പാലക്കാട് ജില്ലയിൽ കല്പാത്തി എന്ന ഗ്രാമത്തിലാണ് കുമാരപുരം സ്കൂൾ സ്ഥിതി ചെയുന്നത്
കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കൽപാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ നടക്കുന്ന കൽപ്പാത്തി രഥോത്സവം
എല്ലാ വർഷവും നവംബർ മാസം നടക്കുന്ന ഒരു ഉത്സവമാണ്. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ വിശ്വനാഥപ്രഭുവും (പരമശിവൻ) അദ്ദേഹത്തിന്റെ പത്നിയായ വിശാലാക്ഷിയും (പാർവ്വതി ആണ്. എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് നടക്കുക. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നാണ് ഇത്. വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു. ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.
സ്ഥിതിചെയ്യുന്ന കൽപാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ സ്ഥലങ്ങളിൽ ഒന്നാണ്.
.ഗ്രാമത്തിലെ സ്ത്രീകൾ ദിവസവും അഗ്രഹാരങ്ങളുടെ മുന്നിൽ അരിപൊടി കൊണ്ട് കോലം വരക്കുന്നു
ഏറ്റവും അടുത്തുള്ള പട്ടണം: പാലക്കാട് ജംക്‌ഷൻ- 3 കി.മീ അകലെ
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: പാലക്കാട് - 3 കി.മീ അകലെ
ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂർ- 55 കി.മീ അകലെ