എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ലിറ്റിൽകൈറ്റ്സ്
![](/images/thumb/b/b8/44066--board.jpeg/300px-44066--board.jpeg)
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ക്ളാസ്സുമുറികളും വിദ്യാലയവും ഹൈടെക്ക് ആയി മാറുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും കുട്ടികളുടെ ശേഷികൾ വർധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2017-18 അധ്യയനവർഷത്തിൽ 33 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഉള്ളത്. ഈ വർഷം ജൂൺമാസത്തിൽ ഒരു ഏകദിനപരിശീലനം പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം സംഘടിപ്പിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് ബോർഡ് സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ചു.കുട്ടികൾക്ക് ഐഡന്റിന്റി കാർഡ് തയ്യാറാക്കി നൽകുകയുണ്ടായി. ജൂലൈ മാസത്തിൽ അനിമേഷൻപ്രോഗ്രാം കുട്ടികൾക്ക് സംഘടിപ്പിച്ചു. ജൂബിലി മോഹൻ സർ ജൂലൈ 28 തീയതി കുട്ടികൾക്ക് അനിമേഷൻ ചരിത്രവും ചിത്രങ്ങൾ തയ്യാറാക്കുന്നതിനെ കുറിച്ചും ഉള്ള ക്ളാസ്സുകൾ നൽകി. കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.
![](/images/thumb/b/b6/WhatsApp_Image_2018-07-24_at_2.05.11_PM.jpeg/300px-WhatsApp_Image_2018-07-24_at_2.05.11_PM.jpeg)
![](/images/thumb/d/d0/44066_inaguration.jpeg/300px-44066_inaguration.jpeg)
![](/images/thumb/3/3f/44066_animation_class.jpeg/300px-44066_animation_class.jpeg)