വർഗ്ഗം:47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
കഥ നന്മയുടെ മാർഗം
പ്രശാന്ത് കോളേജിൽ പഠിക്കുന്നു. സമർത്ഥനാണ്. അവൻ ഒരു ക്ലാസ്സിലും തോറ്റിട്ടില്ല. ഒരു വിഷയവും പഠിക്കുവാൻ അവന് ബൂദ്ധിമുട്ടില്ല. എല്ലാ വിഷയവും അവന് ഒരുപോലെ രസകരമാണ്.
പ്രശാന്തിന്റെ അച്ഛൻ ഒരു കമ്പിനി തൊഴിലാളിയാണ്. ശുദ്ധ മനസ്കനായ ആ പിതാവ് മകനെ പഠിപ്പിച്ച് മിടുക്കനാക്കണമെന്ന് ആഗ്രഹിച്ചു. തനിക്ക് തുച്ഛമായ കൂലിയെ ലഭിക്കുന്നുള്ളൂ എങ്കിലും കുടുംബകാര്യങ്ങളിലും പ്രശാന്തിന്റെ വിദ്യാഭ്യാസ കാര്യങ്ങളിലും അയാൾ ഒരു കുറവും വരുത്തിയില്ല. ജീവിതത്തിൽ എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടായാലും അയാൾ പുഞ്ചിരി പൊഴിക്കും ഒരിക്കലും ദൈവത്തെ പഴുക്കുകയില്ല നന്മ മാത്രമേ അയാൾ പറയുകയുള്ളൂ "അവരവർ ആത്മസുഖത്തിന് ആ ചരിക്കുന്നത് അപരന് ആത്മസുഖ- ത്തിനായി വരണം"
എന്ന ഗുരു വചനം അയാൾ സ്വന്തം ജീവിതത്തിൽ പകർത്തി. പ്രശാന്തിന്റെ സ്വഭാവത്തിലും അച്ഛന്റെ ജീവിതരീതികൾ വലിയ സ്വാധീനം ചെലുത്തി. ക്ഷമയും വിനയവുമുള്ള ഒരു നല്ല കുട്ടിയായിരുന്നു. കോളേജ് ഇലക്ഷന് പ്രശാന്ത് ഒരു സ്ഥാനാർത്ഥിയായി. വാശിയേറിയ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥി പ്രശാന്തിനെ അടിച്ചു.അടി കൊണ്ട പ്രശാന്ത് നിശ്ചലനായി നിന്ന് പോയി. തിരിച്ചടിച്ചില്ല.സഹ പ്രവർത്തകർ അടിച്ചവനെ അടിക്കുവാൻ പ്രേരിപ്പിച്ചു. പ്രശാന്ത് അതിന് തയ്യാറായില്ല. മനുഷ്യന്റെ സകല വിപത്തിനും കാരണം ദേഷ്യമാണ്. ആഗ്രഹിച്ചത് ലഭിക്കാതിരിക്കുമ്പോൾ ദേഷ്യമുണ്ടാകുന്നു. ദേഷ്യം വരുമ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ പല അനർത്ഥങ്ങളും ഉണ്ടാകും.ഒരു നല്ല മനുഷ്യന് മൂങ്ങയെ പോലെ ക്ഷമ വേണം. ക്ഷമിച്ചാൽ മാത്രം പോര മറക്കുകയും വേണം. പ്രതികാരം പാടില്ല. പൊറുക്കേണ്ടത് പൊറുക്കുകയും മറക്കേണ്ടത് മറക്കുകയും ചെയ്യണം. ശത്രുക്കളെ സ്നേഹിക്കണം എന്റെ അച്ഛൻ ഇങ്ങനെയാണ് പഠിപ്പിച്ചത്. പ്രശാന്ത് സുഹൃത്തുക്കളോട് പറഞ്ഞു. സുഹൃത്തുക്കളാരും പ്രശാന്തിന്റെ അഭിപ്രായത്തോട് യോജിച്ചില്ല. അവർ എതിർത്ത് സംസാരിച്ചു. അങ്ങനെ സംസാരിച്ച് നിന്നപ്പോൾ കോളേജിലെ ഒരു കുട്ടി മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെട്ട വിവരം കേട്ടു. പ്രശാന്തും സുഹൃത്തുക്കളും അവിടെ ചെന്നു. അപകടം പറ്റിയ കുട്ടികളെ ആശുപത്രിയിലേയ്ക്ക് മാറ്റി. അയാളുടെ ശരീരത്തിൽ നിന്ന് രക്തം ധാരാളം വാർന്ന് പോയി, ഉടനെ രക്തം കൊടുക്കേണ്ടത് ആവശ്യമായി വന്നു. ഒ ഗ്രുപ്പ് രക്തം ആണ് വേണ്ടത്. പ്രശാന്തിന്റെ രക്തം ഒ ഗ്രൂപ്പാണ്. പ്രശാന്ത് തന്റെ രക്തം കൊടുത്ത് അപകടത്തിൽ നിന്ന് കുട്ടിയെ രക്ഷിച്ചു. രക്ഷപ്പെട്ട കുട്ടി വിവരം അറിഞ്ഞപ്പോൾ പ്രശാന്തിനോട് കരഞ്ഞ് കൊണ്ട് പറഞ്ഞു എന്നോട് ക്ഷമിക്കണം. പ്രശാന്തിനെ അടിച്ച കുട്ടിയായിരുന്നു അത്. പ്രശാന്ത് അവനോട് പറഞ്ഞു നമ്മുടെ വാക്കും പ്രവർത്തിയും മറ്റുള്ളവർക്ക് ദുഖത്തിന് കാരണമാവരുത്. അങ്ങനെയുള്ള കർമ്മം ചെയ്യണം.അതാണ് നമ്മുടെ ധർമ്മം.പ്രശാന്ത് സഹപാഠിയെ സമാധാനിപ്പിച്ച് കൊണ്ട് ശാന്തനായി തിരിച്ച് നന്മയുടെ മാർഗത്തിലേയ്ക്ക് തിരിച്ച് പോയി.
മികവ് 2017- 18
1 . സ്കൂളിന് 100 % വിജയം നേടി തന്ന കുട്ടികളെ അനുമോദിക്കലും വിവിധ ക്ലബുകളടെ ഉദ്ഘാടനവും 2. വായന ദിനം , പുസ്തക സമാഹരണം , സ്കൂൾ ലൈബ്രറിയിലേയ്ക്ക് ഒരു കുട്ടി ഒരു പുസ്തകം എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. 3. വിപുലമായ പരിപാടികളോടെ യോഗാ ദിനാഘോഷം . 4. മൂല്യബോധന സെമിനാർ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സോളി ജോസഫ് നിർവഹിച്ചു. 5. വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ദിനാചരണം ബോധവൽക്കരണം, പോസ്റ്റർ പ്രദർശനം , ചിത്ര രചന സംഘടിപ്പിച്ചു. 6. സാഹിത്യ സദസ്സ് സംഘടിപ്പിച്ചു 7. കരനെൽ കൃഷിയുടെ വിത്ത് വിതയ്ക്കൽ കർമ്മം സ്കൂൾ മാനേജർ ഫാ. റോയി തേക്കുംക്കാട്ടിൽ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് എന്നിവർ നിർവഹിച്ചു. 8. ശാസ്ത്ര വാരാചരണത്തോടനുബന്ധിച്ച് ശാസ്ത്രോത്സവം നടത്തി. ഒരാഴ്ച്ച നീണ്ട് നിന്ന ആഘോഷത്തിന് ചാന്ദ്ര ദിനത്തിൽ ആരംഭമായി 9. സ്കൂളിലെ തിരഞ്ഞെടുത്ത കുട്ടി കർഷകർക്ക് കരനെൽ കൃഷിക്കുള്ള വിത്ത് വിതരണം നടത്തി . സ്വന്തം വീട്ടിൽ നെൽ കൃഷി അവര് വിജയകരമായി നടത്തി. 10. ദീപ്ത സ്മരണ പുതുക്കി സ്വാതന്ത്ര ദിനാഘോഷം നടത്തി. സ്കുളിൽ ഇന്ത്യയുടെ ആകൃതിയിൽ കുട്ടിളെ അണിനിരത്തി . 11. കായിക പ്രതിഭകളെ ആദരിച്ചു. ഗെയിംസിൽ മികച്ച വിജയം സ്കൂളിന് നേടി തന്ന എല്ലാ പ്രതിഭകളേയും ആദരിച്ചു. 12 സ്വദേശി ക്വിസ്സ് നടത്തി. കൂടരഞ്ഞി സ്കൂൾ ഒന്നാം സ്ഥാനത്തെത്തി . വിജയികളെ അനുമോദിച്ചു. 13. നല്ലപാഠത്തിന്റെ ആഭിമുഖ്യത്തിൽ സ്കുളിൽ ഹരിതാഭയുടെ ആരംഭം. വിദ്യാർത്ഥികൾ സ്കൂൾ കോമ്പൗണ്ടിൽ മെക്സിക്കൻ ഗ്രാസ്സ് വച്ച് പിടിപ്പിച്ചു. 14. രക്ഷിതാക്കൾക്ക് സൈബർ ബോധവൽക്കരണ സെമിനാർ നടത്തി. എസ്. ഐ ഫിലിപ്പ് മമ്പാട് ക്ലാസ്സെടുത്തു. 15. ശാസ്ത്ര നാടകമത്സരത്തിൽ ഈ സ്കുളിന് രണ്ടാം സ്ഥാനം വിജയ്കളെ അനുമോദിച്ചു. 16. അഗതികൾക്ക് സ്നേഹം പകർന്ന് മികവിന്റെ പ്രവർത്തകർ അഗതി മന്ദിരം സന്ദർശിച്ചു. കലാ പരിപ്പാടികളും സമ്മാനങ്ങളുമായി സന്തോഷം പങ്കിട്ടു. 17. സ്കുളിൽ കൃഷി ഭവന്റെ സഹായത്തോടുക്കൂടി വിപുലമായ പയർ കൃഷി ആരംഭിച്ചു. വിവിധ ഇനം പയർ വർഗ്ഗങ്ങൾ കൃഷി ചെയ്ത് വിളവെടുത്തു. 18. ഹരിത വിദ്യാലയം ഉദ്ഘാടനം വർണ്ണാഭമായഘോഷയാത്രയോടെ നടത്തി. 19. സ്കുളിൽ കൊയ്തുൽസവം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഏലിയാമ്മ ജോർജ്ജ് , കൃഷിഓഫീസർ ശ്രീ ഹരി കുമാർ, സ്കുൾ മാനേജർ ഫാ. റോയി തേക്കുംകാട്ടിൽ, എന്നിവർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 20. 55000ലിറ്റർ സംഭരണശേഷിയുള്ള മഴ വെള്ള സംഭരണി സ്ഥാപിച്ചു. 21. ഹരിത കേരള പദ്ധിയുടെ ഉദ്ഘാടനവും വൃക്ഷതെെ നടീലും വിപുലമായി നടത്തി. 22. സ്കുളിൽ സ്റ്റഡി പാർക്ക് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. 23. വ്യക്തിക്ത വികസന സെമിനാർ നടത്തി. 24. ലഹരുക്കെതിരെ സ്ക്കുളിന്റെ ആഭിമുഖത്തിൽ വൻ ജനകായ മന്നേറ്റം, 'ദിശ 2017 ലഹരി വിമുക്ത കുടരഞ്ഞി'രൂപം കൊണ്ടു. വിവിധ സാമൂഹ്യ-സാംസ്കാരിക -രാഷ്ട്രീയ സംഘടനകൾ, വ്യാപാരസമിതികൾ, ഡ്രെെവേഴ്സ്
യുണിയൻ എന്നിങ്ങനെ വിവിധ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടുകൂടി വിപുലമായി ദിശ നടപ്പിൽ വന്നു.
"47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.
"47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ മൊത്തം 4 പ്രമാണങ്ങളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.
-
47047 koodaranhi aerial view.jpg 1,080 × 601; 136 കെ.ബി.
-
47047 Koodaranhi church night view.jpg 816 × 816; 46 കെ.ബി.
-
47047 St Sebastians church koodaranhi.jpg 1,080 × 720; 99 കെ.ബി.
-
47047 St sebastians HSS .jpg 1,080 × 608; 80 കെ.ബി.