തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./Recognition

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട് ജില്ലയിൽ ഒന്ന് മുതൽ ഹയർ സെക്കണ്ടറി വരെ ക്ലാസുകളുള്ള ഏറ്റവും വലിയ പൊതു വിദ്യാലയമാണ് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ

കോഴിക്കോട് ജില്ലയിലെ SSLC പരീക്ഷയിൽ 100% വിജയം നേടിയ സ്ക്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ട്രോഫിയും പ്രശംസാപത്രവും പ്രൊഫ. ശോഭീന്ദ്രനിൽ നിന്നും ഹെഡ്മിസ്ട്രസ് ശ്രീമതി മോഹനാംബിക ഏറ്റുവാങ്ങുന്നു.

കോഴിക്കോട് ജില്ലയിലെ SSLC പരീക്ഷയിൽ 100% വിജയം നേടിയ സ്ക്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ട്രോഫിയും പ്രശംസാപത്രവും പ്രൊഫ. ശോഭീന്ദ്രനിൽ നിന്നും ഏറ്റുവാങ്ങുന്നു.
കോഴിക്കോട് ജില്ലയിലെ SSLC പരീക്ഷയിൽ 100% വിജയം നേടിയ സ്ക്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ട്രോഫിയും പ്രശംസാപത്രവും പ്രൊഫ. ശോഭീന്ദ്രനിൽ നിന്നും ഏറ്റുവാങ്ങുന്നു.




കലോത്സവം
വിദ്യാഭ്യാസ മന്ത്രിക്കൊപ്പം
ഗണിത ശാസ്ത്രമേളയിലെ അംഗീകാരം



നാടൻ പാട്ടിന് ദേശീയ പുരസ്കാരം നേടി കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 2015 ഡിസംബർ 8മുതൽ 10വരെ ഡൽഹിയിൽ നടന്ന 'കലാഉത്സവ് 2015'ൽ കോരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത തിരുവങ്ങൂർ എച്ച്.എസ്.എസിന് നാടൻ പാട്ട് വിഭാഗത്തിന് ദേശീയാഗീകാരം. തൃശ്ശൂരിൽ നടന്ന സംസ്ഥാന തല മത്സരത്തിൽ വിജയികളായാണ് ഡൽഹിയിൽ നടന്ന കലാഉത്സവിൽ പങ്കെടുക്കാൻ ഇവർ അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നാടൻ പാട്ടിൽ ഒന്നാംസ്ഥാനം നേടിയത് തിരുവങ്ങൂർ എച്ച് എസ്എസിലെ വിദ്യാർത്ഥികളായിരുന്നു. സ്‌കൂൾ മ്യൂസിക് ക്ലബിലെപത്ത് പ്രതിഭകളാണ് കേരളപ്പെരുമ രാജ്യതലസ്ഥാനത്ത് എത്തിച്ചത്. സ്‌കൂൾ സംഗീതാധ്യാപകനായ അനീശൻ, നാടൻപാട്ട് കലാകാരനായ മജീഷ് കാരയാട് എന്നിവരുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ നാടൻ പാട്ട് അഭ്യസിച്ചത്.