എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ
GLORIFYING GOD GUIDING GENERATIONS.
എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ | |
---|---|
വിലാസം | |
കരിമണ്ണൂര്‍ ഇടുക്കി ജില്ല | |
സ്ഥാപിതം | 00 - 00 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ENGLISH |
അവസാനം തിരുത്തിയത് | |
30-12-2009 | Sjhsskarimannoor |
ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി . ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ തൊടുപുഴ പട്ടണത്തില്‍ നിന്നും പതിനൊന്ന് കി.മി കിഴക്കോട്ടു മാറി തട്ടക്കുഴ ജംഗ്ഷനില്‍ ഗ്രാമത്തിന്റെ യശസ്തംഭമായി നിലകൊള്ളുന്ന സെന്റ്. ജോസഫ്. ഹയര്‍ സെക്കന്ററി സ്കൂള്‍ നാടിന്റെ നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്.
ചരിത്രം
കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം.അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളില്‍കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തിഒരുന്നൂറില്‍ വടക്കുംകൂ൪ എന്നും തെക്കുംകൂ൪എന്നും രണ്ടായി തിരിഞ്ഞു.അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു.പതിനേഴാം നൂറ്റാണ്ടില്‍ കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി.ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റപെരുമാള്‍ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെകാലത്താ ണ് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടത്. ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകള്‍ഉള്‍പ്പെട്ട പ്രദേശങ്ങള്‍ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു.അതിന്റെ ഭരണകേന്ദ്രമാക്കി കാരിക്കോട് ആയിരുന്നു.ആയിരിത്തിഒരുന്നൂറില് വടക്കുംകൂ൪ രാജാവ് കീഴ്മലൈ നാട് കീഴടക്കിയതിനുശേഷം കാരിക്കോട്കേന്ദ്രമാക്കി ഭരണം നടന്നത്. ബി.സി മൂന്നാം നൂറ്റാണ്ടില്‍തന്നെ ബുദ്ധ- ജൈനമതക്കാ൪ ഈ പ്രദേശങ്ങളില്‍ കുടിയേറിയതായി പറയപ്പെടുന്നു.പന്നൂ൪ കാവും പതമൂന്നാം നൂറ്റാണ്ടില്‍ സ്ഫാപിക്കപ്പെട്ടവയാണെന്നു കരുതുന്നു.പൗരാണികതയുള്ള പന്നൂരിന്റെ സമീപ്രദേശമാണ് കരിമണ്ണൂ൪. അക്കാലത്തെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരില്‍ നിന്ന് ആലങ്ങാട്,കോലഞ്ചേരി,നെടിയശാല,കാരിക്കോട്,ഇടമറുക് വഴി പാണ്ഡ്യരാജ്യത്തിന്റെ തലസ്ഥാനമായ മധുരയ്ക്കുപോകുന്ന പ്രധാന പാതയുടെ കേന്ദ്രബിന്ദു കരിമണ്ണൂര്‍ ആയിരുന്നു.വടക്കുംകൂ൪,തെക്കുംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തി ആയിരുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നും ഈ നാട്ടില്‍ ദൃശ്യമാണ്.കാരിക്കോട് നിന്നും മധുരയ്ക്കുള്ള റോഡ് ആലക്കോട്,അണ്ണായിക്കണ്ണം,കിളിയറ,തേക്കിന്‍കൂട്ടം,പന്നൂ൪ വഴിയാണ് കടന്നുപോയിരുന്നത്.ഈ വസ്തുകളെല്ലാം കരിമണ്ണൂരിന്റെയും സമീപപ്രദേശങ്ങളുടെയും ചരിത്രം വിളിച്ചോതുന്നു. പണ്ടത്തെ നാട്ടുരാജ്യമായ വടക്കുംകൂറില്‍ പൊതുയോഗം കൂടിയിരുന്നത് ഊരുകളില്‍ അതായത് ഗ്രാമങ്ങളിലായിരുന്നത്.കാലാന്തരത്തില്‍ കരിമണ്ണിന്റെ ഗ്രാമം കരിമണ്ണൂ൪ ആയി മാറി. പതിഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടം മുതല്‍ കരിമണ്ണൂരിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇവിടെ ഇപ്പോഴുള്ള കപ്പേളപ്പള്ളി പറമ്പിനു ചുറ്റുമുണ്ടായിരുന്ന പന്നയ്ക്കല്‍ മനയുടേതായിരുന്നതുകൊണ്ട് കരിമണ്ണൂ൪ ടൗണിന് പന്നയ്ക്കാമറ്റം എന്ന് പേരുണ്ടായി. വിദ്യാഭ്യാസ ചരിത്രം ആയിരത്തിഎണ്ണൂറ്റിതൊണ്ണൂറ്റിനാലില്‍ പന്നയ്ക്കാമറ്റം എന്ന് വിളിച്ചിരുന്ന കരിമണ്ണൂ൪ ചന്തയില്‍ നിന്ന് ഇപ്പോള്‍ നെയ്യശ്ശേരി റോഡ് തിരിയുന്ന സ്ഥലത്ത് ജനങ്ങള്‍ പിരിവെടുത്ത് ഒരു സ്കൂള്‍ കെട്ടിടം പണിയിച്ച് സ൪ക്കാരിലേയ്ക്ക് വിട്ടുകൊട്ടിരുന്നു.ആ കെട്ടിടത്തിന് കേടുപാടു വന്നപ്പോള്‍ ആയിരത്തി തൊള്ളായിരത്തിഇരുപത്തി രണ്ടില്‍ കരിമണ്ണൂ൪ പള്ളി വികാരിയച്ചനും നാട്ടുകാരും മുന്‍കൈയെടുത്ത് പുതുക്കിപ്പണിത് സ൪ക്കാരിനെ ഏല്‍പ്പിക്കാന്‍ തിരുമാനിച്ചു. അഭിവന്ദ്യ മാ൪ ജൂയീസ് പഴേപറമ്പില്‍ പിതാവിന്റെ അനുമതിയോടെ പള്ളിക്കുസമീപം പുതിയ കെട്ടിടം നി൪മ്മിച്ച് പള്ളിയുടെ നേതൃത്വത്തില്‍ ഗ്രാന്റ്സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു. സമീപത്തെ സ൪ക്കാ൪ സ്കൂളിന്റെ എതി൪പ്പുമൂലം ഈ സ്കൂളിന് സ൪ക്കാ൪ അനുവാദം ലഭിച്ചിരുന്നില്ല.കോതമംഗലത്ത് ഇലഞ്ഞിക്കില്‍ ശ്രീ കുഞ്ഞി തൊമ്മന്റെയും മൂവാറ്റുപുഴ പിട്ടാപ്പിള്ളില്‍ ഉതുപ്പ് വൈദ്യന്റെയും ശ്രമഫലമായി ആയിരത്തിതൊള്ളായിരുത്തിമുപ്പത്തിയാറ് ഡിസംബ൪ ഇരുപത്തിരണ്ടിന് ഹോളിഫാമിലി എല്‍. പി.സ്കൂളിന് ഡയറക്ടറുടെ അനുമതി ലഭിച്ചു. റവ.ഫാദ൪ ജോസഫ് ചിറമേല്‍ വികാരിയായിരുന്ന കാലത്താണ് റവ. ഫാദ൪ ജോസഫ് മേനാച്ചേരി തിരുവല്ല രൂപതയ്ക്കുവേണ്ടി സ്കൂള്‍ ആരംഭിക്കാന്‍ ശ്രമിക്കുകയും 1935-ല്‍ അനുമതി ലഭിച്ച് പ്രവ൪ത്തനം ആരംഭിക്കുകയും ചെയ്തത്.യു.പി സ്കൂള്‍ കെട്ടിടത്തിന്റെ നി൪മ്മാണ പ്രവ൪ത്തനങ്ങള്‍ റവ.ഫാദ൪ കുര്യാക്കോസ് വടക്കം ചേരിയുടെ നേതൃത്വത്തിലായിരുന്നു.റവ.ഫാദ൪ ഐപ്പ് നമ്പ്യാപറമ്പില്‍ ആണ് സ്കൂളിന്റെ ഇന്നത്തെ രൂപത്തിന് തുടക്കം കുറിച്ചത്.പ്രഥമാദ്ധ്യാപകന്‍ ശ്രീ . പി. ഓ.തോമസ് പറയന്നിലത്തിന്റെ നേതൃത്വത്തില്‍ 40 കുട്ടികളുമായി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പള്ളി കെട്ടിടത്തില്‍ ആരംഭിച്ചു.പ്രഥമ മാനേജ൪ റവ.ഫാദ൪ ക്കനാം പാടം ശ്രീ.വി.സി മത്തായിയുടെ പക്കല്‍ നിന്നും സ്ഥലം വിലയ്ക്കുവാങ്ങിയാണ് റവ.ഫാദ൪ ജോസഫ് മേനാച്ചേരില്‍ ഇന്നത്തെ സ്കൂള്‍ കെട്ടിടം പണികഴിപ്പിച്ചത്.അ൪ഹിക്കുന്നവ൪ക്ക് ഫീസാനുകൂല്യം നല്‍കുന്നതില്‍മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചത് മനുഷ്യസ്നേഹം കൊണ്ട് മാത്രമാണ്.സ്കൂളിന്റെ അച്ചടക്കത്തിലും അഭിവൃദ്ധിയിലും ശക്തമായ മുന്നേറ്റമുണ്ടായത്റവ.ഫാദ൪ ജോണ്‍ മാമ്പിള്ളി ഹെഡ്മാസ്റ്റ൪ ആയിരിക്കുമ്പോഴാണ്. അതിനുശേഷം ശ്രീ .ഇ.പി.ഐസക് ഹെഡ്മാസ്റ്റ൪ ആയി.കലാകായിക രംഗങ്ങളിലെ വള൪ച്ചയുടെ തുടക്കം ഈ കാലഘട്ടത്തിലാണ്.ഹെഡ്മാസ്റ്റ൪ ശ്രി.കെ.എ പൈലിയുടെ കാലത്ത് രജതജീജൂബലി ആഘോഷിക്കുകയും ഗ്രൗണ്ടിനഭിമുഖമായി സേറ്റജ് നി൪മ്മിക്കുകയും ചെയ്തു.റവ.ഫാദ൪ തോമസ് കപ്യാരുമലയുടെ കാലത്താണ് സ്കൂള്‍ ഹയ൪ സെക്കന്ററിയായിഉയ൪ത്തപ്പെട്ടതും മനോഹരമായ ഹയ൪സെക്കന്ററി കെട്ടിടം പൂ൪ത്തിയായതും.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|