എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നാടോടി വിജ്ഞാനകോശം
പൂങ്കാവ് - സ്ഥലനാമ കൗതുകം
കലാരൂപങ്ങൾ
പരിച മുട്ടുകളി
ആലപ്പുഴയുടെ തീരപ്രദേശങ്ങളിൽ പ്രചാരത്തിലുള്ള ഒരു ആയോധനകലയാണ് പരിചമുട്ടുകളി. പത്തോപന്ത്രണ്ടോ പുരുഷന്മാരടങ്ങിയ സംഘമായാണ് അവതരിപ്പിയ്ക്കുന്നത്. വാളും പരിചയം കയ്യിലേന്തി ആശാൻ ചൊല്ലുന്ന പാട്ടിന്റെ ഈണത്തിൽ കളരിച്ചുവടുകൾ വച്ച് നൃത്തം ചെയ്താണ് ഈ കളി അവതരിപ്പിക്കുന്നത്. കളരിപ്പയറ്റിന്റേയും പരിചകളിയുടേയും സ്വാധീനം ദർശിക്കാവുന്നതായ ഈ കലാരൂപം കേരളത്തിലെ ക്രൈസ്തവരുടെ വിവാഹാഘോഷങ്ങൾ, പള്ളിപ്പെരുന്നാൾ തുടങ്ങിയ വിശേഷവസരങ്ങളിൽ മുഖ്യ ഇനമായി അവതരിപ്പിച്ചു വന്നിരുന്നു. തീരപ്രദേശങ്ങളിലെ പള്ളികളിൽ പെരുന്നാളുകളോടനുബന്ധമായി പരിചമുട്ടുകളി അവതരിപ്പിക്കാറുണ്ട്. ക്രിസ്ത്യാനികളെ കൂടാതെ ഹിന്ദു, മുസ്ലീം പാരമ്പര്യത്തിലും ഈ കളി അവതരിപ്പിക്കപ്പെടുന്നു.
പൂങ്കാവ് തീരപ്രദേശത്ത് പഴയ തലമുറയിൽപ്പെട്ട പലരും പരിചമുട്ടുകളിയിൽ വിദഗ്ദരായിരുന്നു. ഈ പ്രദേശത്ത് ഒന്നിലേറെ പരിചമുട്ടുകളി സംഘങ്ങൾ ഉണ്ടായിരുന്നു.
പിച്ചപ്പാട്ട്
പുത്തൻപാന
ദേവാസ്തവിളി
പതിനാറാം നൂറ്റാണ്ടുമുതൽ കേരളത്തിന്റെ തീരദേശങ്ങളിൽ സജീവമായി നിലനിന്നിരുന്നതും പീന്നീട് ശോഷിച്ചതും ക്രൈസ്തവർക്കിടയിൽ നിലവിലുള്ള ഒരു അനുഷ്ഠാനാകർമ്മമാണ് ദേവാസ്തവിളി. നോമ്പിന്റെ ആദ്യദിനം മുതൽ ഈസ്റ്റർ വരെ നീളുന്ന ദിനങ്ങളിൽ രാത്രിയുടെ അന്ത്യയാമങ്ങളിലാണ് പ്രത്യേക ഈണത്തിലുള്ള ദേവാസ്തവിളി നടക്കുക. സുറിയാനി,പോർച്ചുഗീസ്,ലാറ്റിൻ,തമിഴ്,മലയാളം തുടങ്ങിയ ഭാഷകളിലെ വാക്കുകൾ ദേവാസ്തവിളിയിൽ ഉപയോഗിക്കുന്നു.
തുംമ്പോളി, ചെട്ടികാട്, ഓമനപ്പുഴ പ്രദേശങ്ങളിൽ നോമ്പുകാല രാത്രികളിൽ ഇപ്പോഴും ദേവാസ്തവിളി നടക്കാറുണ്ട്.