വിമല ഹൃദയ എച്ച്.എസ്. വിരാലി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം‌ 2018-19

വിദ്യാരംഗം‌ കൺവീനർ ഫ്രാൻസിസ് മേരി

ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി .
                                എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹ‌മാൻ പറയുന്നു  ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായന വായനയുടെ ആനന്ദം കണ്ടെത്താത്തവർക്ക് ജീവിതത്തെ അപൂർണ്ണതയോടെ മാത്രമേ അറിയാൻ പറ്റൂവെന്നും .വിമല ഹൃദയഹൈസ്കൂളിലെ ഈ വർ‍‍ഷത്തെ വായനാ വാരാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും പ്രഥമാഥ്യപിക നിർവ്വഹിച്ചു    വായനയിലൂടെ അറിഞ്ഞ കാര്യങ്ങൾ നേരിട്ടു കാണുമ്പോഴുള്ള ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വായനയിലൂടെ അറിവും ആഹ്ലാദവും മാത്രമല്ല, ആത്മധൈര്യവും നേടുന്നുണ്ടെന്നും  യാത്രാനുഭവങ്ങളെക്കുറിച്ച് പറയുന്നതിനിടയിൽ കൂട്ടിച്ചേർത്തു.പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.  എഴുത്തു ക്വിസ് മത്സരങ്ങൾ,അമ്മ വായന,പുസ്തക പ്രദർശനം,ഉച്ചക്കൂട്ടം,പുസ്തക സമാഹരണം,എഴുത്തു കാരുടെ സംഗമം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.വായനാ വസന്തത്തിൻെ ഭാഗമായി ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുകയും ക്ലസുകളിൽ ഇ‍ഷ്യു രജിസ്റ്റർ പ്രകാരം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ സൂക്ഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കുട്ടികളിൽ വായനാവാസന പ്രോത്സാഹിപ്പിക്കുന്നതിന് ഇതു സഹായകമായി.

പുസ്തകോത്സവം

                                 മാതൃഭൂമി പുസ്തകോത്സവം ആരംഭിച്ചു.കേരളത്തിലെ പ്രശസ്ത എഴുത്തുകാരുടെയും വ്യത്യസ്ത പുസ്തക ങ്ങൾ പുസ്തകപ്രദർശനത്തൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ ലൈബ്രറി കൗൺസിൽ ,വിദ്യരംഗം കലാ - സാഹിത്യ വേദി എന്നിവരുടെ പിന്തുണയും ഈ ഉദ്യമത്തിനുണ്ട്. മൂന്ന് ദിവസങ്ങളായി നടക്കുന്ന പുസ്തകമേളയും വിൽപ്പനയും  പൊടിപൊടിച്ചു. ആദ്യ പുസ്തക വിൽപ്പന എച്ച്.എംമിന്  നൽകി ഉദ്ഘാടനം ചെയ്തു. സീരിയൽ ദൃശ്യങ്ങൾ വെടിഞ്ഞ് അമ്മമാരും കുട്ടികളും വായനയിലേക്ക് തിരിയേണ്ട കാലം അതിക്രമിച്ചുവെന്ന് അഭിപ്രായപ്പെട്ടു.മദർ പി.ടി.എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് വിദ്യാരംഗം കലാ - സാഹിത്യ വേദികൺവീനർ സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് സ്കൂളിൽ വ്യത്യസ്തങ്ങളായ നിരവധി പരിപാടികൾ നടന്നുവരുന്നു. പുസ്തക ചർച്ച 'കവിതയരങ്ങ്, അമ്മവായന,