ജി.എച്ച്.എസ്. കരിപ്പൂർ /കുട്ടികൂട്ടം കൂട്ടുകാർ
വിവരവിനിമയ സാങ്കേതികവീദ്യാധിഷ്ഠിത പഠനം സാർവത്രികമായ ഈ കാലത്ത് വിദ്യാർത്ഥികളെ പങ്കാളികളാക്കിക്കൊണ്ട് മാത്രമേ ഏതു പ്രവർത്തനവും വിജയത്തിലെത്തിക്കാൻ സാധിക്കൂ.വിവരസംവേദനഉപകരണങ്ങളുടെ പ്രവർത്തനത്തിലും ഉപയോഗത്തിലും അവർക്കുള്ള അതിയായ താൽപര്യത്തെ ശരിയായി വളർത്തിയെടുക്കുക,സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക സ്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാക്കിമാറ്റുക സൈബർസുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങൾ അറിയുക മാത്രമല്ല സമൂഹത്തിൽ ബോധവൽക്കരണം നടത്താനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ ഹൈസ്കൂൾ കുട്ടികളുടെ ഒരുകൂട്ടായ്മ"ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതി"ആരംഭിച്ചിരിക്കുന്നു.Hardware Training Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലാണ് അവർക്ക് ട്രെയിനിങ് നൽകുന്നത്. ഈ പദ്ധതി കാര്യക്ഷമമായി നടക്കുകയാണെങ്കിൽ ഉജ്ജ്വലമായ മാറ്റങ്ങളുണ്ടാകും പള്ളിക്കൂടങ്ങളിൽ!ഞങ്ങളും ഞങ്ങളുടെ 'കുട്ടിക്കൂട്ട'ത്തെ രൂപീകരിച്ചു.
സ്കൂൾ ലിറ്റിൽ കൈറ്റ് സമൂഹത്തിലേയ്ക്ക് കാത്തുവയ്ക്കാം വാക്കുകളേ
കരിപ്പൂര് ഗവ.ഹൈസ്കൂൾ 'ലിറ്റിൽ കൈറ്റ്സ്' യൂണിറ്റിന്റേയും കേരളശാസ്ത്രസാഹിത്യപരിഷത്തിന്റേയും ആഭിമുഖ്യത്തിൽ High school, Higher secondary വിദ്യാർത്ഥികൾക്കായി 1-7-2018 (ജൂലൈ 1 ഞായർ) വൈകുന്നേരം 3 മണിക്ക് നെടുമങ്ങാട് ടൗൺ എൽ പി എസ് ൽ വച്ച് റാസ്പ്ബറി പൈ(സിംഗിൾ ബോർഡ് കമ്പ്യൂട്ടർ) പരിചയപ്പെടുത്തലും പ്രായോഗിക പരിശീലനവും നടന്നു.സ്കൂളിലെ പൂർവവിദ്യാർത്ഥി അഭിനന്ദ് എസ് അമ്പാടിയാണ് കമ്പ്യൂട്ടർ പരിചയപ്പെടുത്തിയത്.പ്രസന്റേഷനവതരണവും,പരിശിലനവും ഉണ്ടായരുന്നു,
-
'ലിറ്റിൽ കൈറ്റ്സ്'
-
'ലിറ്റിൽ കൈറ്റ്സ്'
-
'ലിറ്റിൽ കൈറ്റ്സ്'
-
'ലിറ്റിൽ കൈറ്റ്സ്'
പഴയ പുസ്തകങ്ങൾ പുത്തൻ വിദ്യകൾ
പഴയകാല പുസ്തകങ്ങളുടെ പേജുകൾ സ്മാർട്ട്ഫോണിൽ ഫോട്ടോയെടുത്ത് സ്കാൻ ടെയിലർ ഉപയോഗിച്ച് പ്രോസസ് ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ പഴയകാല പുസ്തകങ്ങളുടെ ഡിജിറ്റൽ കോപ്പി ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണവർ
കാത്തുവയ്ക്കാം വാക്കുകളേ .... കാത്തുവയ്ക്കാം.. വാക്കുകളെ
ഞങ്ങളുടെ സ്കൂളിൽ പഴയകാല പുസ്കങ്ങൾ വീണ്ടെടുത്ത് 'കാത്തുവയ്ക്കാം വാക്കുകളെ 'എന്ന പേരിൽ വായന വാരാഘോഷം നടത്തി. മീനാങ്കൽ സ്കൂളിൽ നടന്ന പുസ്തക ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളുടെ തുടർച്ചയായി നെടുമങ്ങാടിനെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ ഫ്രഫുലചന്ദ്രൻ നായർ എഡിറ്റു ചെയ്ത 'നെടുമങ്ങാട്: പൗരാണികവും ആധുനികവും 'അഗസ്ത്യകൂടത്തെ കുറിച്ചുള്ള ആദ്യപുസ്തകമായ ഉത്തരംകോട് ശശിയുടെ 'അഗസ്ത്യകൂടം'എന്നീ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പൊതുസഞ്ചയത്തിൽ എത്തിച്ചു.സ്കൂൾ ബ്ലോഗിലുള്ള അതിന്റെ ലിങ്ക് പ്രവർത്തിപ്പിച്ചു കൊണ്ട് കൈറ്റ് ന്റെ വൈസ്ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ അൻവർ സാദത്ത് പുസ്തകങ്ങളുടെ ഡിജിറ്റൽപതിപ്പ് പ്രകാശനം ചെയ്തു.പഴയകാല പുസ്തകങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തത് എഴുത്തുകാരനായ പ്രൊഫ.ഉത്തരംകോട് ശശിയാണ്.കൈറ്റിന്റെ റീജിയണൽ കോഡിനേറ്റർ ജീവരാജ്,കൈറ്റിന്റെ ആറ്റിങ്ങൾ വിദ്യാഭ്യാസ ജില്ല എം റ്റി സി(മാസ്റ്റർ ട്രയിനർ കോഡിനേറ്റർ)മനോജ് എസ് ,ഡോ.ബി ബാലചന്ദ്രൻ ,കൗൺസിലർ സംഗീത രാജേഷ്,പൂർവ വിദ്യാർത്ഥികളായ മീര,വിഷ്ണു എന്നിവർ സംസാരിച്ചു.. .സ്കൂൾ ലിറ്റിൽ കൈറ്റ് കൺവീനർ ഫാസിൽ എസ്,ജോയിന്റ് കൺവീനർ അസ്ഹ നസ്രീൻ എന്നിവർ നേതൃത്വം നല്കിയ പരിപാടിയിൽ പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.കൈറ്റിന്റെ മാസ്റ്റർ ട്രയിനർ ശ്രീജാദേവി,പ്രസാദ്,സിന്ധുസൈജു എന്നിവർ പങ്കെടുത്തു.മംഗളാംമ്പാൾ ജി എസ് നന്ദി പറഞ്ഞു
-
കാത്തുവയ്ക്കാം വാക്കുകളേ '
-
കാത്തുവയ്ക്കാം വാക്കുകളേ '
-
കാത്തുവയ്ക്കാം വാക്കുകളേ '
-
കാത്തുവയ്ക്കാം വാക്കുകളേ '
-
കാത്തുവയ്ക്കാം വാക്കുകളേ '
-
കാത്തുവയ്ക്കാം വാക്കുകളേ '
-
കാത്തുവയ്ക്കാം വാക്കുകളേ'
-
കാത്തുവയ്ക്കാം വാക്കുകളേ'