സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomaswiki (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു.)

2021-22 പ്രവർത്തനവർഷം

കുട്ടികളിൽ സാമൂഹ്യ അവബോധം ഉണ്ടാക്കുക, ചരിത്ര അവബോധം സൃഷ്‌ടിക്കുക എന്നിവയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ. ഇൗ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിനായി സെന്റ് തോമസ് എ.യു.പി സ്‌കൂളിലും സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു.

ജൂൺ 8-ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂൾ HM ജോൺസൺ K Jനിർവ്വഹിച്ചു.  ക്ലബ്ബിന്റെ കൺവീനർമാരായി എൽഡ്രിച്ച് ജോസഫ്, നേഹ ആൻ അഗസ്റ്റിൻ എന്നിവരെ തിരഞ്ഞെടുത്തു. അധ്യാപകരായ ആന്റണി എം.എം, ക്ലസീന ഫിലിപ്പ് , ദിത്യ  ആന്റണി എന്നിവർ ക്ലബ്ബിന് നേതൃത്വം നൽകുന്നു.

ഓഗസ്റ്റ് 6, 9 - ഹിരോഷിമ നാഗസാക്കി ദിനങ്ങൾ


മനുഷ്യൻറെ അതിനിവേശ ഭ്രാന്ത് ഇരയായി ഒരു രാജ്യം വെന്തുവെണ്ണീറായ കണ്ണീരിൽ കുതിർന്ന സ്മരണകളുമായി വീണ്ടുമൊരു ഹിരോഷിമാദിനം വന്നെത്തിയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടത്തിയ സഖ്യകക്ഷികളുടെ വിജയാഘോഷത്തിന്റെ കരിമരുന്ന് കലാപ്രകടനം ആണ് 1945 ഓഗസ്റ്റ് ആറിന്  1,29,000 മനുഷ്യ സഹോദരങ്ങളുടെ ജീവൻ കവർന്നെടുത്തത്.അന്ന് വെറും രണ്ട് അണുബോംബുകൾ വിതച്ച മഹാ വിനാശത്തിന് ചരമഗീതം പാടാനും യുദ്ധ വിമുക്തമായ ഒരു നവലോക നിർമ്മിതി സാധ്യമാക്കാനും ആയി ഇന്ന് ലോകം ആവേശത്തോടെ ഹിരോഷിമ ദിനം ആചരിക്കുകയാണ്.

ഹിരോഷിമയിലും നാഗസാക്കിയിലും

മരിച്ചടിഞ്ഞ രണ്ടരലക്ഷം സഹോദരങ്ങളുടെ മരണ പിടച്ചിലും നിലവിളികളും പുനഃ സ്മരിക്ക പെടാതെ ഒടുങ്ങിയാലും ആറര പതിറ്റാണ്ടുകളായി മരണം നുണഞ്ഞു മാത്രം പിറന്നുവീഴുന്ന മാറാ രോഗങ്ങളുടെ മരണ കിണറുകളിൽ പിടഞ്ഞു താഴ്ന്ന ലക്ഷക്കണക്കിന് മനുഷ്യ സഹോദരങ്ങളുടെ മൗന രോദനങ്ങൾ ക്രൂരത കുടിവെച്ച വാഴുന്ന ഓരോ ഹൃദയത്തിലും ഒരു മഹാ വിലാപദിനമായി വന്നലക്കുന്നതിന്റെ ഒച്ച തിരിച്ചറിയാനുള്ള ദിവസമാണ് ഓഗസ്റ്റ് 6.യുദ്ധം ആരെയും വിജയിപ്പിക്കുന്നില്ല എന്ന ഓർമ്മപ്പെടുത്തലാണ് ഈ ദിനം .മനുഷ്യനെ മനുഷ്യനായി കാണുന്ന യഥാർത്ഥ മാനവികതയുടെ ഉദയം പ്രാർത്ഥിച്ചുകൊണ്ട് ഈ ദിനം നമുക്ക് ആചരിക്കാം.

യുദ്ധവിരുദ്ധ പോസ്റ്റർ മത്സരം

സിമി ടീച്ചർ - യുദ്ധവിരുദ്ധ സന്ദേശം - വീഡിയോ.

ഓഗസ്റ്റ് 15

നമ്മുടെ മാതൃഭൂമിയായ ഭാരതം 74 സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.നൂറ്റാണ്ടുകളിലൂടെ നാം ആർജ്ജിച്ച മഹിത പാരമ്പര്യത്തെയും മൂല്യങ്ങളുടെ അടിത്തറയിൽ പണിതുയർത്തിയ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്ന സ്വപ്നം പൂത്തുലഞ്ഞതിന്റെ ആഹ്ലാദമാണ് ഓഗസ്റ്റ്15 നമ്മുടെ മനസ്സിൽ ഉണർത്തുന്നത്.ഇന്ന് നമ്മൾ മാതൃഭൂമിയുടെ മഹത്വം പാടുന്നവർ ആകണം നമ്മുടെ നന്മകൾ നമ്മൾ തിരിച്ചറിയണം ഭാരതത്തിൻറെ വൈവിധ്യപൂർണമായ സമൃദ്ധിയിൽ നമ്മൾ അഭിമാനിക്കണം. ലോകം ഇന്ന് നേടിയ പുരോഗതിയുടെ ഗതി നിർണയിച്ച എണ്ണമറ്റ കണ്ടുപിടുത്തങ്ങൾ ഭാരതം നൽകിയതാണ്.സുഹൃത്തുക്കളെ നമ്മൾ ആരുടെയും പിന്നിലല്ല ഇന്ത്യയുടെ ഏതു ഭാഗത്തെയും ഒരു നുള്ളു മണ്ണു എടുത്ത് പരിശോധിച്ചാൽ മാതൃഭൂമിയുടെ അഭിമാനമായി ചിന്തിയ ധീരദേശാഭിമാനികളുടെ ഓരോ മൺതരിയിലുമലിഞ്ഞിട്ടുണ്ടാകും.

ദേശഭക്തിഗാന മത്സരം

പ്രച്ഛന്ന വേഷ മത്സരം

സ്വാതന്ത്ര്യ സമര സേനാനികൾ (LP, UP )


നവംബർ 26 - ഇന്ത്യൻ ഭരണഘടനാ ദിനം

       

       ഇന്ത്യയിലെ  മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളിച്ച് ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന.1949 നവംബർ 26 ആം തീയതി ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കൈയൊപ്പ് ചാർത്തിയതിന്റെ ഓർമ്മ.ഇന്ത്യ എന്ന രാജ്യത്തെ പരമാധികാര, മതേതര ,ജനാധിപത്യ, സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന എന്നും ഓരോ പൗരനും നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു എന്നും എല്ലാ മനുഷ്യരും തമ്മിൽ സാഹോദര്യം നിലനിർത്താൻ നിഷ്കർഷിക്കുന്നു എന്നുമുള്ള വ്യാപനത്തോടെയുള്ള ഭരണഘടന. ഈ ദിനം മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂളിൽ ഭരണഘടനയുടെ ഉള്ളടക്കം വിശദീകരിച്ച് സ്കൂൾ HM സംസാരിക്കുകയും സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ക്ലാസ് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ഡിസംബർ 10 - ലോക മനുഷ്യാവകാശദിനം

           എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിച്ച് ഒരേ അവകാശവും മഹത്വമുള്ള വ്യക്തികളാണ്. കാര്യകാരണ വിവേചനശക്തിയുള്ള മനുഷ്യൻ പരസ്പരം സാഹോദര്യത്തിന്റെ ചൈതന്യത്തിൽ ജീവിക്കണം. 1948 ഡിസംബർ 10നാണ് ഐക്യരാഷ്ട്രസഭ നടത്തിയ മനുഷ്യവകാശത്തെ പറ്റിയുള്ള സാർവത്രിക പ്രഖ്യാപനത്തിലെ 30 ആർട്ടിക്കിളുകളിൽ ഒന്നാമത്തെതാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.

    ലോകമനുഷ്യാവകാശദിനം ലോകം ഓരോ മനുഷ്യനെയും അവകാശങ്ങൾ ഓർക്കുന്ന ദിനം മാത്രമല്ല ഒരു മനുഷ്യനും തൻ്റെ അവകാശങ്ങൾ ലോകത്തെ ഓർമിപ്പിക്കുന്ന ദിനം കൂടിയാണിന്ന്.

സോഷ്യൽ സയൻസ് ക്ലബ്ബ്

കുട്ടികളിൽ സാമൂഹ്യ അവബോധം ഉണ്ടാക്കുക, ചരിത്ര അവബോധം സൃഷ്‌ടിക്കുക എന്നിവയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ. ഇൗ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിനായി സെന്റ് തോമസ് എ.യു.പി സ്‌കൂളിലും സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു.

സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം

ജൂൺ 8-ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സീനിയർ അധ്യാപിക ഗ്രേസ്സി തോമസ് നിർവ്വഹിച്ചു. ക്ലബ്ബിന്റെ പ്രാധാന്യം ഹെഡ്‌മാസ്റ്റർ ബിജു മാത്യു കുട്ടികൾക്ക് വിവരിച്ച് കൊടുത്തു. ക്ലബ്ബിന്റെ കൺവീനർമാരായി അ‍ജ്ഞന ലാജി, മെൽബിൻ എം എന്നിവരെ തിരഞ്ഞെടുത്തു. അധ്യാപകരായ ആന്റണി എം.എം, റിൻസി ഡിസ്സൂസ എന്നിവർ ക്ലബ്ബിന് നേതൃത്വം നൽകുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

‌പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്‌കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഒരുമിച്ച് പരിസരം ശുചീകരിച്ചു.

ജൂൺ 26

മയക്കു വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പോസ്റ്റർ രചനാ മത്സരം നടത്തി. മയക്കുമരുന്നിന് അടിമകളായി രോഗം ബാധിക്കുന്നവരുടെ വീഡിയോൾ പ്രദർ‌ശിപ്പിച്ചു. ലഹരി വിരുദ്ധ മുദ്രാവാക്യ മത്സരം നടത്തി.

ജൂലൈ 13

ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സിന് അധ്യാപികയായ ക്ലിസ്സീന ഫിലിപ്പ് നേതൃത്വം നൽകി.

ആഗസ്റ്റ് 6

ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്ലക്കാർഡ് മത്സരം നടത്തി.