ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


ലഹരിവിരുദ്ധ ദിനം

സോഷ്യൽ സയൻസ് ക്ലബ്, ജെ.ആർ.സി, വിമുക്തി ക്ലബ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരിവിരുദ്ധ റാലി, ബോധവൽക്കരണ ക്ലാസ്, പോസ്റ്റർ നിർമ്മാണ മത്സരം മുതലായ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മുൻകൂട്ടി തയ്യാറായിവന്ന കുട്ടികൾ തന്നെയാണ് ബോധവൽക്കരണ ക്ലാസ് എടുത്തത്. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും സ്വയം രക്ഷനേടുന്നതിനൊപ്പം കൂട്ടുകാരെയും അതുവഴി സമൂഹത്തെയും രക്ഷിക്കും എന്ന ദൃഢനിശ്ചയത്തോടെയാണ് കുട്ടികൾ ക്ലാസ്സുകളിലേക്ക് മടങ്ങിയത്


ചാന്ദ്ര ദിനം


സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ ചാന്ദ്ര ദിനം സമുചിതമായി ആചരിച്ചു. വിപുലമായ പരിപാടികൾ ഇതിലേക്കായി ആസൂത്രണം ചെയ്തു. ക്വിസ് മത്സരം, കൊളാഷ് മത്സരം എന്നിവ സംഘടിപ്പിച്


വായനാദിനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം വിപുലമായി ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്. ജൂൺ 19 ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനാധ്യാപികയും, വിദ്യാരംഗം കൺവീനർ അനിത ടീച്ചറും പരിപാടികൾ വിശദീകരിച്ചു. വയാനാദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരും വിദ്യാർഥികളും സംസാരിച്ചു. വായനാ കുറിപ്പ്, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി, നന്മ ലൈബ്രറി, സീഡ് ലൈബ്രറി എന്നിങ്ങനെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി. സമാപന സമ്മേളനം പ്രശസ്ത യുവ കവി ശ്രീനന്ദനൻ മുള്ളമ്പത്ത് ഉദ്ഘാടനം ചെയ്തു. ശേഷം അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് വായനാദിനം സമാപിച്ചു.



പ്രവേശനോത്സവം

നിപ ഭീതിയാൽ മധ്യവേനലവധി അനിശ്ചിതമായി നീണ്ടപ്പോൾ ആശങ്കാകുലരായ വിദ്യാർഥികൾ വളരെയേറെ സന്തോഷത്തോടുകൂടിയാണ് ജൂൺ 12 ന് സ്കൂളിലെത്തിയത്. പ്രവേശനോത്സവം ഗംഭീരമാക്കാൻ ഒരാഴ്ച്ച മുൻപുതന്നെ ഒരുക്കങ്ങൾ നടത്തിയിരുന്നു. സ്കൂൾ അങ്കണവും ക്ലാസ്സ്‌ മുറികളും ബലൂണുകൾ, തോരണങ്ങൾ എന്നിവ കൊണ്ട് അലങ്കരിച്ചിരുന്നു. പ്രധാനാദ്ധ്യാപികയുടെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവ അസംബ്ലിയിൽ പി.ടി.എ. പ്രസിഡൻറ്, എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പ്രവേശനോത്സവ ഗാനം റെക്കോർഡ്‌ ചെയ്തു കേൾപ്പിച്ചു. തുടർന്ന് ഹെഡ് മിസ്ട്രസ് വിദ്യാർഥികളെ അഭിസംബോധന ചെയ്തു. അധ്യാപകരും പി.ടി.എ അംഗങ്ങളും ആശംസകൾ നേർന്നു. നവാഗതർക്ക് സ്വാഗതം ആശംസിച്ചു. തുടർന്ന് പാൽപ്പായസ വിതരണവും നടന്നു. പഠനം പാൽപ്പായസമായി മാറുന്ന ഒരു പുതിയ അധ്യയനവർഷത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളോടെ ഈ വർഷത്തെ പ്രവേശനോത്സവം അവസാനിച്ചു.