എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/പരിസ്ഥിതി ക്ലബ്ബ്-17
പരിസ്ഥിതി ക്ലബ്
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അധ്യാപകർ - ശ്രീ ബിനു ടി ഫ്രാൻസിസ്,ശ്രീ അനിൽ എം ജോർജ് ക്ലബ് പ്രസിഡന്റ് - മാസ്റ്റർ അനന്ദു പ്രഭാകർ
-
ബിനു ടി ഫ്രാൻസിസ്
-
അനിൽ എം ,ജോർജ്
-
അനന്ദു പ്രഭാകർ
ആമുഖം
കലയന്താനി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ലേബർ ഇന്ത്യയും മാതൃഭൂമിയും ചേർന്ന് ആരംഭിച്ചിട്ടുള്ള സീഡ്, മനോരമയുടെ നല്ലപാഠം, എന്ന സംരംഭം ഈ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്ക്കൂൾ കാമ്പസ് പച്ചപിടിപ്പിക്കുന്നതിൽ പരിസ്ഥിതി ക്ലബ് കാര്യമായ പങ്കുവഹിക്കുന്നുണ്ട്.
പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനാഘോഷം
ജൂൺ 5 ലോക പരിസ്ഥിതിദിനം കലയന്താനി ഹയർ സെക്കന്ററി സ്ക്കൂളിൽ വിപുലമായ പരിപാടികളോടെ എല്ലാ വർഷവും പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സെമിനാർ, പരിസ്ഥിതി ക്വിസ്, ചിത്രരചനാമത്സരം, പോസ്റ്റർ രചനാമത്സരം, പരിസ്ഥിതി കവിതാലാപന മത്സരം, മരം നടൽ, മരത്തൈ വിതരണം, പച്ചക്കറി വിത്തുവിതരണം മുതലായവ നത്തിവരുന്നു.
- ജൂൺ അഞ്ചിന് സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനം ആചരിച്ചു.
- പരിസ്‌ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു .
- കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
- സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു.
- പരിസ്‌ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.
പരിസ്‌ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടു.
-
വൃക്ഷത്തൈ നടീൽ
-
ഔഷധ സസ്യത്തോട്ടം
-
ചേന കൃഷി വിളവെടുപ്പ്
-
പച്ചക്കറി വിളവെടുപ്പ്
-
ചേന കൃഷി വിളവെടുപ്പ്
-
ഔഷധ സസ്യത്തോട്ടം
-
പച്ചക്കറിത്തോട്ടം
-
പച്ചക്കറിത്തോട്ടം
-
തൈനടീൽ ഉദ്ഘാടനം
-
മഞ്ഞൾ കൃഷി
-
പച്ചക്കറിത്തോട്ടം
-
പടവലത്തോട്ടം
-
ക്യാബേജ് കൃഷി
-
കൂർക്ക കൃഷി
-
പാവലം
-
ഗ്രോബാഗ് വിതരണം
-
കാർഷിക അംഗീകാരം
-
കേരവൃക്ഷം
ജൂൺ അഞ്ചിന് സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനം ആചരിച്ചു. പത്താം ക്ലാസ്സിലെ കുട്ടികൾ പരിസ്‌ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു . കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. JRC കുട്ടികളുടെയും എക്കോ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്‌ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടു. തുടർന്ന് ഏവരും പരിസ്‌ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.
ഹരിതവിദ്യാലയം
ഹരിത പ്രോട്ടോക്കോൾ അനുസരിച്ചാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. അജൈവ മാലിന്യങ്ങൾ ഈ സ്ക്കുളിലും പരിസരത്തും ഉല്പാദിപ്പിക്കപ്പെടുന്നില്ല. എല്ലാ ആഴ്ചയും വിവിധക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്ക്കൂളും പരിസരവും മാലിന്യമുക്തമാക്കുന്നുണ്ട്. പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഹരിത പ്രോട്ടോക്കോൾ അനുസരിക്കുന്നുണ്ട്. വെള്ളം കൊണ്ടുവരുന്ന കുട്ടികൾ ഭൂരിപക്ഷവും സ്റ്റീൽ കുപ്പികൾ ഉപയോഗിക്കുന്നു. സ്ക്കൂളിൽ തന്നെ തിളപ്പിച്ച വെള്ളം കുട്ടികൾക്കായി എല്ലാദിവസവും ഒരുക്കുന്നുണ്ട്.
ഹരിതകേരള ദൗത്യം
2016 ഡിസംബർ 8ന് സംസ്ഥാനത്ത് ഹരിതകേരള ദൗത്യം ആരംഭിച്ചു. ഹരിതകേരള ദൗത്യത്തിന് തുടക്കം കുറിച്ചുകൊണ്ട് രാവിലെ സ്ക്കൂൾ അസംബ്ലിയിൽ ശുചിത്വ പ്രതിജ്ഞയെടുത്തു. ഖര,ജൈവമാലിന്യങ്ങൾ കൈകാര്യം ചെയ്യേണ്ടവിധവും ശുദ്ധജലം സംരക്ഷിക്കേണ്ടതിന്റെ പ്രാധന്യവും ഹെഡ് മാസ്റ്റർ വിശദീകരിച്ചു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് ക്ലാസ്സ് മുറികളും സ്ക്കൂൾ ക്യാമ്പസും വൃത്തിയാക്കി. സ്ക്കൂൾ ഔഷധോദ്യാനത്തിൽ ഏതാനും ചെടികളും നട്ടു.
ജൈവവൈവിദ്ധ്യോദ്യാനം
പ്രധാനമായും നാടൻ ഫലവൃക്ഷങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാട്ടു മരങ്ങളും വച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. മരോട്ടി, നീർമാതളം, നാഗമരം, തുടങ്ങിയ അപൂർവ്വ നാട്ടുമരങ്ങളും പേര, നെല്ലി, നാരകം, ചാമ്പ, പനിനീർചാമ്പ, മാതളം, ചിലുമ്പി, കുടംപുളി, വാളൻപുളി, പാഷൻഫ്രൂട്ട്, മുള്ളാത്ത, ആത്ത, മൾബറി എന്നിങ്ങനെയുള്ള നാടൻ ഫലസസ്യങ്ങളും നട്ടുകഴിഞ്ഞു. ആലക്കോട് കൃഷിഭവന്റെയും വനംവകുപ്പിന്റെ സാമൂഹ്യവനവൽക്കരണ പദ്ധതിയുടെയും സഹായം ലഭിക്കുന്നുണ്ട
ചർച്ചാക്ലാസ്സ്കേരളം നേരിട്ട പ്രളയവും അതുവരുത്തിവച്ച നാശനഷ്ടങ്ങളും ഭാഗ്യവശാൾ ഈ സ്ക്കൂളിലെ കുട്ടികൾക്ക് നേരിട്ടനുഭവിക്കേണ്ടിവന്നില്ല. ഇത്തരം ദുരിതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ചർച്ചാക്ലാസ്സ് സംഘടിപ്പിച്ചു. ജീവശാസ്ത്രാദ്ധ്യാപകൻ അനിൽ എം ജോർജാണ് ക്ലാസ്സ് നയിച്ചത് . മനുഷ്യന്റെ പ്രകൃതിയിലെ ഇടപെടൽ മൂലം സംഭവിക്കുന്ന കാലാവസ്ഥാവ്യതിയാനം എത്ര വിനാശകാരിയാണെന്ന് ഈ ചർച്ചാക്ലാസ്സ് കുട്ടികളെ ബോധ്യപ്പെടുത്തി. പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും പരിസ്ഥിതി ക്ലബ്ബംഗങ്ങൾതയ്യാറാക്കിയിരുന്നു. മുല്ലപെരിയാർ സംരക്ഷണ റാലിമുല്ലപെരിയാർ സംരക്ഷണവുമായി ബന്ധപ്പെട്ടു പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ റാലി നടത്തി
|