രയോജനപ്രദമായിരുന്നു.....ക്ലാസുകൾ അന്നേ ദിവസം10 മാണി മുതൽ 1 മാണി വരെ ഉണ്ടായിരുന്നു. 


ഏകദിന പരിശീലന ക്യാമ്പ് (രണ്ടാം ഘട്ടം)

 

04/08/2018 ശനിയാഴ്ച വൺ ഡെ ക്യാമ്പ് ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ആശ പി മാത്യു ടീച്ചർ നേതൃത്വം നൽകി.ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി . ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.04.00 മണിക്ക് കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു .




ഡിജിറ്റൽ മാസിക നിർമ്മാണം

 
19/01/2019 ബഷീർ ദിനത്തിൽ ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം നിർവഹിക്കുന്നു

|


2018 സെപ്റ്റംബർ മാസം ഡിജിറ്റൽ മാസിക തയ്യാറാക്കാൻ ആരംഭിച്ചു.പത്രാധിപസമിതി രൂപികരിച്ചു വിദ്യാർത്ഥികളിൽനിന്നും അധ്യാപകരിൽ നിന്നും സൃഷ്ടികൾ ക്ഷണിച്ചു.തെരഞ്ഞടുക്കപ്പെട്ട സൃഷ്ടികളുടെ ടൈപിങ്ങ് കുട്ടികൾ ഉച്ചക്കും വൈകുന്നേരങ്ങളിലുമായി ചെയ്തു പുർത്തിയാക്കി.പ്രളയത്തിൽ രക്ഷകനായ മത്സ്യതൊഴിലാളികളുമായി നടത്തിയ അഭിമുഖം ഏറെ ഹൃദ്യമായിരുന്നു.....2019 ജനുവരി 19 ബഷീർ ദിനത്തിൽ 'അതിജീവനം'എന്ന പേരിൽ ഡിജിറ്റൽ മാസിക പ്രകാശനം ചെയ്തു.സ്കൂൾ വാർത്തകൾ തയാറാക്കി വിക്‌ടേഴ്‌സ് മീഡിയ ഡിജിറ്റൽ സിസ്റ്റത്തിലേക്കും.....ഡിജിറ്റൽ മാഗസിൻ സ്കൂൾ വിക്കി ലിറ്റിൽ കൈറ്റ്സ് പേജിലേക്കും അപ്‌ലോഡ് ചെയ്തു.





വിക്ടേഴ്സ് ചാനലിൽകൂടി പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത്തിലുള്ള പങ്കാളിത്തം

 
05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിക്‌ടേഴ്‌സ് ചാനലിലൂടെ കഥകളി കാണിക്കുന്നു

|

 
05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിസിറ്റേഴ്സ് ചാനലിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവിന്ദ്രനാഥിന്റെ പ്രസംഗം ശ്രവിക്കുന്നു

വിക്ടേഴ്സ് ചാനലിൽകൂടി വിജ്ഞാന പ്രധമായ പരിപാടികൾ കുട്ടികളെ കാണിക്കുവാൻ പ്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് കഥകളി,സംസ്ഥാന കലോത്സവം,പ്രധാനമന്ത്രിയുടെ സ്ട്രെസ് ഫ്രീ എക്സാമിനേഷൻ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവിന്ദ്രനാഥിന്റെ പ്രസംഗം തുടങ്ങിയ പരിപാടികൾ കുട്ടികളെ കാണിക്കുകയും അവയെകുറിച്ച് ചർച്ച ചെയ്യുവാൻ അവസരം നൽകുകയും ചെയ്തു.








മാതാപിതാക്കളുടെ കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസുകൾ

 
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : 30/01/2019 ... ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ 4 മണി മുതൽ 5 മാണി വരെ രക്ഷാകർത്തകൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകൾ നടത്തുന്നു
 
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ വാർധക്യത്തിലെത്തിയവർക്ക് കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകൾ നടത്തുന്നു

വിവര സാങ്കേതികതയുടെ വിസ്മയ ലോകത്തേക്ക് കടക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനവസരമില്ലാതെ കഴിഞ്ഞിരുന്ന മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും അവിടേക്കു കൈപിടിച്ചു കൊണ്ടുവരാൻ സ്കൂൾ ലിറ്റിൽ കൈറ്റ്സ് പദ്ധതി ആവിഷ്കരിച്ചു. കുട്ടികൾ ലാപ്റ്റോപ്പുമായി മുതിർന്ന പൗരൻമാരുടെ വീടുകൾ സന്ദർശിച്ച് അവരെ കമ്പ്യുട്ടറിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചു വാർധക്യത്തിലെത്തിയവരും മാതാപിതാകളും കമ്പ്യൂട്ടർ പഠിക്കുന്നതിൽ കാണിച്ച ഉത്സാഹം കുട്ടികളിൽ ആവേശം ജനിപ്പിച്ചു. കുട്ടികളുടെ ഈ ഭവന സന്ദർശനം അഭ്യസന പദ്ധതിയിലെ എടുത്തു പറയണ്ട ഒരു സംഭവമാണ്. സ്കൂൾ ഐറ്റി ലാബിന്റെ സമയക്രമീകരണങ്ങളും കൈറ്റ്സിന്റെ സൗകര്യങ്ങളും അനുസരിച്ച് നിശ്ചയിച്ച സമയത്ത് തന്നെ മാതാപിതാക്കൾ ലാബിൽ എത്തുകയും കുട്ടികൾ അവരെ കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ പഠിപ്പിക്കുകയും ചെയ്തു.തങ്ങളുടെ മക്കൾ തങ്ങളെ പഠിപ്പിക്കുന്നതിൽ മാതാപിതാക്കളും തങ്ങളുടെ മാതാപിതാകളെ തങ്ങൾ പഠിപ്പിക്കുന്നതിൽ കുട്ടികളും അഭിമാനം കൊണ്ടു.





ഭിന്നശേഷി സാക്ഷരത ക്ലാസ്

 
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : 31/01/2019 ... ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ 4 മണി മുതൽ 5 മാണി വരെ ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകൾ നടത്തുന്നു

വിദ്യാഭ്യാസം എന്നാൽ സമൂഹത്തിലെ ഏവരെയും ഒരുമിച്ച് വിദ്യാഭ്യാസത്തിന്റെ ഉദ്ദേശത്തിലേക്ക് ഉയർത്തുക എന്നുള്ള തത്ത്വത്തിൽ ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി സുഹൃത്തുകൾക്കു കംപ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തുകയുണ്ടായി. കംപ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങളും, ഉപയോഗങ്ങളെക്കുറിച്ചും അവർക്ക് ബോധവത്കരണം നടത്തി. ഏറെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷമായിരുന്നു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും ആശടീച്ചറിനും.









സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി... തനതു പ്രവർത്തനം സാമൂഹ്യ ഇടപെടൽ

 
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്നു
 
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്നു


വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൈബ്രറി 7000ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. താല്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് 'ദർപണം' എന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തൂ.ഈ ക്രമീകരണങ്ങളിലെല്ലാം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ശക്തമായ നേതൃത്വം നൽകി വരുന്നു.





പഠനോത്സവം...ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം

 
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യൂമെന്റഷൻ നടത്തുന്ന ഞങ്ങളുടെ സ്കൂളിലെ പഠനോത്സവം  !!!!!
 
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യൂമെന്റഷൻ നടത്തുന്ന ഞങ്ങളുടെ സ്കൂളിലെ പഠനോത്സവം  !!!!!
 
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യൂമെന്റഷൻ നടത്തുന്ന ഞങ്ങളുടെ സ്കൂളിലെ പഠനോത്സവം  !!!!!

പഠനോത്സവം 2018-19....... മികവിന്റെ ഉത്സവം!!!! പരീക്ഷയില്ലാത്ത മത്സരം .... പഠനവുമായി ബന്ധപ്പെട്ടയെല്ലാ വിഷയങ്ങളെയും അടിസ്ഥാനപെടുത്തി ക്ലാസിൽ നടത്തിയ പ്രവർത്തനങ്ങളെ ഒരു എക്സിബിഷൻ നടത്തി നാടൻപാട്ട്,ഗണിതപാട്ട്,ഫസ്റ്റെയ്ട് എന്ന വിഷയവുമായി മൈയ്മ്,ഗണിത നാടകം, ഇഗ്ലീഷ് സ്കിറ്റ്,ഇഗ്ലീഷ് പോയം ഡാൻസ്, കവിതാലാപനം എയിരോബിക്സ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു ഇത് കുട്ടികൾക്ക് പ്രചോദനം നൽകുന്നവയായിരുന്നു.ഈ പ്രവർത്തനങ്ങൾ കൈറ്റ്സിലെ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.





പത്തനംതിട്ട മിൽമാ ഡയറിയിലേക്ക് ഒരു പഠനയാത്ര

 
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് ....പത്തനംതിട്ട മിൽമാ ഡയറിയിലേക്ക്!!!!!
 
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് ....പത്തനംതിട്ട മിൽമാ ഡയറിയിലേക്ക്!!!!!

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 13/02/2019 ബുധനാഴ്ച്ച 10 മണിക്ക് 39 പേരടങ്ങുന്ന വിദ്യാർത്ഥികളുമായി പത്തനംതിട്ട മിൽമാ ഡയറിയിലേക്ക് ഒരു പഠനയാത്ര നടത്തപ്പെട്ടു. സ്കൂൾ അധ്യാപകർ ഇതിനു നേതൃത്വം നൽകി. അവിടെ കണ്ട ഒരോ കാര്യങ്ങളും കുട്ടികൾക്ക് ഏറെ കൗതുകമായിരുന്നു. പാലിൽ നിന്ന് വ്യത്യസ്ത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന പലകാര്യങ്ങളും കുട്ടികളിൽ ചിന്തകളുണർത്തി.ഇതിനു വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനതത്ത്വത്തെ കുറിച്ച് അവിടെയുള്ള സ്റ്റാഫ് വിശദമാക്കി തന്നു. ഞങ്ങളുടെ പഠനകാര്യത്തിലെ പല ആശയങ്ങളും പ്രവർത്തികമാകുന്നതു കണ്ടതിൽ കുട്ടികൾക്ക് സന്തോഷവും കൗതുകവും,നൂനത ആശയങ്ങളും നൽകുന്ന ഈ പഠനയാത്രയ്ക്കു വിരാമം കൃത്യം 1:30 മണിക്ക് ഞങ്ങൾ തിരികെ വന്നു.എല്ലാ ആശയങ്ങളും ഡോക്യുമെന്റ് ചെയ്തു .. കുട്ടികളുടെ മികച്ച യാത്ര റിപ്പോർട്ടുകൾക്കു അവാർഡുകൾ നല്കാൻ തീരുമാനിച്ചു.





പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലുള്ള പങ്ക് ... മലയാളത്തിളക്കത്തിലേയ്ക്ക്

 
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : മലയാളത്തിളം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.
ഭാഷാപഠനത്തെ സംബന്ധിച്ച് നിരവധി സമീപനങ്ങൾ ഉണ്ട്. ചെറിയ ക്ലാസുകളിൽ ഭാഷ പഠിപ്പിക്കുന്നതിന് അക്ഷരാവതരണ രീതി, പദാവതരണരീതി, വാക്യാവതരണരീതി, കഥാവതരണരീതി, ആശയാവതരണരീതി തുടങ്ങിയ രീതികൾ പല കാലങ്ങളിലായി വികസിച്ചുവന്നു. ഭാഷാപഠനം സംബന്ധിച്ച പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ ഓരോരീതിയുടേയും പരിമിതികൾ മുറിച്ചുകടക്കുന്നതിന് ബോധനശാസ്ത്രപരമായ അന്വേഷണങ്ങൾ നടക്കുകയുണ്ടായി.മലയാള തിളക്കം ക്ലാസുകൾ ഞങ്ങളുടെ സ്കൂളിൽ ഒരുപാടു കുട്ടികൾക്ക് പ്രയോജനം ഉണ്ടായി. ഇതിലെല്ല്ലാം നല്ല പങ്കുകൾ ലിറ്റിൽ  കൈറ്റ്സ്  കുട്ടികൾ നിർവഹിക്കുന്നു....  ഡോക്യൂമെന്റഷനിൽ അദ്ധ്യാപകരെ സഹായിക്കുന്നു... 




പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലുള്ള പങ്ക്... സുരീലി ക്ലാസുകളിലേയ്ക്ക്

   ഹിന്ദിയോടെ ഉള്ള അഭിരുചി വർധിപ്പിക്കുന്നതിനായി ഗവണ്മെന്റ് നടപ്പിലാക്കിയ സുരീലീ  ഹിന്ദി എന്ന പ്രോഗ്രാം നമ്മുടെ  സ്കൂളിൽ ജനുവരി 17 ,18 തീയതികളിൽ  നടക്കുകയുണ്ടായി .6 ാം ക്ലാസ്സിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്കരിക്കുന്നത് . കുട്ടികളെ ഏറെ താല്പര്യത്തോടു കൂടി ഈ പരിപാടിയിൽ പങ്കടുത്തു .കഥ, കവിത ആക്ഷൻ സോങ് എന്നീ  പ്രോഗ്രാമിലൂടെ  കുട്ടികൾ  ഭാഷയുടെ ആദ്യ പരിപാടികൾ ചവിട്ടിക്കയറി . ഇത് പോലുള്ള പ്രോഗ്രാമുകൾ നടത്തുക വഴി കുട്ടികൾക്ക് സംഭാഷണ ചാതുര്യം വർധിപ്പിക്കാനും ഭാഷ സ്നേഹം വർധിപ്പിക്കാനും സാധിക്കുന്നതാണ്. ഇതിനു വേണ്ടിയുള്ള പ്രോഗ്രാമുകൾ ഡോക്യുമെന്റ് ചെയ്യുന്നതിനും അത് കുട്ടികളിൽ എത്തിക്കുന്നതിനുമുള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കു വലുതാണ്.  
   
 
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന സുരീലി ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.
 
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന സുരീലി ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലുള്ള പങ്ക്...ശ്രദ്ധ ക്ലാസുകളിലേയ്ക്ക്

 
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന രസതന്ത്രത്തിന്റെ ശ്രദ്ധ ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.
 
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന രസതന്ത്രത്തിന്റെ ശ്രദ്ധ ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.
 
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന ഭൗതിക ശാസ്ത്രത്തിന്റെ ശ്രദ്ധ ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.




















ഇ- സേവനത്തിന്റെ മാതൃകകൾ

ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന‌ു പ്രയോജനപ്പടുന്ന രീതിയിൽ ആകണം എന്ന‌ുള്ളത് കൊണ്ട് തുടർപ്രവർത്തനം എന്ന രീതിയിൽ അംഗങ്ങളുടെ നേതൃത്വത്തിൽ പഠന സമയങ്ങൾ നഷ്ടപ്പെടുത്താതെ ഒഴിവു സമയങ്ങളിൽ കാലഹരണപ്പെട്ട കമ്പ്യൂട്ടറുകൾ നന്നാക്കിയെടുക്കുന്ന സേവന കേന്ദ്രവും.... ഓൺലൈൻ സേവനങ്ങൾ സൗജന്യമായി ചെയ്യുന്ന കേന്ദ്രമായി മാറാനും, അർബുദ രോഗികളായ രക്ഷകർത്തകൾക്കുള്ള ബോധവത്കരണത്തിനുവേണ്ടിയുള്ള പ്രസന്റേഷൻ പ്രോഗ്രാമുകൾ നടത്താനും നടപടികൾ ആരംഭിച്ചിട്ടുണ്ട്....