എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ
എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ | |
---|---|
വിലാസം | |
നടുവത്തൂർ നടുവത്തൂർ പി.ഒ, , കൊയിലാണ്ടി 673620 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04962696855 |
ഇമെയിൽ | vadakara16051@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16051 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് 8,9 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അമ്പിളി കെ |
പ്രധാന അദ്ധ്യാപകൻ | ഉണ്ണി ടി എം |
അവസാനം തിരുത്തിയത് | |
02-08-2018 | 16051 |
ചരിത്രം: .
അ൪ജുന൯ കുന്ന് എന്ന പവിത്രമായ സ്ഥലത്ത് 1934 ൽ സ്ഥാപിതമായ ശ്രീ വാസുദേവാശ്രമത്തി൯ കീഴിൽപ്രവർത്തിക്കുന്ന സ്കൂളാണിത്. Sri Dr .N K KRISHNAN എന്നറിയപ്പെടുന്ന സ്വാമി പരമാനന്ദജിയാണ് സ്കൂളി൯ടെ സ്ഥാപക൯.കീഴരിയൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1964ൽ സ്കൂൾ തുടങ്ങിയത് ശ്രീ വാസുദേവാശ്രമ ഹാളിലാണ്.1965-66 വർഷത്തിലാണ് ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്.1976ൽ പ്രധാനാധ്യാപകനായിരുന്ന കെ കെ രാമൻനായർ സംസ്ഥാന അധ്യാപക അവാർഡിനർഹനായി.
1995-98 കാലഘട്ടത്തിൽ ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്നു.പിന്നീട് കൊയിലാണ്ടി ടൗണിലേക്കുള്ള ഗതാഗത സൗകര്യം വർദ്ധിച്ചതും,ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ആഗ്രഹം കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞു . 2015ൽ സ്കൂളിന്റെ അമ്പതാം വാർഷികം സമുചിതമായി ആഘേഷിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളായി എസ് എസ് എൽ സിയ്ക്ക് വിജയശതമാനം 100ആണ്.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.25 ക്ലാസ്സ് മുറികളുണ്ട്.ലൈബ്രറി,സയൻസ്,കംപ്യൂട്ടർ ലാബ്ഇതിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിതശാസ്ത്രക്ലബ്ബ്, സയൻസ് ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ്ഇവയുടെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം നടത്തി.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ആഗസ്ററ്15ന് സ്വാതന്ത്ര്യദിനം വളരെ വിപുലമായി ആഘോഷിച്ചു.പായസവിതരണം നടന്നു. ക്വിസ്സ് മത്സരം നടത്തി.ഓണാഘോഷം സംഘടിപ്പിച്ചു.
"ഹായ് കുട്ടിക്കൂട്ടം" അംഗങ്ങളുടെ പേര്:
അമിത,അശ്വിൻ,സഫ്വാൻ,മാധവ്,വസുദേവ്,ഫായിസ്,സയന,ജിതിൻ,അൻജു,ശിവാനി
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എം കല്യാണിക്കുട്ടി, കെ കെ രാമൻനായർ, വി കെ രാമചന്ദ്രൻമേനോൻ, എം രോഹിണിക്കുട്ടി, എൻ സരോജിനി, എൻ രാധാകൃഷ്ണൻ, ഇ ചന്ദ്രമതി, കെ എം രാമദാസൻ, ടി ടി ഗോപാലൻ, എം ഗൗരി, എം ആർ തുളസീഭായ്, കെ ആർ ഗീത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.4739005,75.7023043 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കൊയിലാണ്ടിയിൽ നിന്നും ഏകദേശം 5 കി മീ ദൂരം.
കൊയിലാണ്ടി മുത്താമ്പി അരിക്കുളം റോഡ് വഴിയും,കൊയിലാണ്ടി മുത്താമ്പി നടുവത്തൂർ വഴിയും ഈ വിദ്യാലയത്തിൽ എത്തിച്ചേരാം
|