ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/Activities/2018-19 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


2018-19 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പുതിയസ്കൂൾ മാസ്റ്റർ പ്ലാൻ

2018-19 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് കുരുന്നുമക്കളുടെ പ്രവേശനോൽസവം ജൂൺ 13 ന് വിപുലമായി ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും, വർണ്ണബലൂണുകളും നൽകി പ്രവേശനഗാനത്തിന്റെ അകമ്പടിയോടുകൂടി അവരെ സ്വാഗതം ചെയ്തു. 2018 - 19 അധ്യയന വർഷത്തെ പ്രവേശനോത്സവവും എസ്.എ,സ്.എൽ.സി, എൻ.എം.എം.എസ്,വിജയികളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് മെമ്പർ സുജാത നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ നെയിംസ്ലിപ്പുകൾ .കെ സോമന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.സിവിൽ പൊലീസ് ഓഫീസർ അനീഷ് ചാക്കോ ക്ലാസ്സെടുത്തു ,

ലഹരി വിരുദ്ധ ക്യാമ്പസ്സ്

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 27 ന് പൂക്കോട്ടുംപാടം എസ്. ഐ പി വിഷ്ണു ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു, സിവിൽ പോലീസ് ഓഫീസർ എ പി അൻസാർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു.പോസ്റ്റർ രചന , കാർട്ടൂൺ , പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ ഹെൽത്ത് ക്ലബ് കൺവീനർ സനൂജ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു,

മാലിന്യമുക്ത കാമ്പസ്

പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ലക്ഷ്യമാക്കി വിവിധ പരിപാടികൾ നടത്തുന്നുണ്ട് .ഒാരോ ആഴ്ചയും ഒാരോ ക്ലാസുകാർ സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതോടൊപ്പം സ്വന്തം ക്ലാസ്സ് മുറികളും വെടിപ്പാക്കും.ഓരോ മാസവും ക്ലീൻ ക്ലാസ് റൂമിനുള്ള ട്രോഫി സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

അമ്മ സദസ്സ്

വിജയഭേരിയുടെ ആഭിമുക്യത്തിൽ അമ്മമാർക്കുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.കുട്ടികളുടെ മാനസിക വൈകാരിക തലങ്ങളിൽ അമ്മമാരുടെ പങ്കിനെ കുറിച്ച് പേരന്റിങ് കൗൺസിലിങ് വിദഗ്ധൻ അൻവർസാദത്ത് ക്ലാസ്സെടുത്തു.നീറു ശതമാനം വിജയം ലക്ഷ്യമാക്കിയാണ് വിജയഭേരി ക്ലാസുകൾക്ക് തുടക്കമായത്. വിജയഭേരി കോ-ഓഡിനേററർ വി. പി സുബൈർ നേതൃത്വം നൽകി.

നവ പ്രഭ ,ശ്രദ്ധ പദ്ധതി

left ഒമ്പതാം ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന നവപ്രഭ പദ്ധതി നിലമ്പൂർ ബി പി ഒ കെ.ജി മോഹന‌ൻ ഉത്ഘാടനം ചെയ്തു. ദിവസവും പഠനസമയത്തിന് മുൻപ് ഒരു മണിക്കൂർ ക്ലാസ് നൽകും. കുട്ടികൾക്ക് ലഘു ഭക്ഷണവും പി ടി എ ഒരുക്കിയിട്ടുണ്ട്എട്ടാം ക്ലാസിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ശ്രദ്ധ പദ്ധതി എച്ച് എം സാബു ജി ഉത്ഘാടനം ചെയ്തു .

സുബ്രതോ, ആട്യാപാട്യാ, ക്രിക്കറ്റ് കോച്ചിങ്ങ് ആരംഭം

വിദ്യാർത്ഥികളുടെ പ്രത്യേകിച്ചും ആൺകുട്ടികളുടെ താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകൻ ടി റ്റി മുജീബിന്റെ നേതൃത്വത്തിൽ സുബ്രതോ ഫുട്ബോളിന് രാവിലെ 7.30 മുതൽ പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.പെൺ കുട്ടികൾക്ക് ആട്യാപാട്യയിൽ പ്രത്യേകം പരിശീലനും നൽകുന്നു,

വിവിധ ക്ലബ്ബ്പ്രവർത്തനങ്ങൾ

പദ്ധതി രൂപരേഖ

വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം,ബഷീർദിനം,ഹിരോഷിമാ‍ദിനം , ചാന്ദ്രദിനം തുടങ്ങി ജൂൺ,ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലെ ചരിത്രപ്രാധാന്യമുള്ള ‍ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആചരിച്ചു.

മുലയൂട്ടൽ വാരാചരണം  : ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് പെൺകുട്ടികൾക്കായി ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. ഐ സി ഡി എസ് ശിശുവികസന പദ്ധതി ഓഫീസർ വി കെ യമുന ഉത്ഘാടനം ചെയ്തു.

സ്കൗട്ട്,ഗെെ‍‍ഡ്,ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് പരിശീലനം

ആഴ്ച്ചകൾതോറും നടന്നുവരാറുളള സ്കൗട്ട്, ഗെെഡ്,ജെ ആർസി പരിശീലനം ക്രമമായിതന്നെ നടക്കുന്നു . സ്കൗട്ട്, ഗെെഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ വർഷം ആരംഭിച്ച ബാൻഡ് സംഘത്തിന് ഒഴിവു ദിനങ്ങളിൽ പരിശീലനം നൽകുന്നു. സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിലും സ്കൗട്ട്,ഗെെഡ് വിദ്യാർത്ഥകൾ അതീവ ശ്രദ്ധപുലർത്തുന്നു.

ഭവനസന്ദർശനം

വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയുന്നതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഒാരോരുത്തെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുനതിനും സാധിക്കുന്നുണ്ട് .വീട്ടുകാർക്കും അധ്യാപകരോട് വളരെയധികം മതിപ്പും ബഹുമാനവും വളരുന്നതായി കാണാൻ കഴിഞ്ഞു.

സംയോജിത കൃഷി

പൂക്കോട്ടുംപാടം കതിർ ഫാമിൽ ഹരിതസേനയുടേയും സ്കൗട്ട് & ഗൈഡ്സ്, എൻ എസ് എസ് യൂ്ണിറ്റിന്റേയും നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷി നടപ്പാക്കുന്നു.കൃഷി മന്ത്രി വി എസ് സുനിൽ കുമാർ ഉത്ഘാടനം ചെയ്തു.

നിറഞ്ഞുതുളുമ്പിയ മഴക്കുഴി

ജൈവവൈവിധ്യ ഉദ്യാനം

കുട്ടികളുടെ മനസ്സിൽ നിന്നും പടയിറങ്ങിപ്പോയ പ്രകൃതിയെ അവർക്ക് തിരിച്ച് നൽകുന്നതിനോടൊപ്പം ഭൂമിക്ക് അതിന്റെ യൗവ്വനം തിരിച്ചുനൽകാനുള്ള സാർത്ഥകമായ പരിശ്രമം നാം തുടങ്ങി കഴിഞ്ഞു.പ്രകൃതിയെ ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുത്താൻ കഴിയുംവിധം നമ്മുടെ വിദ്യാലയാന്തരീക്ഷം മാറ്റുന്നതിനായി ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മിതിയും സംരക്ഷണവും കേരളമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. അക്ഷരങ്ങളിൽ നിന്നല്ല കൃഷിപാഠങ്ങൾ മനസ്സിലാക്കേണ്ടത്, അത് മണ്ണിൽ നിന്നാണ്. മണ്ണിനെ സ്നേഹിക്കുന്ന ഞങ്ങളുടെ പ്രധാനാധ്യാപകൻ സാബു സാറിന്റെ നേതൃത്വത്തിൽ ഒരു ഔഷധ ഉദ്യാനം ഒരുങ്ങിക്കഴിഞ്ഞു.

കനിവ് പദ്ധതി

സ്കൂളിലെ നിർധനരും അവശരുമായ കുട്ടികളെ സഹായിക്കാനും ഉച്ചഭക്ഷണവും മെഡിക്കൽ സഹായവും ലഭ്യമാക്കുവാനും വേണ്ടി 'കാരുണ്യ' എന്ന പേരിൽ ഒരു സഹായനിധി സ്കൂളിൽ വ്യവസഥാപിതമായി പ്രവർത്തിച്ചു വരുന്നു. അധ്യാപകർ നൽകുന്ന മാസാന്ത വരിസംഖ്യയും മറ്റു സഹായ മനസ്കരുടെ സംഭാവനകളുമാണ് ഈ സഹായ നിധിയെ മുന്നോട്ട് നയിക്കുന്നത്