എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ-2018-19
ആമുഖം
2018-2019 അധ്യയനവർഷത്തെ അക്കാദമിക മാസ്റ്റർപ്ലാൻ ഇൗ വർഷത്തെ ആദ്യത്തെ സ്ക്കൂൾ S.R.G മീറ്റിംഗിൽ വച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി.T.O.സലിലകുമാരിയുടെ അധ്യക്ഷതയിൽ വച്ച് നടന്ന സംഘചർച്ചയിൽ രൂപീകരിച്ചു. കാട്ടാക്കട BPOശ്രീ.കെ. സതീഷ് ചർച്ച നയിച്ചു. C.R.Cകോ ഡിനേറ്റർ ശ്രീമതി T.R.ഷൈനിയുടെ പങ്കാളിത്തവുമുണ്ടായിരുന്നു യോഗം ഗുണതാ സൂചകങ്ങൾ പരിഗണിച്ച് വിദ്യാല യത്തിന്റെ നിലവിലുള്ള അവസ്ഥ വിശക ലനംചെയ്തു.കഴിഞ്ഞ വർഷത്തെ മാസ്റ്റർപ്ലാൻ അവലോകനം നടത്തിയതിനുശേഷംവിഷയാടി സ്ഥാനത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് നിശ്ചിത ഫോർമാറ്റിൽ ഇൗ വർഷത്തെ പദ്ധതിയുടെ കരട് മെച്ച പ്പെടുത്തി എഴുതി. ഗ്രൂപ്പുകൾ തയ്യാറാക്കി യ നിർദ്ദേശങ്ങൾ പൊതുവായി അവതരിപ്പിച്ചു.ഒാരോ അവതരണത്തിനു ശേഷവും ചർച്ചചെയ്ത് കൂട്ടിച്ചേർക്കൽ നടത്തി സമ്പുഷ്ടമാക്കി ഇൗ വർഷം നടപ്പിലാക്കേണ്ട പദ്ധതികളെ CWSN കുട്ടികൾക്ക് കൂടി പ്രത്യേക പരിഗണന നൽകുന്ന വിധത്തിൽ 5 മേഖലകളായി തരംതിരിച്ചു.
1. ലൈബ്രറി വികസനം .
പദ്ധതിയുടെ പേര്: വായനക്കളരി
അവസ്ഥാവിശകലനം:.
ഗ്രാമീണമേഖലയിൽനിന്നും വരുന്ന കുട്ടികൾക്ക് ആവശ്യത്തിന് പുസ്തകം ലഭിക്കാതെ വരുകയും അവർക്ക് പുറത്ത്പോയി പുസ്തകം ശേഖരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു.അത് പരിഹരിക്കുന്നതിനായി വിദ്യാലയത്തിൽ ഒരു ലൈബ്രറി..
പ്രതിക്ഷിതനേട്ടങ്ങൾ:
- കുട്ടികളിൽ വായനാശീലം വളർത്തുക.
- ഭാഷാപരമായ നൈപുണി നേടുക.
- വായനയിൽ പ്രാവീണ്യം നേടുക.
- വായനയിൽ താല്പര്യം വളർത്തുക.
- പാഠഭാഗവുമായി ബന്ധപ്പെട്ട് അധിക വായനയ്ക്ക് ഉപയോഗപ്പെടുത്താം.
- പൊതുവിജ്ഞാനം വളർത്തുന്നതിന്
ക്രമ നമ്പർ | പ്രവർത്തന ഘട്ടങ്ങൾ | നിർവഹണകാലഘട്ടം |
---|---|---|
1 | പുസ്തകം ശേഖരിയ്ക്കൽ :- ലൈബ്രറി വിപുലീകരിക്കുന്നതിനായി പൂർവ്വവിദ്യാർത്ഥികളിൽ നിന്നും കുട്ടികളുടെ ജന്മദിനവുമായി ബന്ധപ്പെട്ടും അധ്യാപകരിൽ നിന്നും School fund ഉപയോഗിച്ചും പുസ്തകം ശേഖരിയ്ക്കുന്നു. |
ഒക്ടോബർ |
2 | കുട്ടികൾക്ക് ഇരുന്ന് വായിയ്ക്കാനാവശ്യമായ ഇരിപ്പിടവും റീഡിംഗ് റൂമും സജ്ജീകരിയ്ക്കാൻ തീരുമാനിച്ചു.സജ്ജീകരിച്ചു. | ഒക്ടോബർ |
3 | വിഷയാടിസ്ഥാനത്തിൽ വിഷയങ്ങൾ തരംതിരിച്ചു. | ഒക്ടോബർ |
4 | വായനയിൽ താല്പര്യം വളർത്തുന്നതിനായി ദിനപത്രങ്ങൾ വായിച്ച് പ്രധാനവാർത്തകൾ അവതരിപ്പിച്ചു. | ഒക്ടോബർ |
5 | പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഒരുമിച്ചിരുത്തി ചെറിയ പാട്ടുകളിലൂടെയും കളികളിലൂടെയും വായനയിൽ താല്പര്യം വളർത്താൻ ശ്രമിക്കുന്നു. | ഒക്ടോബർ |
6 | ഗാന്ധിജയന്തിദിനവുമായി ബന്ധപ്പെട്ട് ആൽബം തയ്യാറാക്കൽ, ഗാന്ധിയൻ സൂക്തങ്ങൾ,ജീവചരിത്രകുറിപ്പ് തയ്യാറാക്കൽ,ഗാന്ധിയെക്കുറിച്ചുള്ള കവിതകൾ ശേഖരിയ്ക്കൽ.ഇതിനായി സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു | ഒക്ടോബർ |
7 | ഒാരോ ക്ലാസ്സിലേയും സമാനനിലവാരത്തിലുള്ള കുട്ടികളെ എല്ലാ ആഴ്ചയിലും ഒരേ ദിവസം ലൈബ്രരി റൂമിൽ ഇരുത്തി അവരുടെ നിലവാരത്തിനുസരിച്ചുള്ള ബുക്കുകൾ വിതരണംചെയ്യുന്നു. ഇത് കുട്ടികളിൽ വായനാശീലം വളർത്തുന്നു | നവംബർ |
8 | ഒാരോ ക്ലാസ്സിലേയും സമാനനിലവാരത്തിലുള്ള കുട്ടികളെ എല്ലാ ആഴ്ചയിലും ഒരേ ദിവസം ലൈബ്രരി റൂമിൽ ഇരുത്തി അവരുടെ നിലവാരത്തിനുസരിച്ചുള്ള ബുക്കുകൾ വിതരണംചെയ്യുന്നു. ഇത് കുട്ടികളിൽ വായനാശീലം വളർത്തുന്നു | ഡിസംബർ |
9 | നവംമ്പർ 1 തുഞ്ചൻദിനം(കേരളപ്പിറവിദിനം):- കേരളചരിത്രവും കേരളസംസ്ക്കാരവുമായി ബന്ധപ്പെട്ട.പുസ്തകപ്രദർശനം നടത്താൻ തീരുമാനിച്ചു.എഴുത്തച്ചനെക്കുറിച്ച് ഒരു പതിപ്പ് നിർമ്മിയ്ക്കാൻ തീരുമാനിച്ചു.ഇതിനായി ലൈബ്രറിപുസ്തകങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു |
നവംമ്പർ1-30 |
10 | നവമ്പർ 1മുതൽ 30വരെയുള്ള ഒരുമാസകാലഘട്ടംകൊണ്ട്
എന്റെ ഗ്രാമം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ് അടിസ്ഥാനത്തിൽ കുറിപ്പുകൾ ശേഖരിച്ച് ഒരു പുസ്തകം തയ്യാറാക്കുന്നു.ഇതിനായി പലമഹാന്മാരും അവരവരുടെ ഗ്രാമത്തെക്കുറിച്ച് എഴുതിയിട്ടുള്ള പുസ്തകങ്ങൾ തെരഞ്ഞെടുത്ത് കുട്ടികൾക്ക് വായിയ്ക്കാൻ നൽകുന്നു |
നവംമ്പർ-ഡിസംബർ |
11 | ശില്പശാലകൾ, ഡയറിക്കുറിപ്പുകൾ, ക്ലാസ്സ് പത്രം മുതലായവ നിർമ്മിക്കാൻ അവസരം നൽകുന്നു | ഡിസംബർ |
12 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |