പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിദ്യാരംഗം‌ സാഹിത്യവേദി

വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്‌കൂൾ സാഹിത്യവേദി എന്നും കർമ്മ നിരതമാണ്. ചിങ്ങം ഒന്ന്, കർഷക ദിനത്തോടനുബന്ധിച്ച് നമ്മുടെ പൈതൃകവും കാർഷിക സംസ്കാരവും വീണ്ടെടുക്കണമെന്ന ലക്ഷ്യത്തോടെ ഒരു കർഷക സ്ത്രീയെ ആദരിക്കുകയും കൃഷി അനുഭവങ്ങൾ വിദ്യാർത്ഥി സമൂഹത്തോട് അവർ പങ്കു വെക്കുകയും കൃഷിപ്പാട്ട് പാടി ചിങ്ങത്തെ വരവേൽക്കുകയും ചെയ്തു. സ്‌കൂൾ അങ്കണത്തിൽ തിന മുളപ്പിച്ച് ഹരിതാഭമാക്കുകയും ചെയ്തു. അത് പോലെ സ്‌കൂൾ ചിത്രകലാധ്യാപകന്റെ സഹായത്തോടെ ഒരു ചിത്രംവര ശില്പശാലയും, സ്‌കൂളിലെ തന്നെ എഴുത്തുകാരിയായ അധ്യാപികയുടെ സഹായത്തോടെ ഒരു കഥാക്യാമ്പും നടത്തി. കവിതാക്യാമ്പ്, നാടൻപാട്ട് ക്യാമ്പ്, എന്നിവ നടത്തുകയും അന്നത്തെ കേരളം ഡോക്യുമെന്ററി പ്രദർശനവും, കലാമണ്ഡല സന്ദർശനവും നടത്തി. മികച്ച കഥകൾ, കവിതകൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു മാഗസിൻ ഉണ്ടാക്കാനും സ്‌കൂൾ സാഹിത്യവേദി തീരുമാനിച്ചിട്ടുണ്ട്. യുവ എഴുത്തുകാരൻ കെ എം ഷാഫി ക്ലബ്ബ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു. 

  • വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി അധ്യാപക ദിനാചരണം

സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്‌കൂൾ വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. പ്രളയക്കെടുതിയിൽ ഇരയായവർക്ക് ഭക്ഷ്യ വസ്തുക്കളും മരുന്നും സാമ്പത്തിക സഹായങ്ങളും സുമനസ്സുകൾ എത്തിച്ച് കൊടുക്കുമ്പോൾ മറ്റാരുടെയും ശ്രദ്ധ നേടാത്ത രക്തദാനമെന്ന മഹാദാനത്തിലേക്കാണ് സ്‌കൂളിലെ അധ്യാപകർ മുന്നോട്ടിറങ്ങിയത്. ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും നിരവധി നിത്യ രോഗികളെയും രക്തം ആവശ്യമുള്ളവരെയും അധ്യാപകർ കണ്ടെത്തിയിരുന്നു. സ്‌കൂളിലെ 50 ഓളം അധ്യാപകർ ഇതിനായി മുന്നോട്ടിറങ്ങുകയായിരുന്നു. സമീപത്തെ സർക്കാർ ആശുപത്രിയെ സമീപിച്ചെങ്കിലും അവിടെ ബ്ലഡ് സ്റ്റോറേജ് സംവിധാനം മാത്രമാണെന്ന് മനസ്സിലാക്കിയ അധ്യാപകർ കോട്ടക്കൽ അൽ മാസ് ആശുപത്രിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 
അധ്യാപക ദിനാചരണം സ്‌കൂളിൽ മറ്റു വേറിട്ട പ്രവർത്തനങ്ങൾ കൊണ്ടും ശ്രദ്ധേയമായി. 1983 ൽ പ്രഥമാധ്യാപകനായി ജോലിയിൽ പ്രവേശിച്ച ശ്രീ.മുഹമ്മദലി സാറിനെ അദ്ദേഹത്തിന്റെ ശിഷ്യനും ഇപ്പോഴത്തെ പ്രഥമാധ്യാപകനുമായ ബഹു. അബ്ദുൽ മജീദ് പറങ്ങോടത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂളിൽ നിന്ന് വിരമിച്ച മറ്റ് പ്രഥമാധ്യാപകരായ ഹംസ മാസ്റ്ററെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.യു.ബാബു സർ പൊന്നാട അണിയിച്ചു. കഴിഞ്ഞ വർഷം വിരമിച്ച പ്രഥമാധ്യാപകൻ അനിൽകുമാർ സാറിനെ സ്റ്റാഫ് സെക്രട്ടറി അബ്ദുൽ മജീദ് മാസ്റ്റർ പൊന്നാട അണിയിച്ചു.
70 ഡിവിഷനുകളിലും വിദ്യാർത്ഥികൾ അധ്യാപകരായി ക്ലാസെടുത്തു.