പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/കലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

ഗോകുൽ ബി

മൂന്ന് വർഷം മലയാളം കവിതാലാപന മത്സരത്തിൽ സംസ്ഥാന ജേതാവും 2016 ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200 ൽ 1200 മാർക്കും വാങ്ങിയ ഗോകുൽ. ബി പി പി ടി എം വൈ എച്ച് എസ് എസ് ലെ ഇത് വരെ ആരും ഭേദിക്കാത്ത റെക്കോർഡിന് ഉടമയാണ്. കൂടാതെ കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ എച്ച് എസ് വിഭാഗത്തിൽ അപ്പ്ലൈഡ്‌ കൺസ്ട്രക്ഷനിൽ A ഗ്രേഡും ഈ കൊച്ചു മിടുക്കന്റെ പേരിലുണ്ട്. കവിതാലാപനത്തിൽ 2014 ലെ കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ (എച്ച് എസ്) IInd A Grade, 2015 ലെ പാലക്കാട് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ (എച്ച് എസ്) A Grade, 2016 തിരുവനന്തപുരം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ IIIrd A Grade എന്നിവയാണ് നേടിയ വിജയങ്ങൾ.