പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/വിദ്യാരംഗം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം സാഹിത്യവേദി
വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്‌കൂൾ സാഹിത്യവേദി എന്നും കർമ്മ നിരതമാണ്. ചിങ്ങം ഒന്ന്, കർഷക ദിനത്തോടനുബന്ധിച്ച് നമ്മുടെ പൈതൃകവും കാർഷിക സംസ്കാരവും വീണ്ടെടുക്കണമെന്ന ലക്ഷ്യത്തോടെ ഒരു കർഷക സ്ത്രീയെ ആദരിക്കുകയും കൃഷി അനുഭവങ്ങൾ വിദ്യാർത്ഥി സമൂഹത്തോട് അവർ പങ്കു വെക്കുകയും കൃഷിപ്പാട്ട് പാടി ചിങ്ങത്തെ വരവേൽക്കുകയും ചെയ്തു. സ്‌കൂൾ അങ്കണത്തിൽ തിന മുളപ്പിച്ച് ഹരിതാഭമാക്കുകയും ചെയ്തു. അത് പോലെ സ്‌കൂൾ ചിത്രകലാധ്യാപകന്റെ സഹായത്തോടെ ഒരു ചിത്രംവര ശില്പശാലയും, സ്‌കൂളിലെ തന്നെ എഴുത്തുകാരിയായ അധ്യാപികയുടെ സഹായത്തോടെ ഒരു കഥാക്യാമ്പും നടത്തി. കവിതാക്യാമ്പ്, നാടൻപാട്ട് ക്യാമ്പ്, എന്നിവ നടത്തുകയും അന്നത്തെ കേരളം ഡോക്യുമെന്ററി പ്രദർശനവും, കലാമണ്ഡല സന്ദർശനവും നടത്തി. മികച്ച കഥകൾ, കവിതകൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു മാഗസിൻ ഉണ്ടാക്കാനും സ്‌കൂൾ സാഹിത്യവേദി തീരുമാനിച്ചിട്ടുണ്ട്. യുവ എഴുത്തുകാരൻ കെ എം ഷാഫി ക്ലബ്ബ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
-
വായനവാരാഘോഷ പരിപാടിയുടെ സമാപന സമ്മേളനം പൂർവ്വ വിദ്യാർത്ഥി കൂടിയായ യുവ എഴുത്തുകാരൻ കെ എം ഷാഫി ഉദ്ഘാടനം ചെയ്യുന്നു.
-
സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയായ യുവ എഴുത്തുകാരൻ കെ എം ഷാഫി യെ ഹെഡ്മാസ്റ്റർ അനുമോദിക്കുന്നു.