ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

എസ് പി സി പാസിങ് ഔട്ട് പരേഡ് =


സ്റ്റുഡന്റ് പോലീസ് കാഡറ്റ് പാസിങ് ഔട്ട് പരേഡ് നടത്തി പിഴക്കാത്ത ചുവടുകളും പതറാത്ത മനസുമായി സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ ആദ്യ ബാച്ച് രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കി പാസിങ്ങ് ഔട്ട് പരേഡ് നടത്തി. സമ്പൂർണ്ണ വ്യക്തി വികാസം ലക്ഷ്യമിട്ട് ചിട്ടയായ പരിശീലന പരിപാടികളുടെ പുർത്തീകരണമായാണ് പാസിങ്ങ് ഔട്ട് പരേഡ് നടക്കുന്നത്. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പരേഡിൽ സി.കൃഷ്ണൻ MLA സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റർ പി.പി.സുഗതൻ അധ്യക്ഷത വഹിച്ചു. പെരിങ്ങോം സബ് ഇൻസ്പെക്ടർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പി.ടി.എ പ്രസിഡന്റ് കെ.വി.മധുസൂദനൻ,കെ.ജി.സോമനാഥൻ,സതീശൻ.പി,കെ.ശ്രീനാഥ് സി.പി.ഒ. മാരായ വിനേദ്.ഇ.വി, സിന്ധു.പി.എന്നിവർ പങ്കെടുത്തു.