ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യൽ സയൻസ് ക്ലബ്ബ്




കോയിക്കൽ സ്കൂളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്. സാമൂഹികാവസ്ഥകളെ മനസ്സിലാക്കാനും മാനവികമായ ഒരു കാഴ്ചപ്പാട് രൂപപ്പെടാനും സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്താറുള്ളത്.
യോഗാദിനാചരണം
ത്തൽ പ്രത്യേക അസംബ്ലിയും യോഗാ ഡെമോൺസ്ട്രേഷനും നടത്തി.
ജനസംഖ്യാദിനം
ജനസംഖ്യാദിനത്തിൽ പ്രത്യേക അസംബ്ലിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ചാന്ദ്രദിനം </fon>
ത്തിൽ സയൻസ് ക്ലബ്ബുമായി ചേർന്ന് അസംബ്ലി നടത്തി.
ഹിരോഷിമാദിനം
നാഗസാക്കി ദിനങ്ങളിൽ യുദ്ധവിരുദ്ധ സന്ദേശം കുട്ടികളിലെത്തിക്കുന്നതിനുള്ള പുതുമയാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതിയുമായി ചേർന്നാണ് ഇത്തവണ ഹിരോഷിമാദിനം ആചരിച്ചത്.
സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യയുടെ എഴുപത്തിരണ്ടാമതു സ്വാതന്ത്ര്യദിനം ഉചിതമായ രീതിയിൽ തന്നെ ആഘോഷിച്ചു. നിർത്താതെ പെയ്യുന്ന മഴയ്ക്കിടയിലും രാവിലെ ഒമ്പതു മണിക്കു തന്നെ പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജുവും ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാണ്ടയും ചേർന്ന് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ സാന്നിദ്ധ്യത്തിൽ പതാകയുയർത്തി. ഭാരതാംബയുടെയും ദേശീയ നേതാക്കളുടെയും വേഷമണിഞ്ഞെത്തിയ വിദ്യാർത്ഥികൾ അസംബ്ലിയെ അഭിവാദ്യം ചെയ്തു. കുട്ടികളുടെ സംഘങ്ങൾ ദേശഭക്തിഗാനം ആലപിച്ചു. എല്ലാവർക്കും പായസം വിതരണം ചെയ്തു.</font