എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2018 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

അദ്ധ്യാപകദിനാഘോഷം

സെപ്തംബർ അഞ്ച് ബുധനാഴ്ച അദ്ധ്യാപകദിനം സമുചിതമായി ആചരിച്ചു.അദ്ധ്യാപകരാണ് അസംബ്ലി അവതരിപ്പിച്ചത്.സംഗീത അദ്ധ്യാപകൻ ബിബിൻ കുമാറിന്റെ

നേതൃത്വത്തിൽ പ്രാർത്ഥനയും പി റ്റി റേഷിത , ടി ജി ഗാല എന്നിവർ പ്രതിജ്ഞയും പത്രപാരായണവും നടത്തി.സംസ്കൃതം അദ്ധ്യാപിക അമ്പിളി ചിന്താവിഷയം അവതരിപ്പിച്ചു.

പി ആർ റീഷ ഡോ.​എസ് രാധാകൃഷ്ണനെക്കുറിച്ച് ഒരു ലഘു പ്രഭാഷണം നടത്തി..തുടർന്ന് ഹൈസ്കൂളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട

കുട്ടികൾ യു പി ക്ലാസുകളിൽ അദ്ധ്യാപകരായി ക്ലാസെടുത്തു.അദ്ധ്യാപകർക്ക് കുട്ടികൾ ഉപഹാരസമർപ്പണം നടത്തുകയും ആശംസകൾ അർപ്പിക്കുകയും

ചെയ്തു.ഹെ‍ഡ്‌മിസ്ട്രസ് ശ്രീദേവി എല്ലാ അദ്ധ്യാപകരേയും അഭിനന്ദിച്ചു.


അദ്ധ്യാപകരുടെ അസംബ്ലി


കുട്ടി അദ്ധ്യാപകർ