ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്.
ഹൈടെക്ക്പഠനത്തിന്റെ കൂട്ടാളികൾ.
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്കായപ്പോൾ അതിനനുബന്ധമായി രൂപ്പെടുത്തിയ ഐ.ടി.ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. കോയിക്കൽ സ്കൂളിലും ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിനു് അനുമതി ലഭിച്ചു. (നമ്പർ-LK/2018/41030) 9Aയിലെയും 9Bയിലെയും കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത 21 വിദ്യാർത്ഥികളാണ് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ.
Sl.No | Item | Name | grade |
---|---|---|---|
1 | Water colour painting | Krishna C prakash | A |
2 | Pencil drawing | Shreya K S | A |
3 | Elocution (Malayalam) | Blaisy Babby P | A |
4 | Essay Writting (Malayalam) | Blaisy Babby P | A |
5 | Essay Writting (English) | Anagha A | A |
6 | Folk Dance | Anjali R | C |
പ്രണവ് ലീഡറും ശിവഗാമി ഡെപ്യൂട്ടി ലീഡറുമാണ്. പ്രത്യേക പരിശീലനം നേടിയ രണ്ട് അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.
കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - ഡോളി ടീച്ചർ
ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം ജൂലൈ 6-ാം തീയതി ഉച്ചയ്ക്ക് സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി നിർവഹിച്ചു. 07/07/2018 ശനിയാഴ്ച കോയിക്കൽ സ്കൂളിലെയും മങ്ങാട് സ്കൂളിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഒരുമിച്ച് ഏകദിന ശില്പശാല നടന്നു. ശില്പശാല നയിച്ചത് രാജു സാറായിരുന്നു.
21/07/2018 ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഗ്രാഫിക് സോഫ്ടുവെയറുമായി ബന്ധപ്പെട്ട് വിദഗ്ദ്ധപരിശീലനത്തിന്റെ ഒരു ക്ലാസ്സ് ശ്രീ.ശ്രീകുമാരൻ കർത്താ സാറെടുത്തു.
04/08/2018ശനിയാഴ്ച ഏകദിന ക്യാമ്പ് നടന്നു. ശ്രീകുമാരൻ കർത്താ സാറായിരുന്നു ക്യാമ്പ് നയിച്ചത്. അനിമേഷനുമായി ബന്ധപ്പെട്ട പ്രസ്തുത ക്ലാസ്സ് കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവുമായിരുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണം ഏർപ്പാടു ചെയ്തിരുന്നു.