ഗവ. യു പി എസ് കണിയാപുരം/ഇ-വിദ്യാരംഗം‌

കവിത

പുഴ ഒഴുകും വഴി

കാടും പുഴയും കണ്ടു വളർന്നൊരു
കാലം ഉണർന്നൊരു കാലത്തിൽ
എന്നുടെ രീതികൾ എന്നുടെ ലീലകൾ
എങ്ങനെ നിന്നോടോതും ഞാൻ

കൂവും കുയിലും പൂഞ്ചോലകളും
നർത്തനമാടും മയിലുകളും
തുള്ളിച്ചാടും മാനുകളും
എല്ലാമെല്ലാം ഓർമ്മകളായ്

കാക്കേം പ്രാവും കുയിലും തത്തേം
ഉണ്ണിക്കൊപ്പം വന്നല്ലോ?
ഒഴുകും വഴി നീ പറയൂല്ലേ
ഞങ്ങടെയൊപ്പം കൂടൂല്ലേ

നീണ്ടുനിവർന്നു കിടക്കും നിന്നുടെ
വിരിമാറിൽ ഞാൻ ചായട്ടെ
നിന്നോടൊപ്പം പാടാനായ്
ഞങ്ങൾ കൂടി പോന്നോട്ടെ... _______________________________

അറിവിന്റെ പൊൻ തൂവൽ

മിന്നാമിന്നികളെപ്പോലെ ഭാവിയിൽ തിളങ്ങാൻ അറിവിന്റെ പൊൻ തൂവൽ ശിരസ്സിലണിയാൻ ഭാവിയിൽ വലിയൊരു മരമായി മാറാൻ മഹാസാഗരമാകുന്ന അറിവിൽ നിന്ന് അറിവ് അറിവ് കോരിയെടുക്കാൻ എനിക്ക് രണ്ട് കൈകൾ തികയുന്നില്ലാ അക്ഷരമുറ്റത്ത് പൂമ്പാറ്റകളെപ്പോലെ പാറിപ്പറക്കാൻ നമുക്ക് ഒരുമിച്ചു പഠിച്ചു വളരാം.

                                          സച്ചിദാനന്ദൻ  6ബി

MY SEWWT MAM

My mam is the precious one whom god, gave me in my life My mother is my God Who taught me the lessons of knowledge

My mam is a beam of light Who showed me the path of goodness My mother is a fountain of love Who always prays for my success.

My mam gives me relief When I'am in dispair My mother is my role model Who leads my life forward My mam is the precious gift whom god gave me in life

                      VRINDA VINEESH KUMAR 7C