ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ വാർത്തകളിലൂടെ 2018-19 .
ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി ഇംഗ്ളീഷ് ക്ലബ് സംഘടിപ്പിച്ച FLASH MOB


'ലോകപ്രകൃതിസംരക്ഷണദിനാ'
ലോകപ്രകൃതിസംരക്ഷണദിനാചരണത്തിന്റെ ഭാഗമായി സുഹൃത്തിനൊരു കറിവേപ്പ് സമ്മാനം പദ്ധതി Hm K V ലത ടീച്ചർ ഉത്ഘാടനം ചെയ്യുന്നു


'കിളികുളികുളം പദ്ധതിക്ക് തുടക്കമായി'

''''രാജാസിൽ മൽസ്യകൃഷിക്ക് തുടക്കമായി'''
കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറിസ്കൂളിൽ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ ഗാന്ധി നഗർ കൂട്ടായ്മയുടെ സഹകരണത്തോടെ മൽസ്യ കൃഷി ആരംഭിച്ചു. വിദ്യാലയത്തിലെ രണ്ടര ഏക്കറോളം വിശാലമായ സ്വാഭാവിക ജലാശയത്തിൽ കട്ല, നാട്ടാർ, രോഹു തുടങ്ങി ആറായിരം മൽസ്യക്കുഞ്ഞുങ്ങളെ ജലാശയത്തിൽ നിക്ഷേപിച്ച് നഗരസഭാ ചെയർമാൻ കെ കെ നാസർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗാന്ധി നഗർ കൂട്ടായ്മക്ക് വേണ്ടി ഉണ്ണി പറമ്പത്ത്, ജലീൽ കരിമ്പനക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.


''''HELLO ENGLISH''''


''''school bus''''



POLLUTION CONTROL BOARD ന്റെ ഹരിത വിദ്യാലയ പുരസ്കാരം രാജാസിന് 2 nd സ്ഥാനം
Kerala State Pollution Control Board സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയം ആയി രാജാസ് തെരഞ്ഞെടുക്കപ്പെട്ടു. ബഹുമാനപ്പെട്ട നിയമ സഭാ സ്പീക്കർ ശ്രീ. പി . ശ്രീരാമകൃഷ്ണ നിൽ നിന്നും വിദ്യാർത്ഥികൾ ഉപഹാരം ഏറ്റുവാങ്ങുന്നു...


'WORLD CUP QUIZ 2018'

O V VIJAYAN അനുസ്മരണം JULY 2
'പ്രതിഭകൾക്ക് രാജാസിന്റെ ആദരം'
ഗവ. രാജാസ് ഹയർ സെക്കൻ്ററ്ററി സ്കൂളിൽ എൻഡോവ്മെന്റ് വിതരണവും അവാർഡ് ദാനവും നടന്നു. പാഠ്യ പാഠ്യേതര മേഖലയിൽ മികവ് പുലർത്തിയ കുട്ടികൾക്കാണ് എൻഡോവ്മെന്റുകൾ വിതരണം ചെയ്തത്. കേരള ആർക്കിടെക്ച്ചർ എൻട്രൻസ് പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അരവിന്ദ് പി എന്ന വിദ്യാർത്ഥിയെ ചടങ്ങിൽ ആദരിച്ചു.അഞ്ച് മുതൽ ഹയർ സെക്കന്ററി തലം വരെ 150 ഓളം എൻഡോവ്മെന്റുകളുടെ വിതരണം ചെയ്യുകയുണ്ടായി. മലപ്പുറം ജില്ലാ അസിസ്റ്റന്റ് കളക്ടർ ശ്രീ . വികൽപ് ഭരദ്വാജ് IAS ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സാജിദ് മാങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ഹെഡ് മിസ്ട്രസ് കെ വി ലത, പി ടി എ പ്രസിഡന്റ് ഡോ. സന്തോഷ് വള്ളിക്കാട്ട് , വാർഡ് കൗൺസിലർ ശ്രീ. രാമചന്ദ്രൻ മഠത്തിൽ, കെ സി വിജയൻ രാജാ , എ നരേന്ദ്രൻ, അബ്ദുൾ സമദ് വി, കെ കെ നിർമ്മല എന്നിവർ സംസാരിച്ചു. അസി. പ്രിൻസിപ്പാൾ സുഹൈൽ സാബിർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സമീർ ബാബു എ നന്ദിയും പറഞ്ഞു.


'ISO അംഗീകാരം'
'സ്കൂൾ കലോത്സവം2018'
2018 സംസ്ഥാന സ്കൂൾ കലോത്സവത്തിന് വ്യക്തിഗത ,ഗ്രൂപ് ഇനങ്ങളിലായി 54 കുട്ടികളുമായി വടക്കുംനാഥന്റെ നാട്ടിലേക്ക് രാജാസിന്റെ എഴുന്നള്ളത്ത് . പൂർവ്വ വിദ്യാർഥികൾ പരിശീലിപ്പിക്കുന്ന കോൽക്കളി,നാടകം പൂരക്കളി,വഞ്ചിപ്പാട്ട്,കഥാപ്,കന്നഡ പദ്യം,തമിഴ് പദ്യം എന്നീ ഇനങ്ങളിലായിട്ടാണ് മത്സരിക്കുന്നത് . മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളെ പി.ടി.എ.യും അദ്ധ്യാപകരും അനുമോദിച്ചു.


