ഗവ. വി എച്ച് എസ് എസ് കൈതാരം/ഗ്രന്ഥശാല
സ്കൂൾ ലൈബ്രറി
|സ്കൂൾ കോഡ്=25072 |അധ്യയനവർഷം=2021-2022 |യൂണിറ്റ് നമ്പർ=LK/2018/25072 |അംഗങ്ങളുടെ എണ്ണം=33 |വിദ്യാഭ്യാസ ജില്ല=Aluva |റവന്യൂ ജില്ല=Ernakulam |ഉപജില്ല=North Paravoor |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Smitha R |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Tejo P Joy |ചിത്രം=Hig8.png |ഗ്രേഡ്= }}
“അക്ഷരഖനി”
കൈതാരം GVHSS ന്റെ ഗ്രന്ഥശാലയാണിത്. മലയാള സാഹിത്യത്തിന്റെ കുലപതി എം.കെ സാനുമാഷിന്റെ കരസ്പർശത്താൽ അനുഗ്രഹിതമാണ് നമ്മുടെ വായനശാല. വായനയുടെ അത്ഭുതലോകത്തേക്ക് കുട്ടികളെ എത്തിക്കാൻ പര്യാപ്തമായ വിവിധ വിജഞാനശാഖകളിൽ പ്പെട്ട പതിനായിരത്തിൽ പരം ഗ്രന്ഥങ്ങൾ നമ്മുടെ വായനശാലയിലുണ്ട്. കുട്ടികളുടെ അപഗ്രഥനശേഷിക്കനുസൃതമായി ഗ്രന്ഥങ്ങൾ തരംതരിച്ച് എല്ലാ ക്ലാസുകളിലും എല്ലാ കുട്ടികൾക്കും വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ എത്തിക്കാനും, വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കലും ക്ലാസ് തല ചർച്ചകളും വായന ഭാഗങ്ങൾ സ്കൂൾ അസംബ്ളിയിൽ അവതരിപ്പിക്കലും എല്ലാം ഗ്രന്ഥശാലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്. വായനയിലൂടെ അറിവിന്റെ, അനുഭവങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുന്നതിൽ സ്കൂളിലെ ഭാഷാ അധ്യാപിക മീന ടീച്ചർ നിസ്തുലമായ, മാത്യ കാ പരമായ സേവനമാണ് നല്കുന്നത്. |