തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./മറ്റ്ക്ലബ്ബുകൾ-17

കളർ ബോക്സ്

കളർ ബോക്സ് എന്ന പേരിൽ ഒരു നാടക ക്ലബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.
കഴിഞ്ഞ വർഷങ്ങളിലൊക്കെ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ എ ഗ്രേഡ് കരസ്തമാക്കിയ നാടകം ഏറെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഈ സ്കൂളിലെ തന്നെ അധ്യാപകനായ ശ്രീ. ശിവദാസ് പൊയിൽക്കാവിലാണ് കുട്ടികളെ നാടത്തിന് വേണ്ടി പരിശീലനം നൽകുന്നത്.


നാടകത്തെക്കുറിച്ചുള്ള പത്രവാർത്ത

കെട്ടകാലത്തെ ഇന്നിനോട് കലഹിക്കുകയാണ് കോഴിക്കോട് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ എലിപ്പെട്ടിയെന്ന നാടകം. മതത്തിന്റെയും ജാതിയുടേയും അസഹിഷ്ണുതയിൽ തുടങ്ങുന്ന വിഭജനം ഒരിക്കൽ നമ്മളെ തന്നെ തിരിഞ്ഞ് കുത്തുമെന്ന് ഓർമിപ്പിച്ചപ്പോൾ സദസ്സും നാടകസ്‌നേഹികളും ആർത്തിരമ്പി കൈയടിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഹൈസ്‌കൂൾ വിഭാഗം നാടക മത്സരത്തിലാണ് എലിപ്പെട്ടി കാലിക പ്രസക്തികൊണ്ടും അവതരണത്തിന്റെ മികവ് കൊണ്ടും കാണികളുടെ ശ്രദ്ധ പിടിച്ച് പറ്റിയത്. ...... തൊടിയിൽ താമസിക്കുന്ന ഒരു കൂട്ടം ജീവജാലങ്ങളിലൂടെ നാടകം കഥ പറഞ്ഞപ്പോൾ കുക്കുടാച്ചിയും എലിപ്പെണ്ണും പാമ്പും വീട്ടുകാരി ശകുന്തളയുമെല്ലാം നമ്മളോരോരുത്തരുമായി മാറി. അത് നമ്മളിലേക്കുള്ള ചോദ്യങ്ങളായി മാറി. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയുമെല്ലാം വേർതിരിഞ്ഞ് അവരുടെ കുട്ടികളെ തങ്ങളുടേത് മാത്രമായ സ്‌കുളിലേക്ക് കൊണ്ടിരുത്തി പഠിപ്പിക്കുന്നതിലൂടെയാണ് കെട്ടകാലത്തെ ആദ്യ വിഭജനം തുടങ്ങുന്നതെന്ന് നാടകം ഓർമിപ്പിക്കുന്നു...... മുള്ളുകളുള്ളത് കൊണ്ട് സമൂഹത്തിലെ പ്രതാപി താനാണെന്ന് സ്വയം ചിന്തിക്കുന്ന തൊടിയിലെ മുള്ളൻപന്നി കാണുന്ന സ്വപ്‌നമാണ് നാടകത്തിന്റെ ഇതിവൃത്തം. മുള്ളൻപന്നി അവരുടെ വർഗം മാത്രം പഠിക്കുന്ന മുള്ളൻകുന്ന് വിദ്യാപീഠം സ്‌കൂളിലേക്ക് പഠിക്കാൻ പോയതിൽ പിന്നെ മറ്റുള്ളവരെല്ലാം തന്റെ ശത്രുവാണെന്ന തോന്നലുണ്ടാകുന്നു.......
തൊടിയിൽ മീൻവെള്ളമൊഴിക്കുന്നത് കൊണ്ട് വീട്ടുകാരി ശാന്ത ശത്രു, എപ്പോഴും കളിയാക്കുന്നത് കൊണ്ട് തൊടിയിലെ പാമ്പ് ശത്രു, തന്റെ പുസ്തകം തിന്ന് തീർക്കുന്നുവെന്ന് പറഞ്ഞ് എലിയും അവന്റെ ശത്രു മുള്ളന്റെ ചതി മനസ്സിലാക്കി ഒരിക്കൽ തിരിച്ച് കൊത്തിയത് കൊണ്ട് തൊടിയിലെ കോഴിയും അവന്റെ ശത്രു അങ്ങനെയങ്ങനെ മുള്ളൻപന്നിക്ക് ബാക്കിയാവുന്നത് ശത്രുതയും അസഹിഷ്ണുതയും മാത്രം.......
വളർന്ന് വന്ന അസഹിഷ്ണുത എല്ലാവരെയും ഉന്മൂലനം ചെയ്യുക എന്നത് തന്റെ പ്രധാന ലക്ഷ്യമാക്കി മുള്ളൻപന്നി വളർത്തിയെടുക്കുന്നു. ഒരു പരിധിവരെ അവനത് സാധ്യമാകുന്നുവെങ്കിലും അവസാനം അവന്റെ മുള്ള് തന്നെ തിരിച്ചടിയാവുന്നു. മുള്ളുപോയ മുള്ളൻപന്നി അസ്ഥിത്വമില്ലാത്തവനായി മാറുന്നു. ബഹുസ്വരതയിൽ ഊന്നിയ പരസ്പര സ്‌നേഹത്തിനും വിശ്വാസത്തിനും മാത്രമേ സമൂഹത്തിൽ നിലനിൽപ്പിള്ളൂവെന്ന് ഒടുവിൽ മുള്ളൻപന്നിക്ക് ബോധ്യമാവുന്നു. പരസ്പരസ്‌നേഹവും വിശ്വാസവും ആദ്യമുണ്ടാവേണ്ടത് പൊതുബെഞ്ചിൽ നിന്നാണെന്നും ഇതിനെ കൈവിടരുതന്നും എലിപ്പെട്ടി പ്രേക്ഷകരോട് വിളിച്ച് പറയുന്നുണ്ട്. ......


എലിപ്പെട്ടി എന്ന നാടകത്തിൽ നിന്ന്

ശ്രീലക്ഷ്മി, ഗംഗ എസ് നായർ, സർഗാത്മി, ജിതിൻ, ആകാശ്, സായൂജ്, ദേവദത്ത് എന്നിവരാണ് അരങ്ങിലെത്തിയത്. കൈലാസ് നാഥ്, സായ് ലക്ഷ്മി, രാഹുൽ എന്നിവർ പിന്നണിയിലും പ്രവർത്തിച്ചു. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവദാസ് പൊയിൽക്കാവ് നാടകവുമായി വീണ്ടുമെത്തുന്നത്.2010, 2011, 2014 വർഷങ്ങളിൽ സംസ്ഥാന സ്‌കൂൾ കലോത്സവ നാടകത്തിലെ ഒന്നാം സ്ഥാനക്കാരാണ് തിരുവങ്ങൂർ സ്‌കൂൾ. 2012, 2015 വർഷങ്ങളിൽ രണ്ടാം സ്ഥാനവും ലഭിച്ചു.......


ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവസമയത്ത് ഏറെ ജനശ്രദ്ധ ആകർഷിച്ച ഒരു ഗാനമായിരുന്നു എലിപ്പെട്ടി എന്ന നാടകത്തിലെ ഗാനം. വീഡിയോകാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക [1]
വീഡിയോകാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക[2]