കടമ്പൂർ എച്ച് എസ് എസ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്


സോഷ്യൽ സയൻസ് ക്ലബ്ബ്
പ്രവർത്തന റിപ്പോർട്ട് 2017-18

ജൂലായ് 21 – ചാന്ദ്രദിനം

ചാന്ദ്ര കൗതുകം എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ ചാന്ദ്രദിന പതിപ്പ് മത്സരം നടത്തി. ക്ലാസ്സ് അടിസ്ഥാനത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്.

ഹിരോഷിമ – നാഗസാക്കി ദിനം (ആഗസ്ത്- 6, ആഗസ്ത്- 9)

20160809 102731 20160809 102749 20160809 112002 20160809 112101 20160809 145433 Untitled-2sreydfjgkh 20160809 112431

യു.പി തലം

യുദ്ധഭീകരത, യുദ്ധത്തിന്റെ ഫലങ്ങൾ, യുദ്ധവിരുദ്ധ സന്ദേശങ്ങൾ എന്നിവയെപ്പറ്റി പ്രദിപാദിക്കുന്ന ചിത്രങ്ങൾ,വാർത്തകൾ എന്നിവ ശേഖരിച്ച് ക്ലാസ്സ് റൂമുകളിൽ ചാർട്ടുകൾ പ്രദർശിപ്പിച്ചു.

ഹൈസ്ക്കൂൾ തലം

  • ലോകമഹായുദ്ധം- കാരണവും ഫലങ്ങളും എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തി.
  • സ്ക്കൂൾ കോമ്പൗണ്ട് കേന്ദ്രീകരിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
  • സുഡാക്കോ കൊക്ക് നിർമ്മാണ പരിശീലനകളരി
  • സ്ക്കൂളിന്റെ മെയിൻ സ്റ്റേജിന് അടുത്തായി യുദ്ധവിരുദ്ധ ശില്പം ഉണ്ടാക്കി.

ആഗസ്ത് 15 - സ്വാതന്ത്ര്യദിനം

എൽ. പി, യു. പി തലം

പതാക നിർമ്മാണം , ക്വിസ്സ് മത്സരം

ഹൈസ്ക്കൂൾ തലം

  • സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്ന വിഷയത്തിൽ പ്രസംഗ മത്സരം
  • ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, നെഹ്‍റു എന്നീ ദേശീയ നേതാക്കളുടെ വേഷം അണിഞ്ഞ കുട്ടികൾ പതാക ഉയർത്തുന്നവേളയിലും ദേശഭക്തിഗാലാപന വേളയിലും സദസ്സിൽ സന്നിഹിതരായിരുന്നു.

സാമൂഹ്യശാസ്ത്രമേള (2016 – 17)

സബ്‌ജില്ല തലത്തിൽ ഓവറോൾ ചാമ്പ്യന്മാർ

ടീച്ചിംഗ് എയ്‌ഡ് വിഭാഗത്തിൽ ശ്രീ. വികാസ് മാസ്റ്റർ സംസ്ഥാന തലത്തിലും മികച്ച നേട്ടം കൈവരിച്ചു. ഇന്ത്യാവിഭജനം എന്ന ഹൈസ്ക്കൂൾ വിഭാഗം സ്റ്റിൽ മോഡൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

സാമൂഹ്യശാസ്ത്രമേള (2017 – 18)

സബ്‌ജില്ല തലത്തിൽ രണ്ടാം സ്ഥാനം

ടീച്ചിംഗ് എയ്‌ഡ് വിഭാഗത്തിൽ ശ്രീ. വികാസ് മാസ്റ്റർ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.

Vikas mash