എസ്.എ.എച്ച്.എസ് വണ്ടൻമേട്/മറ്റ്ക്ലബ്ബുകൾ-17
ക്വിസ് ക്ലബ്ബ്
അറിവും വിവേകവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ക്വിസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. ക്വിസ് ക്ലബിന്റെ ഒൗദ്യോഗിക ഉദ്ഘാടനം 14/07/2017 ൽ സാമൂഹിക പ്രവർത്തകനും ആകാശവാണി പ്രാദേശിക ലേഖകനുമായ ശ്രീ. ആന്റണി മുനിയറ നിർവഹിച്ചു. 60 അംഗങ്ങൾ ഉള്ള ഈ ക്ലബിൽ കുമാരി അഥീന ഗ്രേസ് ജോൺസൺ, മാസ്ററർ യദു പ്രസാധ് എന്നിവർ ലീഡേഴ്‍സായി പ്രവർത്തിക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾക്കായി പ്രശ്‍നോത്തരി നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. സബ് ജില്ലാ മത്സരത്തിൽ എെ.റ്റി ക്വിസ്സിൽ എ ഗ്രേഡും രണ്ടാം സ്ഥാനവും മാത്‍സ് ക്വിസിൽ മൂന്നാം സ്ഥാനവും സയൻസ് ക്വിസിൽ ബി ഗ്രേഡും സോഷ്യൽ സയൻസിൽ ബി ഗ്രേഡും ക്ലബ് അംഗങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
അഖിലകേരളബാലജനസഖ്യം
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി
പ്രാർത്ഥനയും ദാനധർമ്മവും മുഖമുദ്രയായി സ്വീകരിച്ചുകൊണ്ട് വിൻസെന്റ്ഡി പോൾ സൊസെെറ്റി പ്രവർത്തിച്ചു വരുന്നു.
ചികത്സാ സഹായം പ്രാർത്ഥന നിർദ്ധനരും രോഗികളുമായവരെ നാം സഹായിക്കേണ്ടതും പരിഗണിക്കേണ്ടതുമാണെന്ന ബോധ്യം കുട്ടികൾക്ക് ലഭ്യമാകുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി==
സർഗവാസനയുടെ നവമുകുളങ്ങളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. 9/06/2017 ൽ പ്രവർത്തനം ആരംഭിച്ചു. ഉദ്‍ഘാടനം - ആന്റണി മുനിയറ വായനാവാരം വായനാമത്സരം ക്വിസ് മത്സരം ചലച്ചിത്ര പ്രദർശനം