ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർ‌ട്സ് ക്ലബ്ബ്

ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള ഒരു മനസ്സ് ഉണ്ടാകൂ. നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവുമുള്ള ഒരു കുട്ടിക്ക് ജീവിതവിജയത്തിന് മറ്റൊന്നിൻറെയും ആവശ്യമില്ലെന്നു തന്നെ പറയാം. കായിക പ്രവർത്തനങ്ങളിലൂടെയും കളികളിലൂടെയും മാനസികോല്ലാസവും ശാരീരികാരോഗ്യവും വ്യക്തിയിലും പൊതുസമൂഹത്തിലും ഉറപ്പാക്കുകയെന്നതാണ് ആരോഗ്യകായികപഠനത്തിൻറെ പ്രധാനലക്ഷ്യം വർത്തമാനജീവിതത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന മാനുഷികമൂല്യങ്ങൾ തിരിച്ചുപിടിക്കാനും ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനും നമുക്കു കഴിയും. കളികളിൽ പങ്കെടുക്കാനും ആസ്വദിക്കാനും സാമൂഹിക സാസ്കാരിക ഐക്യം സ്യഷ്ടിക്കാനും കുട്ടികളെ സജ്ജരാക്കാൻ ആരോഗ്യകായികപഠനത്തിലൂടെ സാധിക്കും. ഈ കാഴ്ചപ്പാടോടുകൂടി സജീവമായി പ്രവർത്തിക്കുന്ന ഒരു സ്പോർട്സ് ക്ലബ് സ്കൂളിൽ നിലവിലുണ്ട്. കായിക അദ്ധ്യാപിക ആയ ശ്രീമതി . ബിന്ദു കെ നായർ പ്രവർത്തനങ്ങൾക്ക് നേത്യത്വം കൊടുക്കുന്നു