സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 16 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtckanjirappally (സംവാദം | സംഭാവനകൾ)
സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
വിലാസം
പെരിങ്ങുളം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Mtckanjirappally





ചരിത്രം

പെരിങ്ങുളത്തിന്റെ സാംസ്കാരിക മഹിമയുടെ ദൃഷ്ടാന്തമായി തല ഉയര്‍ത്തി നില്‍ക്കുന്ന സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ 1926 ല്‍ സ്ഥാപിതമായി. പെരിങ്ങുളത്ത് കുടിയേറി പാര്‍ത്തവരുടെയും ആദിവാസികളുടെയും കഠിനാദ്ധ്വാന ഫലമായി സ്കൂളിന് താല്‍ക്കാലികമായി ഒരു കെട്ടിടമുണ്ടായി. 1937 ല്‍ നാലാം ക്ലാസും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ക്രമമായി 5, 6 എന്നീ ക്ലാസുകളും ആരംഭിച്ചു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏഴാം ക്ലാസും നിലവില്‍ വന്നു. കലാ കായിക രംഗങ്ങളിലും ഈ സ്കൂള്‍ മികച്ചു നില്‍ക്കുന്നു. 1976 ല്‍ സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.

1979 ല്‍ ഈ സ്കൂള്‍ ഹൈസ്ക്കൂള്‍ ആക്കുവാനുള്ള അനുവാദം ലഭിച്ചു,. ജൂണ്‍ മാസത്തില്‍ യു പി യോട് അനുബന്ധിച്ചുള്ള ഷെഡ്ഡില്‍ എട്ടാം ക്ലാസ് ആരംഭിച്ചു. 1980 -81 അദ്ധ്യയന വര്‍ഷത്തില്‍ ഒമ്പതാം ക്ലാസ് പുതിയ കെട്ടിടത്തില്‍ ആരംഭിച്ചു. അന്ന് ഒരു നില മാത്രമേ ഉണ്ടായിരുന്നുള്ളു.. 1981 ല്‍ കെട്ടിടം പണി പൂര്‍ത്തിയായി. 1981 - 82അദ്ധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസ് ഉള്‍പ്പെടെ ഹൈസ്കൂള്‍ പൂര്‍ണ്ണമാവുകയും ചെയ്തു. ഹൈസ്കൂള്‍ നിര്‍മ്മാണത്തിന് ആവശ്യമായ പണം ഇടവകയിലെ എല്ലാവീടുകളില്‍ നിന്നും ഒരു നിശ്ചിത തുക വെച്ച് സംഭാവനയായി ലഭിച്ചതാണ്. 1982 ലെ ആദ്യ എസ് എസ് എല്‍ സി ബാച്ച് നൂറ് ശതമാനം വിജയം നേടി . 2001 -02 അദ്ധ്യയന വര്‍ഷത്തില്‍ നമ്മുടെ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. സജീവമായ സ്കൂള്‍ പി. റ്റി .എ . ഇന്ന് നമ്മുടെ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി