ജി.എം.യു.പി.എസ് കാളികാവ് ബസാർ/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മെയിൻറോഡിൻറ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്.പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾ നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക സൗകര്യങ്ങളിൽ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂർണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികൾ.എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും.കുട്ടികളുടെ സൃഷ്ടികൾ, പോർട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്കാകവശ്യമായ ഷെൽഫുകളും ഫർണിച്ചറുകളും, എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ചിരിക്കുന്നു. മിക്കസ്കൂളുകളും ടോയ്ലറ്റുകളുടെ അപര്യപ്തതകൊണ്ട് വീർപ്പ് മുട്ടുബോൾ പതിനഞ്ച് കുട്ടികൾക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ്ലറ്റ്സൗകര്യം സ്കൂളിനുണ്ട്. ഓരോ ഡിവിഷനിലേയും പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം നിലവിലുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്ലറ്റ്, കുളിമുറി, മൂത്രപ്പുര ഇവയും പ്രത്യേകമായുണ്ട്.

ഗ്രന്ഥശാല

എം.എൽ.എ ,എം.പി, ഫണ്ട്കളിൽ നിന്ന് ലഭിച്ചതും എസ്.എസ്.എ, അനുവദിച്ചതുമായി 20-ഓളം കംമ്പ്യൂട്ടറുകളും ലാപ് ടോപുകളുമുള്ള ശീതീകരിച്ച ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മൾട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതൽ സഹായിക്കുന്നു. കാളികാവിലെ പ്രവാസി ഫേസ് ബുക്ക് കൂട്ടായ്മ കാക്കുവാണ് വിദ്യാലയത്തിന് എയർ കണ്ടീഷണർ സമ്മാനിച്ചത്

ഐ.ടി.ലാബ്

ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏര്പെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.സ്കൂളിലെ അധ്യാപകർ ചേർന്ന് 75000-ത്തോളം രൂപ ചെലവഴിച്ചാണ് ലാബ് ഒരുക്കിയത്.

സയൻസ് ലാബ്

ഏകദേശം നാലായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ സജ്ജീകരിക്കപ്പെട്ട ക്ലാസ് റൂം ലൈബ്രറികൾക്ക് പ്രൗഡോജ്ജ്വല തുടക്കം.ജൂൺ മാസം മുതൽ കുട്ടികൾ പലയിടങ്ങളിൽ നിന്നായി ശേഖരിച്ച നൂറുകണക്കിന് പുസ്തകങ്ങൾ മനോഹരമായി ക്രമീകരിച്ചാണ് ലൈബ്രറികൾ സജ്ജമാക്കിയത്.കുട്ടികളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ലൈബ്രേറിയന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും കുട്ടികൾ വായിച്ചുതീർക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്.

അൻപതോളം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് വായിക്കാവുന്ന രീതിയിൽ ഒരു റീഡിംഗ് റും സ്കൂളീൽ സജ്ജീകരിച്ചിട്ടുണ്ട്. ആനുകാലുകങ്ങൾ,ദിനപത്രങ്ങൾ,ബാലമാസികകൾ തുടങ്ങിയവ കൊണ്ട് സംപുഷ്ടമാണിവിടം.കുട്ടികൾ ഒഴിവുസമ.ങ്ങളിലും ഇടവേളകളിലും വായനാമുറി ഉപയോഗപ്പെടുത്തുന്നു. കൂടാതെ വിക്ടേഴ്സ്, മറ്റു വിഗ്ജ്ഞാനപ്രദമായ ചാനലുകൾ, ഇവയിലെ വിദ്യാഭ്യാസ പരിപാടികൾ കാണുന്നതിന് ടി.വി.യും വായനാമുറിയിൽ സജ്ജീകരിച്ചിരിക്കുന്നു. പഠന സീഡികൾ കാണുന്നതിന് ഒരു ഡിവിഡി പ്ലയറും വായനാമുറിയിലുണ്ട്.

വായനാ മുറി

മറ്റു വിദ്യാലയങ്ങൾ സ്വകാര്യഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ് സർവീസ് നടത്തുബോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്. അധ്യാപകരും രക്ഷിതാക്കളും നാട്ട്കാരും ചേർന്ന് സ്വരൂപിച്ച നാലര ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ബസ് സ്വന്തമാക്കിയത്.ഏകദേശം ഇരുന്നൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂർണമെൻറുകൾപോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട്.