വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

"കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിലകൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി വി.എച്ച്.എസ്.എസ്.ഫോർ ഗേൾസിലും പ്രവർത്തിച്ചുവരുന്നു". പി.എൻ. പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് ജൂൺ19വായനാദിനം ആചരിച്ചു.വായനാവാരത്തിന്റെഉദ്‌ഘാടനം ഡോ.രഘുനാഥൻ നായർ നിരവഹിച്ചു.

                                            എല്ലാവർഷവും  വായനാവാരത്തിൽ ഉദ്‌ഘാടനം ചെയ്യപ്പെടുന്ന സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നുവരുന്നു. കലാസാഹിത്യ അഭിരുചിയുള്ള കുട്ടികളെ സ്‌കൂൾതല പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.