സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/പ്രാദേശിക പത്രം
കൗൺസലിങ്ങ് ക്ലാസ്സ്

02/06/2018 ന് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്ക് ഒരു കൗൺസലിങ്ങ് ക്ലാസ്സ് നടന്നു. നവലോകത്തെ നവ വിദ്യാർത്ഥിയും അദ്ധ്യാപകനും എങ്ങനെ ആയിരിക്കണമെന്ന് ഡോക്ടർ സംസാരിച്ചു.
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം 01/06/2018 നു മുൻസിപ്പൽ കൗൺസിലർ ആർ രാജേഷിന്റെ ഉത്ഘാടനത്തോടെ നടന്നു. സെന്റ്.ജോൺസ് വലിയപള്ളി വികാരി പിറ്റിഎ പ്രസിഡന്റ്, സ്കൂൾ മാനേജർ എന്നിവർ സന്നിഹിതരായിരുന്നു. പുതിയതായി എത്തിച്ചേർന്ന കൂട്ടുകാർക്ക് ആതിഥേയർ ഹസ്തദാനവും മധുരവുൻ നൽകി സ്വീകരിച്ചു. സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു.