എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 30 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokan (സംവാദം | സംഭാവനകൾ)
എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ
വിലാസം
കറുകച്ചാല്‍

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-2009Asokan





ചരിത്രം

ശ്രീ മന്നത്ത് പത്മനാഭന്‍ ആണ് സ്കൂളിന്റെ സ്ഥാപകന്‍ . 1091 ഇടവം 16ന് പ്രിപ്പറേറ്ററി ക്ലാസ് ആരംഭിച്ചു.നടമേല്‍ ഇരവിക്കുറുപ്പിന്റെ വക ഒരു കെട്ടിടത്തില്‍ ഇരുപത്തൊന്ന് വിദ്യാര്‍ത്ഥികളോട് കൂടിയാണ് സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ സ്ഥിലാസ്ഥാപനം നിര്‍വഹിച്ചത് ചിറ്റല്ലൂര്‍ സി കെ കൃഷ്ണപിള്ളയായിരുന്നു. സ്വാമി വിവേകാനന്ദന്റെ ജന്‍മദിനത്തിലായിരുന്നു ആ മംഗളകര്‍മ്മം.സ്കൂള്‍ നിര്‍മ്മാണ ഘട്ടങ്ങളില്‍ സഹായിക്കാന്‍ ശ്രീ പനയ്ക്കാട്ട് പരമേശ്വരകുറുപ്പുമുണ്ടായിരുന്നു. കറുകച്ചാലില്‍ ഉയര്‍ന്നു വരേണ്ട സ്കൂളിനേക്കുറിച്ച് അദ്ദേഹത്തിന് ഉദാത്തസങ്കല്‍പ്പങ്ങളുണ്ടായിരുന്നു. ഹരിദ്വാറിലെ ഗുരു കുലങ്ങള്‍, ടാഗോറിന്റെ ശാന്തി നികേദനം എന്നിവയുമായി ബന്ധപ്പെട്ടു. അവിടെ നിന്നു കിട്ടിയ ലഘുലേഖകളും പുസ്തകങ്ങളും സി ഗോപാലപിള്ളയേക്കൊണ്ട് പരിഭാഷപ്പെടുത്തി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ യത്നിച്ചു.സ്കൂള്‍ കെട്ടിടം പണിയിക്കാനായി ഞരു പാട് ക്ലേശവും കഷ്ടപ്പാടും അനുഭവിച്ചു. കാല്‍നടയായി സംഭാവന പിരിച്ചും പാഴ്തത്തടികള്‍ സമ്പാദിച്ചും പണി നടത്തി. സ്കൂള്‍ കെട്ടിടനിര്‍മ്മാണത്തില്‍ ഗവണ്‍മെന്റ് ചെയ്ത ചില്ലറ സഹായങ്ങള്‍ വിസ്മരിക്കാവുന്നതല്ല. അന്നത്തെ ദിവാന്‍ പാലക്കാട്ട് സ്വദേശിയായ മന്നത്തു കൃഷ്ണന്‍ നായര്‍ മണിമല റേഞ്ചില്‍ പെട്ട കുടിപ്പുരയിടങ്ങളില്‍ നിന്നും മുന്നൂറ്റമ്പത് കണ്ടി തേക്ക് തടിക്കുള്ള സര്‍ക്കാരിന്റെ പകുതി അവകാശം സര്‍വീസ് സൊസൈറ്റിക്ക് വിട്ടു കൊടുത്തു. ഈ തടികള്‍ കാള വണ്ടി വഴി കറുകച്ചാലിലേക്കും ചങ്ങാടം വഴി ചങ്ങനാശേരിയിലേക്കും എത്തിക്കാന്‍ ഇദ്ദേഹം വളരെ കഷ്ടപ്പെട്ടു. കെ കേളപ്പന്‍ നായരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.സ്കൂള്‍ പണിതു കൊണ്ടിരുന്നപ്പോള്‍ സ്കൂള്‍ ഇന്‍സ്പക്ടര്‍ പരിശോധനയ്ക്കെത്തി. പക്ഷേ സ്കൂളിന് മേല്‍ക്കൂര പണിയുന്നതേ ഉള്ളായിരുന്നു. സത്യ വിരുദ്ധമായി സ്കൂള്‍ പണി തീര്‍ന്നു എന്ന് എഴുതി അയയ്ക്കാന്‍ പ്രേരിതനായ ഹെഡ്മാസ്റ്റര്‍ ഇന്‍സ്പക്ടര്‍ വന്നപ്പോഴേക്ക് സ്ഥലം വിട്ടു. പിന്നീട് ജി ശങ്കരന്‍ നായര്‍ (കുടിയാന്‍ ശങ്കരന്‍ നായര്‍)ഹെഡ് മാസ്റ്ററായി.അദ്ദേഹത്തിന്റെ കാലത്ത് സ്കൂള്‍ പൂര്‍ണ്ണ മിഡില്‍ സ്കൂള്‍ ആയി തീര്‍ന്നു.പിന്നീട് പതിന്നാലു വര്‍ഷം ആ നിലയില്‍ പ്രവര്‍ത്തിച്ചു. കൈനിക്കര പത്മനാഭ പിള്ളയുടെ പരിശ്രമം കൊണ്‍ാണ് അത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.