സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./മറ്റ്ക്ലബ്ബുകൾ-17
ഹെൽത്ത് ക്ലബ് : സർക്കാരിൻെറ ആരോഗ്യപരിപാലന കേന്ദ്രത്തിൽ നിന്നുളള ഒരു നേഴ്സ് ആഴ്ചയിൽ മുന്നുദിവസം സ്കുളിൽ എത്തുന്നു.കുട്ടികൾക്ക് ആരോഗ്യ പരിപാലനം, വ്യക്തി ശുചിത്വം , പരിസര ശുചിത്വം ഇവയെക്കിറിച്ച് ബോധവത്കരണം നൽകുന്നു കുട്ടികൾക്കായി ഒരു മൾട്ടി സ്പെൃഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി .മെഡിക്കൽ കോളേജിൻെ ആഭിമുഖ്യത്തിൽ ഒരു ഡെൻെറൽക്യാമ്പ് നടത്തി . മിഷൻ ഇന്ദ്രധനുസ്സ് പദ്ധതി പ്രകാരം ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പ്രതിരോധ കുത്തിവെയുപ്പ് നടത്തി . ഭിന്നശേഷിയുളള കുുട്ടികളുടെ വെെകല്യങ്ങൾ തിരിച്ചറിഞ്ഞ് തുടർനടപടികൾ സ്വീകരിക്കുവാനുളള റിസോഴ്സ് പേഴ്സണും സ്കുളിൽ ഉണ്ട് കുട്ടികൾക്ക് കൃത്യമായി അയൺ ഗുളികകൾ, 6 മാസം കൂടുമ്പോൾ വിര ഗുളികകൾ എന്നിവ വിതരണം ചെയുന്നു. കണ്ണ് പരിശോധന നടത്തി ആവശ്യമായകുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്യുന്നു.
ജനറൽ നോളജ് ക്ലബ്:
കുട്ടികളുടെ പോതുവിജ്ഞാനം വർദ്ധിപ്പിക്കുവാൻ പര്യാപ്തമായ വിധത്തിൽ ജനറൽ നോളജ് ക്ലബ് നൂതന മാർഗ്ഗങ്ങൾ ആവിഷ്കരിക്കുന്നു.ക്നിസ് കോർണ്ണർ ,ആനുകാലിക വിഷയങ്ങൾ എന്നിവ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. ക്ലാസ്സ് ലീഡേഴ്സ് ഇവയെ അടിസ്ഥാനമാക്കി ക്ലാസ്സ് ക്വിസ്സ് നടത്തുന്നു. ഓരോ ടേമിലും മുഴുവൻ കുട്ടികൾക്കുമായി ക്വിസ്സ് മത്സരം നടത്തുന്നു. സാഹിത്യക്വിസ് , ശാസ്ത്രപഥം ക്വിസ് , ഗാന്ധി ക്വിസ്സ് , കെ. ഇ ജോബ് മെമ്മോറിയൽ ക്വിസ്സ് , ചോക്ലേറ്റ് ക്വിസ്സ്, റോഡ് സുരക്ഷ ക്വിസ്സ്, ചരിത്ര ക്വിസ്സ്, ഭരണഘടനാക്വിസ്സ് തുടങ്ങി നിരവധി ക്വിസ്സ് മത്സരങ്ങൾക്ക് കുട്ടികളെ ഒരുക്കുകയും ക്യാഷ് അവാർഡുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും നേടുവാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഗണിതശാസ്ത്ര ക്ലബ് കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുന്നു. ഇതിൽ വിജയികളാകുന്നവരെ സബ്ജില്ലാമത്സരങ്ങൾക്കയക്കുന്നു.ഈ വർഷത്തെ മത്സരങ്ങളിൽ ഓവറോൾ ഫസ്റ്റ് നേടുകയും ,ജില്ലാതലത്തിൽ