വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്

വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവ‍ർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാ‍ർഥികളെക്കൂടി പങ്കാളികളാക്കേണ്ടതുണ്ടല്ലോ. ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവ‍ർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപൿക്കൊപ്പം വിവരനി‍ർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവ‍ർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്

സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, ഒരു അധ്യാപകന്റെയും അധ്യാപികയുടെയും മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവ‍ർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നി‍ർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 40 വിദ്യാർഥികളെ ചേ‍ർത്ത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. LK/2018/41068).

ഇതിന്റെ ഭാഗമായി കൈറ്റ് മാസ്റ്റർ എന്നറിയപ്പെടുന്ന അധ്യാപകനും കൈറ്റ്മിസ്ട്രസ് എന്നറിയപ്പെടുന്ന അധ്യാപികക്കും അവധിക്കാലത്ത് പരിശീലനം ലഭിച്ചു. സ്കൂൾ ആരംഭിച്ചതിന് ശേഷം ലിറ്റിൽ കൈറ്റ്സിൽ പങ്കാളികളായ കുട്ടികൾക്ക് ഒരു ദിവസത്തെ വിദഗ്ദപരിശീലനവും നൽകി. കൊല്ലം സബ്ജില്ലാ മാസ്റ്റർ ട്രൈനർ ശ്രീ കണ്ണൻ മാഷ് പരിശീനത്തിന് നേതൃത്വം നൽകി. . എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മണിമുതൽ 4.30 മണിവരെ മാസത്തിൽ 4 മണിക്കൂർ പരിശീലന പരിപാടികൾ നടന്നുവരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക്അംഗങ്ങളാകാൻ ആപ്റ്റിറ്യുട് ടെസ്റ്റ് നടത്തുകയും , അതിൽ മികച്ച മാർക്ക് നേടിയ നാൽപ്പത് കുുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞടുത്ത കുുട്ടികളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു. sl name ad.no

  1. ഫാത്തിമ നസ്റിൻ എസ് 34056
  2. സ്നേഹ രാജേഷ് 34098
  3. അപർണ്ണ എസ് 34099
  4. ഹാജിറ എസ് 34133
  5. അശ്വതി ജി 34148
  6. സനാ എസ് 34173
  7. ഫാത്തിമ സഫാന എമ് 34176
  8. ആൻസി അഗസ്റ്റിൻ 34208
  9. ഗോപിക ആർ 34215
  10. നീതു എസ് 34216
  11. ആമിനാ ഷാനവാസ് 34232
  12. വൈ എ അജ്ഞന 34236
  13. ഹരിത ഹരി 34281
  14. ഐശ്വര്യ അനിൽ കുുമാർ 34300
  15. ഐഷ എ 34313
  16. അരുണിമ രാജീവി 34344
  17. നിഹില മേരി ഡി 34353
  18. സാന്ദ്ര പ്രമോദ് എസ് 34374
  19. സുൽഫിയ എസ് 34382
  20. അഫിരാമി എസ് 34400
  21. തമീമ എച്ച് 34407
  22. സ്മൃതി എസ് 34454
  23. അർച്ചന ബി 34460
  24. ആദിത്യ എമ് 34461
  25. ഫൗസിയ എസ് 34486
  26. ആദിത്യ എസ് 34494
  27. സിമിന എസ് 34509
  28. അനില എസ് 34561
  29. തീർത്ത സജി 34571
  30. കീർത്തന ജി എൽ 34572
  31. കൃഷ്ണ വേണി എൽ 34592
  32. സമീര എസ് 34598
  33. എമ് സജ്ഞു സജി 34616
  34. അമിനാ എസ് 34619
  35. സിബി ബിനു മാത്യു 34704
  36. അജീനാ എസ് 34723
  37. സാറാ ഫെർഡിനാഡ് 35090
  38. സുഖിതാ എസ് 35803
  39. ഷേബ മോനാച്ചൻ 36602
  40. തപസ്യ എൽ 37486

കൊല്ലം ഐടി മാസ്റ്റർ ട്രെയ്നർ ആയ കണ്ണൻ സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ഉൽഘാടനം കർമ്മം ഞങ്ങളുടെ ഹെട്മിസ്ട്രസ് ആയ സിസ്റ്റർ വിൽമ മേരി നിർവഹിച്ചു. തുടർന്ന് മാസ്റ്റർ ട്രനർ ആയ ശ്രീ കണ്ണൻ സാർ കുുട്ടികൾക്കുള്ള ട്രയിനിങ്ങ് ക്ലാസ് നയിച്ചു. ക്ലാസിലെ ആദ്യമായി കുുട്ടികളെ ആറ് ഗ്രൂപ്പുകളായി തിരിക്കുകയും ഒരോ ഗ്രൂപ്പിനുള്ള പേരുകൾ നിർദേശിക്കുകയും ചെയ്തു. ഗ്രൂപ്പുകളുടെ പേര് എലക്ട്രോണിക്സ് ഉപകരണങ്ങളുടെ പേരിലാണ് തിരിച്ചിരിക്കുന്നത്

  • ഡെസ്ക്ടോപ്പ്
  • പ്രിന്റർ
  • സ്കാനർ
  • ലാപ്ടോപ്പ്
  • പ്രൊജക്ടർ
  • ടാബ്‌ലറ്റ്

ഒരോ ഗ്രൂപ്പുകളിലും ഒരോ ലീടർനെ തെരഞ്ഞെടുത്തു. രസകരമായ ഒരു ക്വിസ് കോമ്പറ്റീഷൻ നടത്തുകയും 19 മാർക്കോടുകൂടി സ്കാനർ ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടുകയും , 17 മാർക്കോടുകൂടി ടാബ്‌ലറ്റ് ഗ്രൂപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കുുകയും ചെയ്തു. ഏറ്റവും മികച്ച പ്രകടനം കാഴ്ച് വച്ച ഈ രണ്ട് ഗ്രൂപ്പിനും സമ്മാനം നൽകുകയും ചെയ്തു .