എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

സ്കൂൾ പ്രവർത്തനങ്ങൾ

2017

പ്രവേശനോല്സവം

||||

മുൻതലമുറയുടെ നല്ല ശീലങ്ങളിൽ നിന്നും തെന്നിമാറിയ നമ്മൾ, പലവിധ തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും പ്രകൃതിയോട് ഇണങ്ങിനില്ക്കാമനും ശീലിച്ചുതുടങ്ങിയിരിക്കുന്നു. സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന ഉല്പ്പാന്നങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ് അവ ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണസാധനങ്ങൾ ചൂടോടെ വാഴയിലയിൽ വിളമ്പി, കൂടുതൽ ഔഷധമൂല്യമുള്ളതാക്കി ഭക്ഷിച്ച്, അതിന്റെ സ്വാദും ഗുണവും സ്വയം അനുഭവിച്ചറിയാൻ അധ്യനവര്ഷാത്തിന്റെ ആദ്യദിനത്തിൽ തന്നെ നമ്മുടെ പ്രിയപ്പെട്ട കുട്ടികള്ക്ക് അവസരം ലഭിച്ചു. പ്രകൃതിയോട് ഒട്ടിനിന്ൻ അവളെ കരുതലോടെ കാത്താൽ നമുക്ക് പ്രകൃതിയുടെ അനുഗ്രഹങ്ങൾ ധാരാളം ലഭിക്കുമെന്ന ബോധം കുട്ടികളിൽ ഉളവാക്കാൻ ഈ പ്രവൃത്തി സഹായകമായി.

പഴമയുടെ പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ട് പ്രകൃതിയുടെ നഷ്ടപ്രതാപങ്ങൾ വീണ്ടെടുക്കാൻ സ്കൂളിനോപ്പം പുത്തൻ കൂട്ടുകാരും അണിചേര്ന്നു്. നന്മയുള്ള കുഞ്ഞായി, നാളെയുടെ വാഗ്ദാനമായി നമ്മുടെ കുട്ടികൾ വളര്ന്നു വരാൻ ഇനി നമുക്കൊരുമിച്ചു മുന്നേറാം. ‘ഇ- വഴിയിൽ കരുതലോടെ’ എന്ന മുദ്രാവാക്യത്തെ നെഞ്ചിലേറ്റിക്കൊണ്ട് ഈ അധ്യയനവര്ഷത്തെ പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിക്കുന്നു.

പരിസ്ഥിതി ദിനം

||||

നല്ല നാളേയ്ക്കായ് ചെടികൾ നടാം’ എന്ന അവബോധം പുതുതലമുറയ്ക്ക് പുത്തനല്ല. ആ അറിവ് ഊട്ടിയുറപ്പിക്കുന്നതിന് പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പ്രവര്ത്തനങ്ങൾ പ്രേരകമായി. ഓരോ കുട്ടിയും ഓരോ വൃക്ഷത്തൈ സന്തോഷത്തോടെ ഏറ്റുവാങ്ങി, വീട്ടുവളപ്പിൽ നട്ടുസംരക്ഷിച്ച്, നാടിന്റെ പച്ചപ്പ്‌ വലുതാക്കി നല്ല നാളെയുടെ സൃഷ്ടിക്കായി ഒരുങ്ങിക്കഴിഞ്ഞു.

പ്രതീക്ഷാനിര്ഭരമായ നിറയെ പച്ചപ്പുള്ള നവലോകത്തെ സ്വപ്നം കണ്ട് പ്രതീകാത്മകമായി കൈകൾ കോര്ത്ത്പിടിച്ച് ഭൂമിയുടെ നന്മയ്ക്കായി കുട്ടികൾ ഒത്തുചേര്ന്നു .നല്ലനാളെയെന്ന സ്വപ്നസാക്ഷാത്കാരം ഇമ്മാക്കുലേറ്റിലെ പരിസ്ഥിതി പ്രവര്ത്തകർ നെഞ്ചിലേറ്റിക്കഴിഞ്ഞു.

സഹപാഠികള്സ്ക് ഒരു സഹായഹസ്തം

||

വര്ഷാ്രംഭത്തിൽ തന്നെ സാമ്പത്തികമായി പിന്നോക്കം നില്ക്കു ന്ന കുട്ടികളെ കണ്ടെത്തി നോട്ട്ബുക്ക്, ഇന്സ്ട്ര മെന്റ് ബോക്സ് തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ പ്ലാസ്റ്റിക്ക് കുപ്പികളിലെ വെള്ളം കുട്ടികളുടെ ആരോഗ്യത്തിന് ഹാനി വരുത്തുമെന്ന തിരിച്ചറിവ് ഉൾക്കൊണ്ട് മേന്മയേറിയതും ഭാരം കുറഞ്ഞതുമായ സ്റ്റീൽ ബോട്ടിലുകളും, മഴയെ പ്രതിരോധിക്കാൻ മഴക്കോട്ടും സമ്മാനിച്ചു.

ദരിദ്രരായ രക്ഷകര്ത്താേക്കൾ മഴക്കെടുതികള്ക്കിടയിൽ കുട്ടികള്ക്ക് ആവശ്യമായ പഠനോപകരണങ്ങൾ സമാഹരിക്കാൻ ബുദ്ധിമുട്ടിയിരുന്നു. സ്പോണ്സ്ര്മാർ വഴിശേഖരിച്ച 15,000 രൂപ ഉപയോഗിച്ച് മഴക്കെടുതിയിൽ ദുരിതമനുഭവിച്ച രക്ഷകര്ത്താക്കള്ക്ക് ഒരു കൈത്താങ്ങാകുവാൻ സാധിച്ചു.