ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

                കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്നതാണ് ഗണിതക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ക്ലാസുകളിൽ നിന്നായി 35 കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതക്വിസ്,ഗണിതശാസ്ത്രമേള എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു.സബ്‍ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നതിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.മഞ്ചുഷ.ആർ.എസ് ടീച്ചർ കൺവീനർ സ്ഥാനം അലങ്കരിക്കുന്നു.


യു. പി. ഗണിത ക്ലബ്ബ്

2018-2019 അധ്യയന വർഷത്തെ യു. പി. വിഭാഗം ഗണിത ശാസ്ത്ര ക്ലബ്ബ് 15.06.2018 വെളളിയാഴ്ച ആരംഭിച്ചു. യു. പി. വിഭാഗത്തിലെ വിവിധ ക്ലാസ്സുകളിൽ നിന്നുള്ള 60ഓളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തു ചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തി വരുന്നു. ഗണിത മാഗസിൻ, ഗണിത ക്വിസ്സ്, പസിലുകളുടെ അവതരണം തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്.

കുട്ടികളിൽ ഗണിത താത്പര്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കൾക്കായി പഠനോപകരണ ശില്പശാല നടത്തി. ജൂൺ 28,29 തീയതികളിൽ സംഘടിപ്പിച്ച ഈ ശില്പശാല ബഹുമാനപ്പെട്ട ഹെ‍ഡ്മിസ്ട്രസ്സ് ശ്രീമതി കല ടീച്ചർ ഉദ്ഘാടനം ചെയ്തു. ബി. ആർ. സി. യുടെ സഹായത്തോടെ നടന്ന ഈ പഠനോപകരണ ശില്പശാലയിൽ ഗണിതക്ലബ്ബ് അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കൾ സജീവമായി പങ്കെടുത്തു. ഗണിത പഠനത്തിൽ കുട്ടികളെ സഹായിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കാനും അതോടൊപ്പം കുട്ടികൾക്കാവശ്യമായ നിരവധി പഠനോപകരണങ്ങൾ നിർമ്മിക്കാനും ഈ ശില്പശാലയിലൂടെ സാധിച്ചു.