A+ 23 പേർക്ക്
ഒൻപതി പേർക്ക് ഒൻപത് A+ ഗ്രേഡ്
|പൊന്നുരുന്നി::2017-18അദ്ധ്യയനവർഷത്തിൽ എസ്.എസ്.എൽ.സിയ്ക്ക് ഉജ്ജ്വല വിജയം നേടുവാൻ സാധിച്ചു.അർപ്പണബോധത്തോടെയുള്ള അദ്ധ്യാപന രീതിയും ആത്മാർത്ഥതയോടുള്ള കഠിനപരിശ്രമവുമാണ് സി.കെ.സി.ജി.എച്ച്.എസ്സിലെ വിദ്യാർത്ഥിനികൾക്ക് ഈ ഉന്നത വിജയം നേടിക്കൊടുത്തത്.ജൂൺ ആദ്യവാരത്തിൽ അദ്ധ്യാപകരുടെയും ,പി.ടി.എ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകി.അദ്ധ്യാപക പ്രതിനിധിയും ,വിദ്യാർത്ഥിപ്രതിനിധിയും കുട്ടികൾക്ക് ആശംസകൾ നേർന്നു.
യോഗാ ക്ലാസ്സ്
പൊന്നുരുന്നി: വിദ്യാർത്ഥികൾക്ക് ആരോഗ്യപരവും ബുദ്ധിപരവുമായ ഉണർവ് ലഭിക്കുന്നതിനും ഏകാഗ്രത നേടുന്നതിനും ശ്രീമതി സ്മിതയുടെ നേതൃത്വത്തിൽ യോഗ ക്ലാസ്സ് നടത്തി വരുന്നു.
ഓവറോൾ ചാമ്പ്യൻഷിപ്പുമായി സി.കെ.സിയുടെ കായികപ്പട
പൊന്നുരുന്നി
സി.കെ.സിയുടെ കൊച്ചു മിടുക്കികൾ കായികരംഗത്തിൽ തങ്ങളുടെ കഴിവു തെളിയിച്ചിരിക്കുകയാണ്.മഹാരാജാസ് കോളേജു ഗ്രണ്ടിൽ വച്ചു സംഘടിപ്പിച്ച തൃപ്പൂണിത്തറ ഉപജില്ലാ
കായികമേളയിൽ പെൺകുട്ടികളുടെ വിഭാഗം ഓവറോൾ ചാമ്പ്യൻ പട്ടത്തിനു അർഹരായി.ശ്രീമതി ത്രേസ്യാമ ടീച്ചറിന്റെ നേത്രത്വത്തിൽ കഠിനപരിശീലനത്തോടെ മുന്നേറിയ നമ്മുടെ സ്വന്തം അനു കൃഷ്ണൻ,ശ്വേത ഒ.എസ്,ലിൻഡ,ടീന,ജീനസ് എന്നിവർ നേടിയ സമ്മാനങ്ങളാണ് സി,കെ,സിയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്തത്.
ഓണം ആഘോഷിച്ചു
പൊന്നുരുന്നി::2015-16
ഓണാഘോഷത്തോടനുബന്ധിച്ച് ഹൗസടിസ്ഥാനത്തിൽ പൂക്കളമത്സരം സംഘടിപ്പിച്ചു. പി.ടി.എയുടെയും അദ്ധ്യാപകരുടെയും നേതൃത്ത്വത്തിൽ പായസ വിതരണം നടത്തി.
നിറപ്പകിട്ടോടെ സ്വാതന്ത്ര്യദിനാഘോഷം
പൊന്നുരുന്നി::2
സ്വാതന്ത്ര്യ ദിനം വിവിധ മത്സരപരിപാടികളോടെ സി.കെ.സി.ജി.എച്ച്.എസിൽ വർണ്ണാഭമായി ആഘോഷിച്ചു. ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനം നൽകി അനുമോദിച്ചു.കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിനുതകുന്ന ദേശഭക്തിഗാന മത്സരങ്ങളും പ്രച്ഛന്നവേഷമത്സരവും നടത്തി സ്വാതന്ത്ര്യദിനാഘോഷത്തിന് മിഴിവേകി.
വായനദിന വാരാചരണം
പൊന്നുരുന്നി ക്രൈസ്റ്റ് ദി കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ജൂൺ 19മുതൽ 24 വരെ വായന വാരം ആചരിച്ചു.ജൂൺ 20ാം തിയതി അസംബ്ലിയിൽ അധ്യാപിക പ്രതിനിധി ശ്രിമതി കാർമൽ ഗ്രെയ്സ് വായനദിന സന്ദേശം നൽകി. കുമാരി രഞ്ജിത ആശംസകളർപ്പിച്ചു.
ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിലെ ഒരു ഭാഗം കുമാരി വിജിഷ അവതരിപ്പിച്ചു.മേരിഹിത 'ഉപ്പ് ' എന്ന കവിത ആലപിച്ചു. കുമാരിപാർവതിയുടെ നേതൃത്വത്തില അക്ഷരശ്ലോകം അവതരിപ്പിച്ചു. കുമാരി ടിസി വായനദിന പ്രതിജ്ഞ ചൊല്ലികൊടുത്തു.
ജൂൺ 20 മുതൽ 25വരെയുള്ള ദിവസങ്ങളിൽ അസംബ്ലി മധ്യേ കുട്ടികൾ വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങളിലെ ഭാഗങ്ങൾ അവതരിപ്പിച്ചു. വായന, ക്വിസ്സ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി. വായനദിനത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സിലും വായനാമൂലകൾ സജ്ജമാക്കി. പത്രപാരായണം പ്രോത്സാഹിപ്പിക്കുന്നതിനായി മലയാള മനോരമ ദിന പത്രവും മാതൃഭൂമി പത്രവും വിതരണം ചെയ്യുന്നു..