ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്പോർട്സ് ക്ലബ്ബ്-17
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ സ്പോർട്സ് ക്ലബ്ബ്
കുട്ടികളുടെ കായികമികവ് കണ്ടെത്തുന്നതിനും അവ പ്രോൽസാഹിപ്പിക്കുന്നതിനും വേണ്ടി ഒരു സ്പോർട്സ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.സജിത ടീച്ചർ സ്പോർട്സ് ക്ലബ്ബിന്റെ കൺവീനർ സ്ഥാനം അലങ്കരിക്കുന്നു.ഒരു പ്രത്യേക സ്പോർട്സ് റൂം സ്കൂളിനുണ്ട്.
കായികദിനം 2018-19
2018-19 വർഷത്തെ സ്കൂൾ കായിക ദിനം പതിവിൽനിന്ന് വ്യത്യസ്തമായ രണ്ടുദിവസങ്ങളിലായി നടത്തുകയുണ്ടായി. ആഗസ്റ്റ് 31 സെപ്റ്റംബർ ഒന്ന് എന്നീ ദിവസങ്ങളിലാണ് നടത്തിയത്. ആദ്യദിവസം സ്കൂളിൽ വച്ചും, രണ്ടാം ദിവസം വെങ്ങാനൂർ സറ്റേഡിയത്തിലുമായ മൽസരങ്ങൾ നടത്തപ്പെട്ടു. ജൂനിയർ ഇന്റർനാഷണൽ അത്‌ലറ്റ് ശ്രീ.പ്രദീപ് മാത്യു പോളാണ് വിശിഷ്ട അതിഥിയായെത്തിയത്. മൽസരാർത്ഥികൾ നാലു ഹൗസുകളായി (ഇൻദ്രനീലം,പവിഴം,മരതകം,മാണിക്യം) തിരിഞ്ഞ് നടത്തിയ മാർച്ച്പാസ്റ്റ് വളരെയധികം ശ്രദ്ധയാകർഷിച്ച ഒന്നായി മാറി. മാർച്ച് പാസ്റ്റിൽ ചീഫ്ഗസ്റ്റ് സല്യൂട്ട് സ്വീകരിക്കുകയും ശേഷം പതാക ഉയർത്തി. തുടർന്ന് സ്പോർട്ട്സ് ക്യാപ്റ്റൻ പ്രതിജ്ഞ എടുക്കുകയുണ്ടായി ശ്രീ പ്രതീപ് മ്യാത്യു പോൾ മേള ഉദ്ഘാടനം ചെയ്യുകയും എല്ലാ കുട്ടികളും, ഏതെങ്കിലും സപോർട്സ് ഗെയ്‌മിൽ നിർബന്ധമായും പങ്കെടുക്കണമെന്നും അത് അന്തർദേശീയ നിലവാരമുള്ള പ്രകടനത്തിനായിട്ടല്ല മറിച്ച് സ്വന്തം ആരോഗ്യം സംരക്ഷിക്കാനുള്ള ഉപാധിയായി കാണണമെന്നും അഭിപ്രായപ്പെട്ടു.
സ്കൂൾ പ്രിൻസപ്പൾ,എച്ച്.എം, പി.റ്റി.എ പ്രസിഡൻറ് മറ്റു പി.റ്റി.എ അംഗങ്ങൾ എന്നിവർ തഭവസരത്തിൽ സന്നിഹിതരായിരുന്നു. 10-ൽ പഠിക്കുന്ന മൃദുല, നിഹാര എന്നീ കുട്ടികൾ പ്രോഗ്രാമിന്റെ അവതരണം നടത്തുകയും ഇവരിലെ പ്രകടനം ചീഫ് ഗസ്റ്റിന്റെ പ്രത്യേക അംഗീകാരത്തിന് ഇടയാക്കുകയും ചെയ്തു. തുടർന്ന് യു.പി കുട്ടുകളുടെ വിവിധ മൽസരങ്ങൾ നടക്കുകയും വളരെ വാശിയോടെത്തന്നെ ഭൂരിപക്ഷം കുട്ടികളും ഇതിൽ പങ്കെടുക്കുകയും ചെയ്തു. ആദ്യദിന മൽസരങ്ങൾ 4 മണിയോടെ അവസാനിച്ചു.
രണ്ടാം ദിവസ മൽസരത്തിൽ വെങ്ങാനൂർ സ്റ്റേഡിയത്തിൽ വച്ചു നടത്തുകയും, ഹെച്ച്.എസ്,ഹെച്ച്.എസ്.എസ് വിഭാഗത്തിലെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. വിവിധ കഴിവുകളുള്ള പുതിയ കുട്ടികളെ കണ്ടെത്താൻ ഇതിനു സാധിച്ചു. 3മണിയായപ്പോൾ മൽസരങ്ങൾ അവസാനിച്ചു. മൽസര വിജയികൾക്ക് സർട്ടിഫിക്ക്റ്റും മെഡലും നല്കുകയും ചെയ്തു. എല്ലാ അധ്യാപകരുടെയും സജീവ സാന്നിധ്യം ഈ സപോർട്സ് ഡേയ് വിജയമാക്കിത്തീർക്കുവാൻ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്
2017-2018
2017-2018വർഷത്തെ സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനം വളരെ ഭംഗിയായി തന്നെ പൂർത്തിയാക്കാൻ സാധിച്ചു.
വിവിധതരം കായിക മത്സരങ്ങൾ സ്ക്കൂളിനകത്തും പുറത്തുമായി സംഘടിപ്പിക്കുകയും നല്ല രീതിയിൽ നടത്തിത്തീർക്കുവാനും സാധിച്ചു.2017-2018വർഷം കായിക രംഗത്ത് മെച്ചപ്പെട്ട നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.
സ്ക്കൂൾ സ്പോർട്സ് ഡേ വളരെ നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. വർണ്ണശബളമായ മാർച്ച് പാസ്റ്റോടി കൂടി ആരംഭിച്ച് പ്രശസ്ത അന്താരാഷ്ട്ര വോളിബോൾ താരം ശ്രീമതി രാധികാ കപിൽദേവ് മേള ഉദ്ഘാടനം ചെയ്തു. നിരവധി കുട്ടികൾ അവരുടെ കഴിവുകൾ മാറ്റുരച്ച വേദിയായിരുന്നു ഇത്. മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികളെ സബ് ജില്ലാ മത്സരങ്ങൾക്കും ജില്ലാ മത്സരങ്ങൾക്കും പങ്കെടുപ്പിക്കുകയുണ്ടായി.
അത് ലറ്റിക്സിനൊപ്പം തന്നെ വിവിധ ഗെയിംസ് മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു. ക്രിക്കറ്റ്, സോഫ്റ്റ് ബാൾ, ബാസ്ക്കറ്റ് ബാൾ, വോളി ബാൾ, ഷട്ടിൽ ബാറ്റ്മിന്റൻ, ടേബിൾ ടെന്നിസ്, ചെസ് തുടങ്ങിയ ടീമുകൾ സ്ക്കൂളിനെ പ്രതിനിധീകരിച്ച് സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി. ജൂനിയർ വിഭാഗം വോളിബാൾ മത്സരത്തിൽ തുടർച്ചയായി 6-ാം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ഏകദേശം 120-ഓളം കുട്ടികൾ ഗെയിംസിലും അത് ലറ്റിക്സിലുമായി സ്ക്കൂളിനെ പ്രതിനിധീകരിച്ച് സബ് ജില്ലാ മത്സരത്തിൽ പങ്കെടുത്തു.
സോഫ്റ്റ് ബോൾ സബ് ജൂനിയർ പെൺ കുട്ടികൾ ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും സെലക്ഷൻ കിട്ടിയ എട്ടാം ക്ലാസ്സുകാരി അഞ്ചിത എ ആർ സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയത് നമ്മുടെ സ്ക്കൂളിന്റെ അഭിമാനകരമായ നേട്ടം തന്നെയാണ്.
ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ആയിരം ഗോൾ എന്ന പ്രോഗ്രാം നമ്മുടെ സ്ക്കൂളിൽ വളരെ ഭംഗിയായി നടത്തി. ലോകകപ്പിന്റെ ആവേശം സ്ക്കൂളിൽ നല്ലൊരു ആവേശമുണ്ടാക്കുകയും ചെയ്തു.
സബ് ജില്ലാ ഗെയിംസ് മത്സരങ്ങളിൽ ബാസ്ക്കറ്റ് ബാൾ ജൂനിയർ സീനിയർ വിഭാഗം രണ്ടും മൂന്നും സ്ഥാനങ്ങൾ,ഷട്ടിൽ ബാറ്റ്മിന്റൻ ജൂനിയർ പെൺകുട്ടികൾ ഒന്നാം സ്ഥാനം, സീനിയർ പെൺകുട്ടികൾ രണ്ടാം സ്ഥാനം,വോളി ബാൾ ജൂനിയർ ആൺകുട്ടികൾ ഒന്നാം സ്ഥാനം, ടേബിൾ ടെന്നിസ്ഒന്നാം സ്ഥാനം എന്നിവ നേടുകയുണ്ടായി.
റഗ്ബി എന്ന ഗെയിം പുതുതായി സ്ക്കൂൾ ഗെയിംസിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ക്കൂളിൽ ഈ ഗെയിംസിന്റെ ഡെമോൺസ്ട്രേഷൻ നടത്തി.
സ്ക്കൂൾ കുട്ടികൾക്കായി സ്പോർട്സ് ക്വിസ് സംഘടിപ്പിച്ചു.
വിവിധ സ്പോർട്സ് ആന്റ് ഗെയിംസുകൾ നടത്തുന്നതിലൂടെ കുട്ടികൾക്ക് ആരോഗ്യവും അതോടൊപ്പം തന്നെ മെച്ചപ്പെട്ട പ്രകടനവും കാഴ്ച വയ്ക്കാൻ സാധിച്ചു. ഏകദേശം 25 ഓളം കുട്ടികൾക്ക് ഇതു വഴി പ്ളസ് വൺ സ്പോർട്സ് ക്വാട്ട വഴി അഡ്മിഷൻ ലഭിക്കുകയും ചെയ്തു.
കായികദിനം 2017-18
ഈ വർഷത്തെ(2017-18) സ്കൂൾ സ്പോട്സ് ഡേ വളരെ ഭംഗിയായി നടത്തപ്പെട്ടു. പ്രശസ്ത വോളിബോൾ താരം സാഫ് ഗെയിംസ് സ്വർണ്ണമെഡൽ ജേതാവായ ശ്രീമതി രാധിക കപിൽദേവ് സ്കൂൾ സ്പോട്സ് ഡേ ഉദ്ഘാടനം ചെയ്തു.
-
കായികദിന ഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട ഹെഡിമിസ്ട്രസ്സ് കല ടീച്ചർ സംസാരിക്കുന്നു.
-
കായികദിന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥി ഷർമ്മി ഉലഹന്നാൻ സംസാരിക്കുന്നു.
-
കായികദിന ഉദ്ഘാടന മാർച്ച് പാസ്റ്റിൽ നിന്നും
-
കായികദിന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥി ഷർമ്മി ഉലഹന്നാൻ പതാക ഉയർത്തുന്നു.
-
കായികദിന മത്സരത്തിനിടെ
-
കായികദിന മത്സര വിജയികളെ ബഹുമാനപ്പെട്ട ഹെഡിമിസ്ട്രസ്സ് കല ടീച്ചർ അനുമോദിക്കുന്നു
-
കായികദിന മത്സര വിജയികളെ ബഹുമാനപ്പെട്ട ഹെഡിമിസ്ട്രസ്സ് കല ടീച്ചർ അനുമോദിക്കുന്നു
-
കായികദിന മത്സര വിജയികൾ ട്രോഫികളുമായി
കായികപരിശീലനം
-
ചെസ്സ് പരിശീലനത്തിനിടയിൽ നിന്നും
-
ടേബിൽ ടെന്നീസ് പരിശീലനത്തിനിടയിൽ നിന്നും



