എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2018 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം
അദ്ധ്യാപകദിനാഘോഷം
സെപ്തംബർ അഞ്ച് ബുധനാഴ്ച അദ്ധ്യാപകദിനം സമുചിതമായി ആചരിച്ചു.അദ്ധ്യാപകർ അസംബ്ലി അവതരിപ്പിച്ചു.
പി റ്റി റേഷിത , ടി ജി ഗാല എന്നിവർ പ്രതിജ്ഞയും പത്രപാരായണവും നടത്തി. പി ആർ റീഷ ഡോ.എസ് രാധാകൃഷ്ണനെക്കുറിച്ച്
ഒരു ളഘു പ്രഭാഷണം നടത്തി.സംസ്കൃതം അദ്ധ്യാപിക അമ്പിളി ചിന്താവിഷയം അവതരിപ്പിച്ചു.തുടർന്ന് ഹൈസ്കൂളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട
കുട്ടികൾ യു പി ക്ലാസുകളിൽ അദ്ധ്യാപകരായി ക്ലാസെടുത്തു.അദ്ധ്യാപകർക്ക് കുട്ടികൾ ഉപഹാരസമർപ്പണം നടത്തുകയും ആശംസകൾ അർപ്പിക്കുകയും
ചെയ്തു.
അദ്ധ്യാപകരുടെ അസംബ്ലി
കുട്ടി അദ്ധ്യാപകർ