ജി.എച്.എസ്.എസ് ചാത്തനൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20009 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ്

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച 201ൾ ജൂൺ 5 ന് ജി എച്ച് എസ് ചാത്തനൂരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ കുട്ടികളുടെ റാലിയും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ജൂൺ 15ന് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ക്യാമ്പസ് ക്ലീനിങ്ങും പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസ്സും നടത്തി. ജൂൺ 22ന് സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് 300 വൃക്ഷതൈകൾ വിതരണം ചെയ്തു.

ശുചിത്വ സേന

സ്കൂളിന്റെ പരിസര ശുചീകരണത്തിനായി ശുചീകരണ സേനയെ രൂപീകരിച്ചു.7 -9 -2018 ന് ഉദ്ഘാടനം നടത്തുകയും ചെയ്തു.ബാബു രാജൻ മാഷാണ് ഈ സേനയ്ക്ക് നേതൃത്വം നൽകുന്നത്.വളർന്നു വരുന്ന പരിസ്ഥിതി മലിനീകരണം തടയുന്നതാണ് ഇങ്ങനെയൊരു സേന രൂപീകരക്കുന്നതിന്റെ ഉദ്ദേശം.